കേരള സർക്കാരിനെ രാജ്യം മുഴുവൻ വിമർശിക്കുന്നവെന്ന് സുരേന്ദ്രൻ: അഫ്ഗാന്‍ കേരളത്തേയും ഭയപ്പെടുത്തുന്നു
കോഴിക്കോട്: രാജ്യം മുഴുവൻ കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ വിമർശിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ പുകഴ്ത്തിയെന്നു പറയുന്നത് പിആർ പ്രചരണമാണ്. സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തിലെ വീഴ്ചയെ പരസ്യമായി വിമർശിക്കാൻ തയ്യാറായിരുന്നില്ല എന്നത് സത്യമാണ്. എന്നാൽ അതിർത്ഥം പ്രശംസിച്ചു എന്നല്ല. അശാസ്ത്രീയമായ നടപടികളിലുൂടെയാണ് കേരളത്തിൽ കോവിഡ് പടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചക്കിക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി പാര്‍വതി: ഏറ്റെടുത്ത് ആരാധാകര്‍
രാജ്യത്തെ 55 ശതമാനം കോവിഡ് കേസുകളും കേരളത്തിലാണ്. കേരളത്തിന്റേത് മാതൃകാ പരമായ പ്രവർത്തനമാണെന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മൂന്നാവരവിനെ നേരിടാനുള്ള മുന്നൊരുക്കത്തിന് കേരളത്തിന് സഹായം ചെയ്യാനാണ് അദ്ദേഹം വന്നത്. അതിനായി 267 കോടി രൂപയും അധികമായും നൽകി. നിയമസഭിയൽ 40 പേരുള്ള യുഡിഎഫ് സംസ്ഥാന സർക്കാരുമായി സന്ധി ചെയ്യുകയാണ്. സഭയിൽ അംഗങ്ങളില്ലെങ്കിലും ജനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബി.ജെ.പി പോരാടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഹോട്ട് ലുക്കില്‍ പാര്‍വ്വതി നായര്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്
അഫ്ഘാനിസ്ഥാനിലെ സംഭവ വികാസങ്ങൾ ഏറ്റവും ദോഷകരമായ ബാധിക്കാൻ പോകുന്നത് കേരളത്തെയാണ്. ഇത് ഭയപ്പെടുത്തുന്നത് കേരളത്തിലെ സമാധാനമാഗ്രഹിക്കുന്ന ജനതയെയാണ്. ഭീകരവാദം എങ്ങനെയാണ് മാനവരാശിയുടെ അന്തകനാകുന്നത് എന്നതിന്റെ നേർക്കാഴ്ചയാണ് അഫ്ഘാനിസ്ഥാനിൽ കാണുന്നത്. കേരളത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവര്‌ത്തകരും താലിബാൻ അനുകൂലികളാണ്.
പട്ടുസാരിയും ഗ്രാമീണ ഭംഗിയും; വൈറലായി മാളവിക സി മേനോന്‍റെ പുതിയ ഫോട്ടോ ഷൂട്ട്
ടെലിവിഷൻ ചാനൽ ചർച്ചകളിലും സാമൂഹ്യമാദ്ധ്യമങ്ങളിലും താലിബാനനലുകൂലമായി പ്രചാരണങ്ങൾ വരുന്നു. പരസ്യമായി നിലപാട് സ്വീകരിക്കാൻ കേരളത്തിൽ അനുവദിക്കുന്നത് അതിനനുകൂലമായ സാഹചര്യമൊരുക്കിയത് കൊണ്ടാണ്. പണ്ട് സദ്ദാം ഹുസൈനനുകൂലമായി നിലപാട് സ്വീകരിച്ച സി.പി.എമ്മാണ് ഇവിടെ ഭരിക്കുന്നത്. പുതിയ സംഭവ വികാസത്തിലും സി.പി.എമ്മിന് അതേ നിലാപാടാണ്.
ചൈനയും പാക്കിസ്ഥാനും താലിബാന് പിന്തുണ നൽകുമ്പോൾ ഏറ്റവും വലിയ ഭീഷണി കേരളത്തിലെ സാധാരണക്കാരനാണ്.ചൈനയെയും പാകിസ്ഥാനെയും അനൂകൂലിക്കുന്ന രാഷ്ട്രീയ ചിന്താഗതിയാണ് കേരളം ഭരിക്കുന്നവർക്ക്. താലിബാൻ തീവ്രവാദികളെ വീരപുരുഷന്മാരാക്കുന്ന രാഷ്ട്രീയ അടിമത്തമാണ് പല മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും വച്ചുപുലർത്തുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications