നളിനി നെറ്റോ 'ചീപ്പ്'; എൽഡിഎഫ് സർക്കാരും ചീപ്പാകുന്നു, എടുക്കുന്നത് അബദ്ധ തീരുമാനങ്ങൾ?

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചിഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുരേഷ് കുമാർ ഐഎഎസ്. കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ചീപ്പ് ആയ ചീഫ് സെക്രട്ടറിയാണെന്നാണ് നളിനിയെ സുരേഷ് കുമാര്‍ ഉപമിച്ചത്. സെന്‍കുമാര്‍ വിഷയത്തില്‍ നളിനിയുടെ ശ്രേഷ്ഠമായ ഉപദേശങ്ങള്‍ക്കനുസൃതമായി വീണ്ടും വീണ്ടും അബദ്ധ തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ ഈ സര്‍ക്കാരും ചീപ്പ് ആകുന്നില്ലേയെന്നും സുരേഷ് കുമാര്‍ ചോദിക്കുന്നു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നളിനിക്കെതിരെ സുരേഷ് കുമാര്‍ ആഞ്ഞടിച്ചത്. മുന്‍ പോലീസ് മേധാവി ടി.പിസെന്‍കുമാറിനെതിരെ വ്യാജരേഖ കേസില്‍ അന്വേഷണം നടത്താനുള്ള ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയെ ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷ് കുമാറിന്റെ വിമര്‍ശനം. സെൻകുമാർ വിഷയത്തിൽ നളിനി നെറ്റോയുടെ 'ശ്രേഷ്ഠ'മായ ഉപദേശങ്ങൾക്കനുസൃതമായി വീണ്ടും വീണ്ടും അബദ്ധ തീരുമാനങ്ങൽ എടുതക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ട് വക്ഷം അനധികൃതമായി നേടി

എട്ട് വക്ഷം അനധികൃതമായി നേടി

ചികിത്സയുടെ പേരില്‍ എട്ടു മാസം അവധിയിലായിരുന്നുവെന്ന വ്യാജരേഖയുണ്ടാക്കി സര്‍ക്കാരില്‍നിന്ന് എട്ട് ലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ വിജിലന്‍സ് കേസെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയായിരുന്നു സുരേഷ് കുമാറിന്റെ വിമര്‍ശനം.

ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയത് 2016ൽ

ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയത് 2016ൽ

2016 ജൂണിലാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയത്. പിറ്റേന്നു തന്നെ അദ്ദേഹം അവധിയില്‍ പ്രവേശിച്ചു. വ്യക്തിപരമായ കാരണത്തെത്തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച സെന്‍കുമാര്‍ പകുതി ശമ്പളത്തിന് അപേക്ഷ നല്‍കിയിരുന്നു. അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ മെഡിക്കല്‍ ലീവായി പരിഗണിക്കണമെന്ന് പ്രത്യേക അപേക്ഷ നല്‍കിയിരുന്നു.

വ്യാജ രേഖ

വ്യാജ രേഖ

2016 ജൂണില്‍ ഡിജിപി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ മാറ്റിയിരുന്നു. മാറ്റിയതിന് പിന്നാലെ സെന്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചു. പിന്നീട് തിരികെ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ മെഡിക്കല്‍ ലീവായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.

മെഡിക്കൽ ലീവ്

മെഡിക്കൽ ലീവ്

ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയതിന് ശേഷം അവധിയില്‍ പ്രവേശിച്ച സെന്‍കുമാര്‍ അപേക്ഷ നല്‍കിയതു പ്രകാരം അദ്ദേഹത്തിന് പകുതി ശമ്പളം നല്‍കിയിരുന്നു. പിന്നീടാണ് ഇത് മെഡിക്കല്‍ ലീവായി പരിഗണിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്.

രേഖകളിൽ ആശയ കുഴപ്പം

രേഖകളിൽ ആശയ കുഴപ്പം

തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ ചികിത്സയിലായിരുന്നുവെന്ന് കാണിക്കുന്ന രേഖകളാണ് സന്‍കുമാര്‍ ഹാജരാക്കിയിരുന്നത്. രേഖകള്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയതോടെയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ആശുപത്രിയിലുണ്ടായിരുന്നില്ല

ആശുപത്രിയിലുണ്ടായിരുന്നില്ല

ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി എന്നു കാണിച്ചിരുന്ന ദിനങ്ങളിലൊന്നും സെന്‍കുമാര്‍ തിരുവനന്തപുരത്തില്ലായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എറണാകുളം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു അദ്ദേഹം.

English summary
K Suresh Kumart IAS agsinst Nalini Netto
Please Wait while comments are loading...