Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇൻവെസ്‌റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ചിറകിലേറി കേരളം; 1211 കോടിയുടെ പദ്ധതികൾക്ക് ആരംഭം, കൂടുതൽ നിക്ഷേപം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്‌റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ താൽപര്യപത്രം ഒപ്പുവച്ച 4 നിക്ഷേപ പദ്ധതികൾക്ക് ആരംഭം കുറിച്ചതായി വ്യവസായ മന്ത്രി പി രാജീവ്. 1211 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്കാണ് തുടക്കമായത്. 2675 കോടിയുടെ 8 പദ്ധതികൾക്ക് മെയ് മാസം തന്നെ തറക്കല്ലിടുമെന്നാണ് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചത്. നിക്ഷേപക സംഗമത്തിൽ പുതുതായി പ്രഖ്യാപിച്ച പദ്ധതികൾ ആണ് മെയ് മാസത്തിൽ തറക്കല്ലിടുന്നത്.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ റസിഡൻഷ്യൽ അപ്പാർട്ട്മെന്റ് ആന്റ് ഹോസ്‌പിറ്റൽ (300 കോടി), പോസിറ്റീവ് ചിപ്പ് ബോർഡ്‌സ് (51 കോടി), എംഎസ് വുഡ് അലയൻസ് പാർക്ക് (60 കോടി), ഡൈനിമേറ്റഡ് (800 കോടി) എന്നീ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങളാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. ഇതിന് പുറമേ 8 പദ്ധതികൾ കൂടി മെയ് മാസത്തിൽ നിർമ്മാണം ആരംഭിക്കും.

investkeralaglobalsummit

കല്യാൺ സിൽക്‌സ്, അത്താച്ചി, സതർലാനടി, ഗാഷ സ്‌റ്റീൽസ്, കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഡെൽറ്റ അഗ്രഗേറ്റ്സ് ഇൻഡസ്ട്രിയൽ പാർക്ക്, ഇന്ദ്രപ്രസ്ഥ, ജിയോജിത് എന്നിവർ താൽപര്യപത്രം ഒപ്പു വച്ച 2675 കോടി രൂപയുടെ പദ്ധതികൾ മെയ് മാസത്തിൽ തന്നെ ആരംഭിക്കും. ജൂണിൽ 1117 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കമാകും. ബ്ലൂസ്‌റ്റാർ, അവിഗ്‌ന, എയർപോർട്ട് ഗോൾഫ് വ്യൂ ഹോട്ടൽ, കെ ബോർഡ് റബ്ബർ, കൃഷ്‌ണ കല മെഡിക്കൽ സയൻസസ് എന്നിവരുടെ പദ്ധതികളാണ് ജൂണിൽ ആരംഭിക്കുന്നത്.

ഫെബ്രുവരി മാസത്തിൽ നടന്ന സമ്മിറ്റിന് ശേഷം വിവിധ മേഖലകളിലേക്ക് വമ്പൻ നിക്ഷേപമാണ് ഒഴുകുന്നത്. ലൈഫ് സയൻസ് പാർക്കിലെ 60 ഏക്കറിൽ ജിനോം സിറ്റി മാതൃകയിൽ ജെവി വെഞ്ച്വേഴ്‌സ് 3800 കോടി രൂപയുടെ ബയോ മാനുഫാക്ച്ചറിംഗ് മേഖലയിൽ നിക്ഷേപിക്കുന്ന പദ്ധതിയും ഉടനെ ആരംഭിക്കും. തോന്നക്കൽ കിൻഫ്ര പാർക്ക് ഈ മാസവും യൂണിറ്റി മാൾ നവംബറിലും ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഇതിന് പുറമേ ബ്ലൂസ്‌റ്റാർ റിയാൽട്ടേഴ്‌സ്, അൽഹിന്ദ്, എയർ പോർട്ട് ഗോൾഫ് വ്യൂ ഹോട്ടൽസ്, എസ്എഫ്ഒ ടെക്നോളജീസ്, കന്യോ ഹെൽത്ത്, അക്കോസ, ബിഎംഎച്ച് കെയർ ഹോസ്‌പിറ്റൽ, കൃഷ്‌ണകല ഹോസ്‌പിറ്റൽ, ഫ്യൂച്ചറിസ് ബൊത്തിക് ഹോസ്‌പിറ്റൽ തുടങ്ങിയവർ പ്രഖ്യാപിച്ച പദ്ധതികൾ വരും മാസങ്ങളിൽ തന്നെ തുടങ്ങും. പ്രധാന പദ്ധതികളുടെ നിർമ്മാണ പുരോഗതി വ്യവസായ മന്ത്രി നേരിട്ട് സന്ദർശിച്ച് വിലയിരുത്തും.

