'ബലാൽസംഗം കൊട്ടേഷൻ എടുത്ത സിനിമാ നടന്റെ തുടർച്ചകൾ, രേണുവിനേക്കാളും അനുഭവിക്കുന്നത് ജാസി'
രേണു സുധിയേക്കാൾ സോഷ്യൽ മീഡിയയിൽ സംഘടിത ആക്രമണം നേരിടുന്നത് ട്രാൻസ് വുമൺ ആയ ജാസി ആഷി ആണെന്ന് എഴുത്തുകാരി ഇന്ദു മേനോൻ. ഒരു മനുഷ്യനെന്ന പരിഗണന പോലും നൽകാതെയാണ് ഗൾഫിലിരുന്ന് കുറേ പേർ കൊടിയ വിഷവും ശത്രുതയും തുപ്പുന്നതെന്ന് ഇന്ദു മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.
ബലാൽസംഗം കൊട്ടേഷൻ എടുത്ത സിനിമാ നടന്റെ തുടർച്ചകൾ തന്നെയാണ് ഈ വിഷം തുപ്പുന്ന ജീവികൾ എന്നും ഇത്തരം ആളുകൾ മോഹൻലാലിന്റെ പുതിയ പരസ്യത്തിന് താഴെ പുരോഗമന കമന്റുകളിടുന്നുണ്ടെന്നും ഇന്ദു മേനോൻ പറയുന്നു.
ഇന്ദു മേനോന്റെ കുറിപ്പ് വായിക്കാം: '' സോഷ്യൽ മീഡിയയിലെ സംഘടിത ആക്രമണം എന്തെന്നത് അക്കാദമി പുരസ്കാര വിവാദ സമയത്താണ് എനിക്ക് കൃത്യമായി മനസ്സിലായത്. സഹപ്രവർത്തകയെ ബലാത്സംഗ ക്വട്ടേഷൻ നൽകിയ മല്ലു നടൻ്റെയും സംഘത്തിൻ്റയും ഭീകര തുടർച്ച അതിൽ കാണാൻ സാധിച്ചു. പെയ്ഡ് ആക്രമണ വഴികൾ കണ്ടെത്താനായി.
രേണു സുധി എന്ന ഒരു സ്ത്രീയോട് ട്രോളുകളായും മറ്റ് കമൻറുകൾ ആയും മല്ലു പുരുഷോസ് ചെയ്യുന്ന ആക്രമണങ്ങളെ കുറിച്ച് കൂടുതൽ ചിന്തിക്കുവാൻ ആരംഭിച്ചതും അതിൻറെ തുടർച്ചയായാണ്.

എന്നാൽ രേണു സുധി ഒന്നും അനുഭവിക്കാത്ത അതിഭയാനകമായ രീതിയിലുള്ള മോബ് ലിഞ്ചിങ്ങും തെറിവിളികളും ആക്രമണങ്ങളും എല്ലാം കേൾക്കുന്നത് ജാസി എന്നു പറയുന്ന ട്രാൻസ് വുമൺ ആണ്. അണ്ടി താത്ത എന്നും കണ്ടൻ എന്നും കോൽക്കളി എന്നും എല്ലാം പറഞ്ഞു ഗൾഫിൽ ഇരുന്നുകൊണ്ട് കുറെ മുസ്ലിം സഹോദരന്മാർ ജാസി എന്ന വ്യക്തിയെ ആക്രമണത്തിന്റെ മേലെ ആക്രമിക്കുന്നത് കണ്ടു. ലൈവിൽ വന്ന് അധിക്ഷേപിക്കുക, ട്രോളുകൾ ഉണ്ടാക്കി അധിക്ഷേപിക്കുക, കൊടിയ ശത്രുതയും വിഷവും തുപ്പി ഒരു മനുഷ്യജീവിയാണ് എന്ന് പരിഗണന പോലും നൽകാതെ ജാസിയെ ആൾക്കൂട്ട ആക്രമണം നടത്തുക.
