921 ചോദ്യങ്ങള്‍, 290 രേഖകള്‍, 36 തൊണ്ടിമുതലുകള്‍! എന്നിട്ടും അമീറുള്‍ ഇസ്ലാം പറയുന്നു, ഞാനല്ല ജിഷയെ

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനെ കോടതി നേരിട്ട് ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അമീറുള്‍ ഇസ്ലാമിനെ നേരിട്ട് ചോദ്യം ചെയ്തത്.

പാണക്കാട് കുടുംബവും വെട്ടിലായി! കൊടുവള്ളിയിലെ ജ്വല്ലറി ഉദ്ഘാടനം ചെയ്തത് മുനവ്വറലി ശിഹാബ് തങ്ങള്‍

ഐപിഎസും കോപ്പിയടിച്ച് ജയിച്ചതോ? 2014ല്‍ ടോപ്പ് സ്‌കോറര്‍! സഫീറും ജോയ്‌സിയും കാണിച്ചത് കൊടുംവഞ്ചന

ക്രിമിനല്‍ നടപടിക്രമം 313 പ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിയെ ചോദ്യം ചെയ്തത്. രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയായ ചോദ്യം ചെയ്യലില്‍ ആകെ 921 ചോദ്യങ്ങളാണ് കോടതി അമീറുള്‍ ഇസ്ലാമിനോട് ചോദിച്ചത്.

313 വകുപ്പ് പ്രകാരം...

313 വകുപ്പ് പ്രകാരം...

ക്രിമിനല്‍ നടപടിക്രമം 313 പ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അമീറുള്‍ ഇസ്ലാമിനെ ചോദ്യം ചെയ്തത്. രണ്ടു ദിവസമെടുത്താണ് ചോദ്യം ചെയ്യല്‍ നടപടി പൂര്‍ത്തിയായത്.

921 ചോദ്യങ്ങള്‍...

921 ചോദ്യങ്ങള്‍...

നേരിട്ടുള്ള ചോദ്യം ചെയ്യലില്‍ ആകെ 921 ചോദ്യങ്ങളാണ് കോടതി അമീറുള്‍ ഇസ്ലാമിനോട് ചോദിച്ചത്.

തയ്യാറാക്കിയത്...

തയ്യാറാക്കിയത്...

കേസിലെ സാക്ഷിവിസ്താരത്തിനിടെ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്.

തൊണ്ടിമുതല്‍...

തൊണ്ടിമുതല്‍...

അന്വേഷണ സംഘം സമര്‍പ്പിച്ച 290 രേഖകളും 36 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു.

അമീറുള്‍ ഇസ്ലാം...

അമീറുള്‍ ഇസ്ലാം...

എന്നാല്‍ കേസിലെ പ്രതിയായ അമീറുള്‍ ഇസ്ലാം തനിക്കെതിരെ ആരോപിക്കപ്പെട്ട മുഴുവന്‍ കുറ്റങ്ങളും കോടതി മുമ്പാകെ നിഷേധിച്ചു.

വാദം...

വാദം...

തെളിവില്ലെങ്കില്‍ പ്രതിയെ കുറ്റമുക്തനാക്കാവുന്ന ക്രിമിനല്‍ നടപടിക്രമം 232ാം വകുപ്പ് പ്രകാരമുള്ള വാദമാണ് ബുധനാഴ്ച മുതല്‍ നടക്കുന്നത്.

കുറ്റവിമുക്തനാകാം...

കുറ്റവിമുക്തനാകാം...

കുറ്റം ചുമത്താവുന്ന ഒരു തെളിവും പ്രോസിക്യൂഷന് ഹാജരാക്കായില്ലെങ്കില്‍ പ്രതിഭാഗത്തിന് ഇത് ചൂണ്ടിക്കാണിക്കുകയും, ജഡ്ജിക്ക് ഉചിതമെന്ന് തോന്നിയാല്‍ പ്രതിയെ കുറ്റവിമുക്തനാക്കുകയും ചെയ്യാവുന്നതാണ് ഈ നടപടി.

അടുത്തഘട്ടം...

അടുത്തഘട്ടം...

വാദം പൂര്‍ത്തിയായാല്‍ പ്രതിഭാഗം തെളിവെടുപ്പാണ് വിചാരണയുടെ അടുത്തഘട്ടം. എന്നാല്‍, വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടിക പ്രതിഭാഗം ഇതുവരെ നല്‍കിയിട്ടില്ല.

English summary
jisha murder; court interrogated the accused.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്