ജൂൺ 19ന് ഉന്നതതല യോഗം ചേരും

ഐകെജിഎസിൽ പ്രഖ്യാപിച്ച പദ്ധതികളുമായി ബന്ധപ്പെട്ട് നയപരമായി എടുക്കേണ്ട തീരുമാനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജൂൺ 19 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. നിക്ഷേപ താൽപര്യപത്രങ്ങളുടെ തത്സമയ ട്രാക്കിംഗിനായി വെബ്പോർട്ടൽ രൂപകൽപന ചെയ്‌ത്‌ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്‌തിരുന്നു. നിക്ഷേപകരുടെ ബുദ്ധിമുട്ടുകൾ സമയ ബന്ധിതമായി പരിഹരിക്കുന്നതിന് 5 ഘട്ടങ്ങളുള്ള എസ്‌കലേഷൻ പ്രോട്ടോക്കോളും തയ്യാറാക്കിയിട്ടുണ്ട്.

ഇതുവരെ 450 ലധികം കമ്പനികളിൽ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനമാണ് ഇൻവെസ്‌റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ ലഭിച്ചിരിക്കുന്നത്. ഇതിലൂടെ 4.80 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനുള്ള സാധ്യതയാണ് നിർദ്ദേശങ്ങളിലുള്ളത്. ഐടി-ഐ.ടി അനുബന്ധ മേഖലകളിലായി 29 കമ്പനികൾ 9300 കോടി രൂപയുടെ നിക്ഷേപ താൽപര്യവും അറിയിച്ചിട്ടുണ്ട്.

നടപടികൾ വേഗത്തിലാക്കാൻ ഉപദേശക സമിതി രൂപീകരിച്ച് സർക്കാർ

സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്‌റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭിച്ച നിക്ഷേപ വാഗ്‌ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് ഉന്നതതല ഉപദേശക സമിതിക്ക് രൂപം നൽകി. നിക്ഷേപ വാഗ്‌ദാനനങ്ങളുടെ വലിപ്പവും മേഖലകളുടെ വൈവിധ്യവും സാമ്പത്തിക പ്രാധാന്യവും വിലയിരുത്തി ഇവ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് ഉപദേശക സമിതിയുടെ ലക്ഷ്യമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

നിക്ഷേപ പദ്ധതികൾക്ക് സർക്കാർ തലത്തിൽ എല്ലാ സഹായവും നൽകുക, ചുവപ്പുനാടയിൽ കുടുങ്ങാതെ ആവശ്യമായ അനുമതികൾ ലഭ്യമാക്കുക, കാലതാമസം ഇല്ലാതെ പദ്ധതി നിശ്ചിത സമയപരിധിക്കുള്ളില്‍ യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് സമിതിയുടെ ചുമതല. വ്യവസായ മന്ത്രി പി രാജീവാണ് സമിതി അധ്യക്ഷൻ. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വൈസ് ചെയർമാനും കെഎസ്ഐഡിസി മാനേജിങ്ങ് ഡയറക്‌ടർ കൺവീനറുമാണ്.

സമിതിയിലെ മറ്റ് അംഗങ്ങൾ : ചെയർമാൻ, സിഐഐ - കേരളം, ചെയർമാൻ, ഫിക്കി - കേരളം, ചെയർമാൻ, കെഎസ്എസ്ഐഎ - കേരളം, സി ബാലഗോപാൽ , കെഎസ്ഐഡിസി ചെയർമാൻ, അജു ജേക്കബ്, എം ഡി - സിന്തൈറ്റ് & കെ എസ് ഐ ഡി സി ബോർഡ് മെമ്പർ, സിജെ ജോർജ്, സിഎം ഡി ജിയോജിത്ത് & കെ എസ് ഐഡിസി ബോർഡ് മെമ്പർ, വികെ മാത്യൂസ്, ചെയർമാൻ ഐബിഎസ് & കെഎഡിസി ബോർഡ് മെമ്പർ, വ്യാപാര-വ്യവസായ ഡയറക്ട്രേറ്റ് ഡയറക്‌ടർ, കിൻഫ്ര മാനേജിങ്ങ് ഡയറക്‌ടർ.

