ഐഎസ്ആർഒ ചാരക്കേസ്; സിഐ എസ് വിജയൻ കെട്ടിച്ചമച്ചത്, തെളിവില്ലായിരുന്നുവെന്നും സിബിഐ കുറ്റപത്രം
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് സിഐ എസ് വിജയൻ കെട്ടിച്ചമച്ചതെന്ന് സിബിഐ. കേസിൽ നമ്പി നാരായണനെ തെളിവുകൾ ഒന്നുമില്ലാതെയാണ് സിബി മാത്യൂസ് അറസ്‌റ്റ് ചെയ്‌തതെന്നും സിബിഐ ഗൂഢാലോചന കേസിലെ കുറ്റപത്രത്തിൽ പറയുന്നു. സിഐ എസ് വിജയന്‍ മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്‌റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
മറിയം റഷീദയെ അന്യായമായി തടങ്കലിൽ വയ്ക്കുകയും ഐബിയെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്‌തുവെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. മറിയം റഷീദയെ കസ്‌റ്റഡിയിൽ വച്ച് പീഡിപ്പിച്ചു. കുറ്റസമ്മതം നടത്താനായിരുന്നു പീഡനം. ഹോട്ടൽ മുറിയിൽ വച്ച് മറിയം റഷീദയെ കടന്ന് പിടിച്ചതിലെ പ്രകോപനമാണ് കേസെടുക്കാൻ കാരണമെന്നും സിബിഐ ചൂണ്ടിക്കാണിക്കുന്നു.

വ്യാജ രേഖകൾ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന സിഐ കെകെ ജോഷ്യ ആയിരുന്നു. ചാരവൃത്തി നടത്തിയെന്ന് പറയപ്പെടുന്ന കേസിൽ ഇതിനെ സാധൂകരിക്കുന്ന ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതി ചേർത്തവരുടെ വീട്ടിൽ നിന്ന് ഒന്നും ലഭിച്ചിട്ടില്ല. മേലുദ്യോഗസ്ഥനായ സിബി മാത്യൂസിന് വേണ്ടിയാണ് ജോഷ്യ കൃത്രിമരേഖ ഉണ്ടാക്കിയതെന്നും സിബിഐ പറയുന്നു.
ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച സിബിഐ സംഘമാണ് നിർണായക കണ്ടെത്തലുകളുമായി കുറ്റപത്രം സമര്‍പ്പിച്ചത്. കസ്‌റ്റഡിയിൽ വച്ച് മറിയം റഷീദയെ അന്യായമായി ഐബിക്ക് ചോദ്യം ചെയ്യാൻ വിട്ടുനൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു. മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും അടക്കമുള്ള അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
മുന്‍ എസ്‌പി എസ് വിജയന്‍ (സംഭവം നടക്കുമ്പോൾ സിഐ ആയിരുന്നു), മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാര്‍, എസ് കെ കെ ജോഷ്യ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികൾ. സിബിഐയാണ് ഗൂഢാലോചന ആന്വേഷിക്കുന്നത്.
നേരത്തെ എഫ്ഐആറിൽ പേരുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരെ കുറ്റപത്രത്തിൽ ഒഴിവാക്കിയിരുന്നു. എഫ്ഐആറിൽ ആകെ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറൽ, തടഞ്ഞു വയ്ക്കുക, മർദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്.
ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത തദ്ദേശീയ റോക്കറ്റ് എഞ്ചിന്റെ രൂപകൽപനകൾ അടങ്ങിയ രഹസ്യരേഖകൾ വിൽക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് രഹസ്യാന്വേഷണ ഏജൻസികളും കേരള പോലീസും ചില ശാസ്ത്രജ്ഞരെയും വിദേശ വനിതയെയും അറസ്‌റ്റ് ചെയ്‌തിടത്താണ് പ്രമാദമായ കേസിന്റെ തുടക്കം.
കെ കരുണാകരനെ വരെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്ന നിലയിലേക്ക് വളർന്ന കേസിൽ മുതിർന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉൾപ്പെടെയുള്ളവരാണ് ഇരകളായത്. പിന്നീട് ഏറെനാളത്തെ നിയമ യുദ്ധങ്ങൾക്ക് ഒടുവിൽ 2021ൽ സുപ്രീം കോടതി നമ്പി നാരായണന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സിബിഐ ഗൂഢാലോചന കേസ് അന്വേഷിക്കുന്നത്. ഇതിനിടെ നമ്പി നാരായണനെ രാജ്യം പത്മഭൂഷൺ പുരസ്‌കാരം ഉൾപ്പെടെ നൽകി ആദരിച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications