Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യയുടെ അറസ്റ്റ് അഭ്യൂഹവും ദിലീപിന്റെ വീട്ടിലെ റെയിഡും:ഒടുവില്‍ കുറ്റപത്രം കോടതിയില്‍-നാള്‍വഴികള്‍

ആറ് മാസത്തിലേറെ നീണ്ട് നിന്ന അന്വേഷണത്തിനും നിരവധി നാടകീയ സംഭവങ്ങള്‍ക്കും ഒടുവില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ചിരിക്കുകയാണ്. നടി ആക്രമണക്കേസില്‍ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു ദിലീപിനെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മുന്‍സുഹൃത്തും സംവിധായകനുമായി ബാലചന്ദ്രകുമാർ രംഗത്ത് വരുന്നത്.

തുടർന്നുള്ള ആറ് മാസങ്ങള്‍ നീണ്ട് നിന്ന അന്വേഷണം ഏറെ സംഭവബഹുലമായിരുന്നു. തുടരന്വേഷണവും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന പുതിയ കേസുമടക്കം നിരവധി നടപടികള്‍ ഇക്കാലയളവിലുണ്ടായി. ഈ ഘട്ടത്തില്‍ നിന്നുകൊണ്ടാണ് കേസിന്റെ നാള്‍വഴിയിലേക്ക് ഒന്ന് കണ്ണോടിക്കുന്നത്.

2021 ഡിസംബർ 25 നാണ് നിർണ്ണായക വെളിപ്പെടുത്തലുമായി

2021 ഡിസംബർ 25 നാണ് നിർണ്ണായക വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ രംഗപ്രവേശനം ചെയ്യുന്നത്. നടി ആക്രമണകേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൌലോസ് ഉള്‍പ്പടേയുള്ളവരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. 2017 നവംബര്‍ 15ന് ആലുവയില്‍ ദിലീപിന്‍റെ വീടായ പദ്മസരോവരത്തിലായിരുന്നു ഗൂഢാലോചനയെന്നായിരുന്നു ആരോപണം. ഇത് സംബന്ധിച്ച നിരവധി ഓഡിയോകളും അദ്ദേഹം പുറത്ത് വിട്ടു.

ഹോട്ട് ലുക്കില്‍ റംസാനൊപ്പം തകർത്താടി പ്രിയവാര്യർ: ശ്രദ്ധേയമായി പുത്തന്‍ ലുക്ക്

ബാലചന്ദ്രകുമാറിന്റെ വെളിപ്പെട്ടുത്തില്‍ പുറത്ത് വന്നതിന്

ബാലചന്ദ്രകുമാറിന്റെ വെളിപ്പെട്ടുത്തില്‍ പുറത്ത് വന്നതിന് പിന്നാലെ തന്നെ ഡിസംബർ 27 ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ വിചാരണക്കോടതിക്ക് നിര്‍ദേശം ന‍ല്‍കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ സംഘം നീക്കം ശക്തമാക്കിയതോടെ മറുവശത്ത് ദിലീപും പ്രതിരോധ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. 2022 ജനുവരി 2ന് തുടരന്വേഷണത്തെ എതിർന്ന് നടൻ ദിലീപ് ഡി.ജി.പിക്ക് പരാതി നൽകി. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷനാണെന്നും അതിനാല്‍ ബൈജു പൗലോസിനെ അന്വേഷണത്തില്‍ നിന്നും മാറ്റണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.

എന്നാല്‍ ജനുവരി 3 ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ

എന്നാല്‍ ജനുവരി 3 ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ തുടരന്വേഷണത്തിന് അനുമതി. ഇതോടെ ജനുവരി 9 ന് ഗൂഡാലോചന കേസ് അന്വേഷിക്കാന്‍ പുതിയ സംഘം രൂപീകരിക്കപ്പെട്ടു. കൊച്ചി എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. ദിലീപ് സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ഡ്രൈവര്‍ അപ്പു സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെ പ്രതിചേർത്തായിരുന്നു അന്വേഷണം.