ഉപദേശക സമിതി കൃത്യമായ ഇടവേളകളിൽ നിക്ഷേപ പദ്ധതികളുടെ പുരോഗതി വിലയിരുത്തും. പദ്ധതി നിർവഹണത്തിന്റെ എല്ലാ ഘട്ടങ്ങളും സമിതി നിരീക്ഷിക്കുകയും വിവിധ വകുപ്പുകൾക്കിടയിലുള്ളതും ഏജൻസികൾക്കിടയിലുള്ളതുമായ സഹകരണം ഉറപ്പുവരുത്തുകയും ചെയ്യും. പദ്ധതിയുടെ പ്രാധാന്യവും നടപ്പിലാക്കുന്നതിലെ തടസങ്ങളും കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പിലെ സെക്രട്ടറിയേയും ആവശ്യമെങ്കിൽ മറ്റ് മേഖലകളിൽ നിന്ന് പ്രത്യേക ക്ഷണിതാക്കളെയും സമിതിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.

ഇൻവെസ്‌റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025

കൊച്ചി ബോൾഗാട്ടിയിലുള്ള ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഫെബ്രുവരി 21, 22 തീയതികളിൽ നടന്ന ഇൻവെസ്‌റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025, ഒരു പ്രമുഖ ആഗോള നിക്ഷേപ കേന്ദ്രമായി മാറുന്നതിനുള്ള കേരളത്തിന്റെ മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന സർക്കാരിന്റെ നിക്ഷേപ സൗഹൃദ നയങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ അഥവാ കെഎസ്ഐഡിസി സംഘടിപ്പിച്ച ഈ പരിപാടി, ആഭ്യന്തര, അന്തർദേശീയ നിക്ഷേപങ്ങളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സർക്കാർ പ്രോത്സാഹിപ്പിച്ചത്. 26 രാജ്യങ്ങളിൽ നിന്നുള്ള ആഗോള വ്യവസായ പ്രമുഖർ, നയരൂപീകരണക്കാർ, സംരംഭകർ എന്നിവരുൾപ്പെടെ 3000 പ്രതിനിധികളാണ് രണ്ട് ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുത്തത്.

പരിപാടിയുടെ വൻ വിജയത്തോടെ മൂന്ന് വർഷത്തിലൊരിക്കൽ ഇൻവെസ്‌റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നടത്തുമെന്നാണ് കേരള സർക്കാർ പ്രഖ്യാപിച്ചത്. യുഎഇയുടെ ഇൻവെസ്‌റ്റോപ്പിയ സമ്മിറ്റിന്റെ അടുത്ത പതിപ്പ് 2026 ജൂലൈയിൽ കേരളത്തിൽ വച്ച് നടക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഇതും നിക്ഷേപ പരിപാടികൾക്ക് ഊർജം പകരുമെന്നാണ് വിലയിരുത്തൽ.

ഇൻവെസ്‌റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഈ വർഷത്തെ പതിപ്പിൽ കേരളത്തിന്റെ വ്യാവസായിക വിജയഗാഥകൾ, പൊതുമേഖലാ സംരംഭങ്ങൾ, പരമ്പരാഗത കരകൗശല വസ്‌തുക്കൾ എന്നിവ ഉയർത്തിക്കാട്ടുന്ന 30 പ്രത്യേക സെഷനുകളും 100-ലധികം സംരംഭങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു എന്നതും പ്രത്യേകതയാണ്. വരും പതിപ്പുകളിലും ഇത്തരം പ്രദർശനങ്ങളും സെഷനും വരുന്നത് ഈ മേഖലകൾക്ക് വലിയ തുണയാകുമെന്നാണ് കരുതപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+