കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആതുരസേവനത്തിനിടെ ജീവൻ ബലി നൽകി ലിനിയും രമ്യയും: മാലാഖമാരുടെ ഓർമകളിൽ ജനങ്ങൾ

Google Oneindia Malayalam News

കേരളത്തെ നിപ്പ ഭീതിയിലാഴ്ത്തിയപ്പോൾ ആതുരസേവനത്തിനിടെ ജീവൻ വെടിഞ്ഞ സിസ്റ്റർ ലിനി ഇന്നും മലയാളികളുടെ മനസ്സിൽ മായാത്ത രൂപമാണ്. സിസ്റ്റർ ലിനിയുടെ മക്കൾക്ക് ഭർത്താവ് സജീഷ് കരുത്തായിരുന്നു. കൊവിഡ് വ്യാപനത്തിനിടെയാണ് ഒമാനിൽ നഴ്സായി സേവനമനുഷ്ടിച്ച് വരികയായിരുന്ന സിസ്റ്റർ രമ്യയും മരണത്തിന് കീഴടങ്ങുന്നത്. ഏഴ് മാസം ഗർഭിണിയായിരിക്കെയാണ് മരണമെന്നാണ് ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും കണ്ണീരിലാഴ്ത്തുന്ന മറ്റൊരു കാരണം. മകളെയും കുഞ്ഞിനെയും കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് മരണവാർത്തയായിരുന്നു. പ്രിയപ്പെട്ടവർക്ക് അവസാനമായി ഒരു നോക്ക് കാണാൻ പോലുമാകാതെയായിരുന്നു നിപ്പ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ മൃതദേഹം സംസ്കരിക്കുന്നത്. പകർച്ചാവ്യാധികൾ നഴ്സുമാരടക്കമുള്ള ആതുരസേവകർക്ക് നൽകുന്ന മായ്ച്ച് കളയാനാവാത്ത ഏടിന്റെ തുടർച്ചയാണിതെന്ന് പറയാതെ വയ്യ.

ഇന്ത്യന്‍ വേരിയന്റ് കൊവിഡ് പടരുന്നു, 44 രാജ്യത്തില്‍ സാന്നിധ്യം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടനഇന്ത്യന്‍ വേരിയന്റ് കൊവിഡ് പടരുന്നു, 44 രാജ്യത്തില്‍ സാന്നിധ്യം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന

അന്താരാഷ്ട്ര നഴ്സ് ദിനത്തിലാണ് രണ്ട് കാലങ്ങളിലായി ജനങ്ങളിൽ ഭീതി സൃഷ്ടിച്ച് എത്തിയ പകർച്ചാ വ്യാധികൾ കവർന്നെടുത്ത രണ്ട് ജീവനെക്കുറിച്ച് ഓർക്കുന്നത്. വിളക്കേന്തിയ വനിതയെന്ന് ലോകം വിശേഷിപ്പിച്ച ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കപ്പെടുന്നത്. ആതുരസേവന രംഗത്ത് നിസ്വാർത്ഥ സേവനവുമായി എത്തുന്ന നഴ്സുമാരെ ലോകം ആദരിക്കുന്ന ദിവസം.

remyalini-1620

Recommended Video

cmsvideo
‘You are not alone’: Canadian nurse sings to ICU patients...Watch Video | Oneindia Malayalam

കനത്ത മഴയില്‍ വെള്ളം കയറി കൊല്‍ക്കത്ത നഗരം; ചിത്രങ്ങള്‍

കൊവിഡ് പിടിമുറുക്കുമ്പോൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ 90 നഴ്സുമാർക്കാണ് ഇന്ത്യയിൽ മാത്രം ജീവൻ വെടിയേണ്ടി വന്നിട്ടുള്ളത്. കൊവിഡ് വ്യാപനം ആതുരസേവകർക്ക് എക്കാലത്തേക്കാൾ കഠിനമായ ജോലി ഭാരവും ആരോഗ്യപ്രശ്നങ്ങളുമാണ് നൽകിയിട്ടുള്ളതെന്ന് പറയാതെ വയ്യ. മാസ്കും, പിപിഇ കിറ്റും, ഗ്ലൌസും, ഫേസ് ഷീൽഡും അണിഞ്ഞ് മണിക്കൂറുകളോളം കോവിഡ് വാർഡിലും കൊവിഡ് ഇതര വാർഡിലുമുള്ള ജോലി നൽകുന്ന മാനസിക- ശാരീരിക സമ്മർദ്ദങ്ങൾ ഈ വേളയിൽ കണ്ടില്ലെന്ന് വെയ്ക്കാനും കഴിയില്ല. അതുകൊണ്ട് സിസ്റ്റർ ലിനി അടക്കം ആതുരസേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരാളെപ്പോലും ഓർക്കാതെ ഒരു നഴ്സസ് ദിനവും കടന്നുപോകില്ലെന്നും ഉറപ്പാണ്.

അക്ഷര ഗൗഡയുടെ കിടിലന്‍ ഫോട്ടോകള്‍ കാണാം

English summary
International Nurses Day: In the Memory of Sister Lini and Remya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X