ജനുവരി 10 ന് ദിലീപിന്റെ വീട്ടില്‍ പൊലീസ് റെയിഡ്

ജനുവരി 10 ന് ദിലീപിന്റെ വീട്ടില്‍ പൊലീസ് റെയിഡ് നടക്കുന്നു. ഇതേ ദിവസം തന്നെയാണ് പള്‍സർ സുനിയും ജിന്‍സണും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വരുന്നത്. ജനുവരി 12 ന് ജെ.എഫ്.എം.സി കോടതി ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. ഇതോടെ അറസ്റ്റ് മുന്നില്‍ കണ്ട ദിലീപ് മുന്‍കൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നു.

ജനുവരി 19 ന് തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട്

ജനുവരി 19 ന് തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് കോടതിയില്‍ ഹാജരക്കി. ഇതേ സമയം തന്നെ ദിലീപിന്റെ ഫോണിനായി കോടതിയില്‍ ശക്തമായ വാദം. ജനുവരി 31 ഒരുമാസത്തിനകം അന്വേഷണ റിപ്പോർട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെടുന്നു. പിറ്റേദിവസം ഫെബ്രുവരി 1 ന് ദിലീപിന്റെ ഫോണ്‍ കോടതിയില്‍. ഫെബ്രുവരി 8 ന് ദിലീപ്, അനൂപ്, സുരാജ് എന്നിവരുടെ ശബ്ദ പരിശോധനനയും ഫെബ്രുവരി 14 ന് ദൃശ്യം ചോർന്നെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നു.

ഫെബ്രുവരി 21 ന് അതിജീവിതയും ഹൈക്കോടതിയെ

ഫെബ്രുവരി 21 ന് അതിജീവിതയും ഹൈക്കോടതിയെ സമീപിക്കുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളുന്നത് മാർച്ച് 17 ന്. പിന്നാലെ അതേമാസം 28 ന് ദിലീപിനെയും കൂട്ടുപ്രതികളെയും ബാലചന്ദ്രകുമാറിന്റെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്തു. ഏപ്രില്‍ 8 ന് കാവ്യാമാധവന് ആദ്യമായി നോട്ടീസ്. മെയ് 9 ന് കാവ്യയെ പോലീസ് ചോദ്യം ചെയ്യുന്നു. പ്രതിപ്പട്ടികയിലേക്കെന്ന റിപ്പോർട്ട് ഉണ്ടായെങ്കിലും ഒടുവില്‍ കാവ്യ സാക്ഷിപ്പട്ടികയില്‍

ജൂൺ 4 ന് തുടരന്വേഷണത്തിന് ജൂലായ് 15 വരെ സമയം

ജൂൺ 4 ന് തുടരന്വേഷണത്തിന് ജൂലായ് 15 വരെ സമയം നീട്ടിനൽകി. ദിലീപും അനൂപും ഫോണുകൾ ഒളിച്ചുവെച്ചെന്ന് ജൂണ്‍ ആറിന് കണ്ടെത്ത്. അതേമാസം 15 ന് കാവ്യയുടെ മാതാപിതാക്കളെയും ഭർതൃസഹോദരിയെയും 21 നടൻ സിദ്ദിഖിന്റെയും ഡോ. ഹൈദരാലിയുടെയും മൊഴിയെടുത്തു. ഏറെ നാള്‍ നീണ്ട് നിന്ന വാദങ്ങള്‍ക്കൊടുവില്‍ ജൂലായ് 6ന് മെമ്മറി കാർഡ് ഹാഷ് വാല്യൂ പരിശോധനയ്ക്ക് വിടുന്നു, ജുലൈ 13 ന് പുറത്ത് വന്ന റിപ്പോർട്ടില്‍ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ 3 തവണ മാറിയതായി കണ്ടെത്തി. ഒടുവില്‍ ജുലൈ 22 ന് കുറ്റപത്രം സമർപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+