കോളേജില്‍ കൈയ്യൂക്ക് വേണ്ട; നിലപാട് മയപ്പെടുത്തി ജെയ്ക്ക് തോമസ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ പുറമെനിന്നുമെത്തിയ യുവാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നിലപാട് മയപ്പെടുത്തി ജെയ്ക്ക് തോമസ്. പുറമെനിന്ന് എത്തുവര്‍ക്കുനേരെ കൈയ്യൂക്ക് വേണ്ടെന്നും യുവാവിന് കോളജ് ക്യാമ്പസിനുള്ളില്‍ വച്ച് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത് അങ്ങേയറ്റം അപലപനീയവും ദൗര്‍ഭാഗ്യകരവുമാണെന്നും ജെയ്ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

ഏതൊരു ഘട്ടത്തിലും ഏകപക്ഷീയമായ കായികാക്രമം എസ്എഫ്‌ഐയുടെ നയമല്ല. ഒഴിവാക്കപ്പെടേണ്ടിയിരുന്ന അത്തരമൊരു അക്രമണത്തില്‍ എസ് എഫ് ഐയുടെ മെമ്പര്‍ഷിപ്പെങ്കിലുമുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. പുറത്തു നിന്നെത്തിയ ഒരു യുവാവ് പൊളിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തി എന്നത് കയ്യൂക്കു കൊണ്ട് മറുപടി പറയാന്‍ മാത്രമുള്ള ഒരു മഹാ അപരാധമായി ഒരു കാരണവശാലും കാണാന്‍ കഴിയില്ലെന്നും ജെയ്ക്ക് പറഞ്ഞു.

jaickcthomas

ആ യുവാവിന്റെയും യുവതിയുടെയും ഒരുമിച്ചുള്ള ചിത്രം പ്രചരിപ്പിക്കുന്നവരോടും, സ്വകാര്യതയുടെ വമ്പു തകര്‍ത്ത് കുലീനതയുടെയും തറവാട്ടു മഹിമയുടെയും ആസ്ഥാന സംരക്ഷകര്‍ ചമയുന്നവരോടും 'അനാശാസ്യ'ത പ്രചരിപ്പിക്കുന്ന പൊതുബോധത്തിന്റെ കാവല്‍പ്പടയാളികളോടും ഉള്ളത് കലര്‍പ്പില്ലാത്ത വിയോജിപ്പും ഒരിഞ്ചു വിട്ടു വീഴ്ചയില്ലാത്ത എതിര്‍പ്പും മാത്രമാണ്.

എന്നാല്‍ ചാനല്‍ മാധ്യമങ്ങളില്‍ ഏഷ്യാനെറ്റ് എസ്എഫ്‌ഐ വിരുദ്ധ പൊതുബോധ നിര്‍മിതിക്കായുള്ള അശ്ലീല പ്രവണതകളില്‍ ചാമ്പ്യന്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ അനസ്യൂതം തുടരുകയാണ്. മഹാരാജാസ് കോളജിലും ലോ അക്കാദമിയിലും മടപ്പള്ളി കോളജിലും യുണിവേഴ്‌സിറ്റി കോളജിലും ഒരേ പോലെ എസ്എഫ്‌ഐ വിരുദ്ധ വാര്‍ത്തകളുടെ നിര്‍മിതിക്കായാണ് ഏഷ്യാനെറ്റ് ശ്രമങ്ങള്‍.

രാജീവ് ചന്ദ്രശേഖരനെന്ന സംഘപരിവാര്‍ നേതാവായ ചാനല്‍ മേധാവിയുടെ മനമറിഞ്ഞു പെരുമാറുന്ന വാര്‍ത്താ അവതാരകനെ ഓര്‍മിപ്പിക്കുന്നത് കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പ്രയോഗത്തെയാണ്.

തെല്ലും പതറാതെ ആണും പെണ്ണും ഒരുമിച്ചിരുന്ന പ്രതിഷേധ ക്ലാസ്മുറികള്‍ക്ക് കേരളത്തിന്റെ തെരുവോരങ്ങളില്‍ എസ്എഫ്‌ഐ നേതൃത്വം നല്‍കിയിട്ട് അധികകാലമായിട്ടില്ല. ശരിതെറ്റുകളില്‍ ഭൂരിപക്ഷത്തിന്റെ കണക്കെടുക്കാതെ പതറാതെ ശരികളെ തന്നെ പതാകയാക്കി എസ്എഫ്‌ഐ ഇനിയും മുന്നോട്ടു തന്നെ നീങ്ങും. സദാചാര സംരക്ഷണത്തിന്റെ ക്ലാസ്സെടുക്കാന്‍ വരുന്ന സംഘപരിവാറിനെയും അവരുടെ കളിപ്പാവകളായി മാത്രമാടുന്ന മറ്റു 'ചില' സംഘടനകളെയും അവരുടെ വാദങ്ങളെയും അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളുന്നുവെന്നും ജെയ്ക്ക് തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി.

English summary
jaick thomas facebook post over university college issue
Please Wait while comments are loading...