കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം മാണി കാവിയുടുക്കാന്‍ റെഡി..ബിജെപിയോട് അയിത്തമില്ലെന്ന് പ്രഖ്യാപിച്ച് മാണിസാര്‍

കേരള കോൺഗ്രസ് എൻഡിഎയിലേക്ക് പ്രവേശിക്കാനുള്ള സാധ്യകൾ തെളിയുന്നു. ബിജെപിയോട് മാണിക്ക് അയിത്തമില്ല

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ്സ് എംമ്മിന്റെ എന്‍ഡിഎ പ്രവേശന ചര്‍ച്ചകള്‍ സജീവമാക്കുന്ന പ്രസ്താവനയുമായി കെ എം മാണി രംഗത്ത്. ബിജെപിയോട് അയിത്തമില്ലെന്ന് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കെ എം മാണി വ്യക്തമാക്കി. പ്രാദേശിക പാര്‍ട്ടികളോട് യോജിപ്പ് വേണമെന്നാണ് തന്റെ അഭിപ്രായമെന്നും മാണി വ്യക്തമാക്കി. എന്നാല്‍ ആരെങ്കിലും വാതില്‍ തുറക്കുമ്പോള്‍ ഓടിക്കയറില്ലെന്നും കെഎം മാണി പറഞ്ഞു.

mani

ബിജെപിയുടെ നല്ല നയങ്ങളെ താന്‍ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കില്ല. നോട്ട് പിന്‍വലിച്ച മോദിയുടെ നടപടിയെ അന്ധമായി എതിര്‍ക്കാനും താന്‍ തയ്യാറല്ലെന്ന് മാണി വ്യക്തമാക്കി. എന്നാല്‍ നോട്ട് നിരോധനം നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു. കേരള കോണ്‍ഗ്രസിന്റെ നയങ്ങളുമായി യോജിക്കുന്നവരുമായി ഭാവിയില്‍ സഹകരിക്കുമെന്നും മാണി വ്യക്തമാക്കി.

mani

യുഡിഎഫിലേക്ക് താന്‍ മടങ്ങിപ്പോകില്ലെന്നും മാണി പറയുന്നു. കോണ്‍ഗ്രസ് നുകത്തിന് കീഴിലായിരുന്നു യുഡിഎഫിലെ പ്രവര്‍ത്തനം. വിജയത്തിലേക്ക് കുതിക്കുന്നവര്‍ തോല്‍വിയിലേക്ക് മടങ്ങിവരില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. ചെറുപാര്‍ട്ടികളെ യോജിപ്പിച്ച് ഫെഡറേഷന്‍ രൂപീകരിക്കാനാണ് മാണിയുടെ നീക്കം. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ സഹകരണവും കെഎം മാണി അഭ്യര്‍ത്ഥിക്കുന്നു.

English summary
KM Mani talks about BJP and Demonetisation. He said that he has no enemity with BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X