ജയരാജനെതിരെ നീങ്ങിയതാര്?; പിണറായി വിജയനോ ഇപി ജയരാജനോ?

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന്റെ ശക്തനായ നേതാവ് പി ജയരാജനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിക്ക് നീങ്ങാന്‍ കാരണമായതിന് പിന്നില്‍ സിപിഎം നേതാക്കള്‍ തന്നെയെന്ന് സൂചന. പി ജയരാജന്‍ ആത്മപ്രശംസ നടത്തുകയാണെന്നും ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി വളരുകയാണെന്നും ചില നേതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന കമ്മറ്റിയില്‍ വിമര്‍ശനത്തിന് ഇടയായത്.

ഗുരുവായൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല: മൂന്നു പേര്‍ പിടിയില്‍

ജയരാജനെതിരെ പ്രാദേശിക നേതാക്കള്‍ മാസങ്ങള്‍ക്കു മുന്‍പേ ആരോപണം ഉന്നയിച്ചു തുടങ്ങിയിരുന്നു. പാര്‍ട്ടി വേദികളില്‍ ജയരാജന്‍ പ്രത്യേക കൈയ്യടി വാങ്ങുന്നത് വ്യക്തിപൂജയാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ഐആര്‍പിസി ഉള്‍പ്പെടെ ഒട്ടേറെ ക്ഷേമ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് ജയരാജന്‍.

jayarajan

ഇത്തരം പരിപാടികളില്‍ ജയരാജന്റെ ഫ് ളക്‌സ് ബോര്‍ഡുകള്‍ ഉയരുന്നത് പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗമായ എംവി ഗോവിന്ദന്‍ മാസ്റ്റര്‍, ഇപി ജയരാജന്‍ തുടങ്ങിയവര്‍ വിമര്‍ശിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. കുറ്റവിമുക്തനായശേഷം ഇപി ജയരാജന്‍ മന്ത്രിസ്ഥാനത്തേക്ക് വരുന്നതിനെതിരെ പി ജയരാജന്‍ തടസ്സം നിന്നതും വിദ്വേഷത്തിന് കാരണമായി.

കണ്ണൂരില്‍ മുമ്പെങ്ങുമില്ലാത്തവിധം വിഭാഗീയതയ്ക്ക് തുടക്കമായിട്ടുണ്ടെന്നാണ് ജയരാജന്‍ പ്രശ്‌നത്തിലൂടെ പുറത്തുവരുന്നത്. പാര്‍ട്ടിക്ക് ഏറ്റവും കെട്ടുറപ്പുണ്ടായിരുന്ന കണ്ണൂരില്‍ ഇത്തരമൊരു വിഭാഗീയത ആശങ്കയോടെയാണ് നേതാക്കള്‍ കാണുന്നത്. കൊലപാതക കേസുകളില്‍ പ്രതിയായിട്ടും ജയരാജന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ മികച്ച മുന്നേറ്റമാണ് സിപിഎമ്മിന്. അടുത്തിടെ മറ്റു പാര്‍ട്ടികളില്‍ നിന്നും ഒട്ടേറെ പ്രവര്‍ത്തകരെ സിപിഎമ്മിലേക്ക് ജയരാജന്‍ അടര്‍ത്തി മാറ്റിയിരുന്നു.

ജയരാജന്റെ വളര്‍ച്ച പിണറായിയേക്കാള്‍ മുകളിലേക്ക് കുതിക്കുമെന്ന് തോന്നിക്കുമ്പോഴാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി എത്തുന്നത്. അതുകൊണ്ടുതന്നെ, ജയരാജനെതിരെ തിരിഞ്ഞവരില്‍ മുഖ്യമന്ത്രി പിണറായിയും ഉണ്ടെന്ന് അഭ്യൂഹമുണ്ട്. തത്കാലം ജില്ലാ സെക്ടട്ടറി സ്ഥാനത്തുനിന്നും ജയരാജനെ മാറ്റില്ലെന്നാണ് സൂചന. അതേസമയം, നേതാക്കളെ വിഗ്രഹവത്കരിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമുണ്ട്.


ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Kerala CPM Kannur Strongman p jayarajan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്