സത്യത്തിൽ ഒരാളുടെ ടൈംലൈനിൽ പോയി നോക്കി ഞാൻ അപ്സെറ്റ് ആയി പോയി. എങ്ങനെയാണ് നമുക്കൊപ്പമുള്ള ഒരു മനുഷ്യനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുകയും ആക്രമിക്കുകയും ചെയ്യാൻ കഴിയുന്നത്? അയാൾ ജാസിയുടെ പാർട്ണരായ ആഷിയെയും അതിഭയങ്കരമായ രീതിയിൽ തന്നെ ആക്രമിക്കുന്നുണ്ടായിരുന്നു. മനുഷ്യർക്കിടയിൽ ഉണ്ടാകേണ്ട സ്നേഹം സൗഹൃദം ഇനി ഇതൊന്നുമില്ലെങ്കിൽ കാണിക്കേണ്ട ചെറിയ മര്യാദ. അതിനെപ്പറ്റിയൊക്കെ ഇവർക്ക് ആരാണ് പറഞ്ഞുകൊടുക്കുക സ്നേഹിച്ചിട്ടില്ല എങ്കിലും വേണ്ടില്ല ഇങ്ങനെ മനുഷ്യരെ ഉപദ്രവിക്കാമോ?
വിയോജിപ്പ് രേഖപ്പെടുത്തി ഒരു കമൻറ് ഇടാൻ പോലും ധൈര്യം തോന്നിയില്ല. അശ്ലീലവും തെറിയും അറപ്പിക്കുന്ന വൈകൃതങ്ങളും എല്ലാം ലൈവിൽ വന്നിരുന്നു പറയുന്ന ഇത്തരം വ്യക്തികളോട് എന്തുപറയാനാണ്? ബലാൽസംഗം കൊട്ടേഷൻ എടുത്ത സിനിമാ നടൻറെ തുടർച്ചകൾ തന്നെയാണ് ഈ വിഷം തുപ്പുന്ന ജീവികൾ. മോഹൻലാലിൻറെ വീഡിയോയ്ക്ക് താഴെ അതിൽ ചിലർ പുരോഗമന കമന്റുകൾ ഇട്ടത് കണ്ടപ്പോൾ അത്ഭുതം തോന്നി!
ജാസി എന്ന പാവപ്പെട്ട ഒരു മനുഷ്യനെ അയാളുടെ ജെൻഡർ പ്രതിസന്ധികളുമായി കൂട്ടിച്ചേർത്ത് കൂടെ നിൽക്കേണ്ടതെന്നതിന് പകരം അയാളെ കൊന്ന് അയാളുടെ പച്ച മാംസം തിന്നുന്ന അവന്മാര് കൂടി മോഹൻലാലിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ട്രാൻസ് മനുഷ്യർ ഒന്നിച്ചു നിന്ന് ഇത്തരത്തിലുള്ള ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരായി നിയമങ്ങൾ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഗൾഫിലും അവിടെയും ഇരുന്ന് ഇപ്രകാരത്തിൽ പറയുന്ന ആളുകൾക്കെതിരായി പോലീസ് സ്റ്റേഷനിൽ നാട്ടിൽ ഒരു കമ്പ്ലൈന്റ് കൊടുത്താൽ നല്ല രസമായിരിക്കും.
ഏറ്റവും ചുരുങ്ങിയത് ക്രിമിനൽ കുറ്റകൃത്യം ആകുന്ന ഇത്തരം സംഗതികൾക്ക് എതിരെ പരാതി കൊടുക്കുകയും എയർപോർട്ടിൽ ഇറങ്ങുമ്പോൾ അവരെയൊക്കെ പിടിച്ചുകൊണ്ടുപോകുന്ന രീതി വരുമ്പോൾ ഇവനൊക്കെ താനെ അടങ്ങും. മനുഷ്യരുടെ ജൻഡർ ചോയ്സുകളോട് ആദരവ് കാണിക്കുവാൻ മോഹൻലാലിൻറെ പരസ്യം ഉതകുന്നു എന്നത് ആഹ്ലാദം നൽകുന്നതാണ്. എന്നാലും മോഹൻലാൽ ചെയ്താൽ ആഹാ പാവപ്പെട്ട ജാസി ചെയ്താൽ ഓഹോ. എന്ത് പറയാനാണ്?''












Click it and Unblock the Notifications