കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ ബദലായി കെസി വേണുഗോപാല്‍ ഗ്രൂപ്പുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് ബദലായി കെസി വേണുഗോപാലിന്റെ പേരിലുള്ള ഗ്രൂപ്പുണ്ടെന്ന് ഏഷ്യാനെറ്റ് സര്‍വേ. 50 ശതമാനം പേരാണ് ഏഷ്യാനെറ്റ് ന്യൂസ് സി സര്‍വേയില്‍ ഇത്തരമൊരു ഗ്രൂപ്പുണ്ടെന്ന് അഭിപ്രായപ്പെട്ടത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയ്ക്കും അപ്പുറം പുതിയൊരു ഗ്രൂപ്പായി വേണുഗോപാല്‍ മാറിയിട്ടുണ്ടെന്ന് സര്‍വേ പറയുന്നു. മൂന്നാമത്തെ അധികാര കേന്ദ്രം എന്നാണ് അദ്ദേഹത്തെ സര്‍വേയില്‍ പങ്കെടുത്തവര്‍ വിശേഷിപ്പിച്ചത്.

1

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യകേരളത്തിലെ നാല് ജില്ലകളില്‍ യുഡിഎഫിന് നേരിയ മേല്‍ക്കൈ ഉണ്ടെന്ന് സര്‍വേ പരയുന്നു. ആകെയുള്ള 41 മണ്ഡലങ്ങളില്‍ 21 മുതല്‍ 24 വരെ സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന് സര്‍വേ പറയുന്നു. എല്‍ഡിഎഫ് 17 മുതല്‍ 20 സീറ്റ് വരെ നേടും. യുഡിഎഫിന് 40 ജനപിന്തുണ ലഭിക്കും. എല്‍ഡിഎഫിന് 39 ശതമാനമാണ് പ്രവചിക്കുന്നത്. എന്‍ഡിഎ 18 ശതമാനം വോട്ട് നേടും. ക്രിസ്ത്യന്‍ സഭകള്‍ക്ക് മുസ്ലീം ലീഗിനോടുള്ള അകല്‍ച്ച കുറഞ്ഞെന്നാണ് അഭിപ്രായപ്പെട്ടത്. ലീഗുള്ളത് കൊണ്ട് യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് 48 ശതമാനം പേരാണ് പറഞ്ഞത്.

അതേസമയം കോണ്‍ഗ്രസില്‍ ലതികാ സുഭാഷിന്റെ എതിര്‍പ്പ് കാര്യമായി പ്രശ്‌നമുണ്ടാക്കില്ലെന്നാണ് സര്‍വേ പറയുന്നത്. 44 ശതമാനം പേരും ബാധിക്കില്ലെന്നാണ് അഭിപ്രായപ്പെട്ടത്. പിണറായി സര്‍ക്കാരിന് വിവാദങ്ങള്‍ തിരിച്ചടിയാവുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നല്‍കിയ മൊഴി ഗൗരവമുള്ളതാണെന്ന് 51 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 48 ശതമാനം ഇല്ല എന്നാണ് പറഞ്ഞത്. മുഖ്യമന്ത്രിക്ക് ശിവശങ്കറിന്റെ കാര്യത്തില്‍ തെറ്റുപ്പറ്റിയോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് 51 ശതമാനവും പറഞ്ഞു.

വീടുണ്ടാക്കാന്‍ യുഎഇ റെഡ്ക്രസന്റ് കