കാത്തിരിപ്പിന് വിരാമം, ജെഡിയു എല്‍ഡിഎഫിലേക്ക്

  • Written By: Vaisakhan
Subscribe to Oneindia Malayalam

കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ ജെഡിയു വീരേന്ദ്രകുമാര്‍ വിഭാഗം യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക്. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

1

പാര്‍ട്ടിയുടെ 14 ജില്ലാ സെക്രട്ടറിമാരും നീക്കത്തെ അനുകൂലിച്ചു. ഇതാണ് അനുയോജ്യമായ സമയമെന്ന് വീരേന്ദ്ര കുമാര്‍ പറഞ്ഞുയുഡിഎഫ് വിടുന്നതിന്നതിന് തടസം നിന്നിരുന്ന മുന്‍ മന്ത്രി കെ പി മോഹനന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിലപാട് മയപ്പെടുത്തിയതോടെയാണ് വീരേന്ദ്രകുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വലിയ പ്രതിസന്ധിയില്ലാതെ മുന്നണി മാറ്റത്തിന് തയ്യാറായത്. ഇടതുമുന്നണിയില്‍ ചേരുന്നത് സംബന്ധിച്ച് നാളെ തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കും. അതേസമയം എല്‍ഡിഎഫില്‍ ചേരാന്‍ തീരുമാനമായെങ്കിലും ജെഡിഎസുമായി ലയനം ഉണ്ടാവില്ലെന്ന് വീരേന്ദ്രകുമാര്‍ അറിയിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് നില്‍ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

തീരുമാനം എളുപ്പത്തില്‍ ഉണ്ടായെങ്കിലും തീരുമാനത്തില്‍ പ്രതിഷേധിച്ച് പാലക്കാട് സംസ്ഥാന സെക്രട്ടറി രാജിവച്ചു. സംസ്ഥാന ഭാരവാഹി യോഗത്തില്‍ മുന്നണി പ്രവേശനം സംബന്ധിച്ച് വീരേന്ദ്രകുമാര്‍ നേതാക്കള്‍ക്ക് സൂചനകള്‍ നല്‍കിയിരുന്നു. രാഷ്ട്രീയ സാഹചര്യവും അതോടൊപ്പം പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും ഇത് അനിവാര്യമാണെന്ന് വീരേന്ദ്രകുമാര്‍ സൂചിപ്പിച്ചു. അതേസയം ദേശീയ തലത്തില്‍ ശരത് യാദവിനൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.

2

ഇതോടെയാണ് സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്റുമാരും അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ തയ്യാറായത്. രാജ്യസഭ സീറ്റും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റും വേണമെന്ന് ജെഡിയു ആവശ്യപ്പെട്ടേക്കും. അനൗദ്യോഗിക ചര്‍ച്ചകള്‍ ഇതുസംബന്ധിച്ച് നടക്കുന്നുണ്ട്. നേരത്തെ ജനതാദല്‍ യുഡിഎഫ് വിട്ടുപോകേണ്ട സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
jdu to quit udf and join ldf

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്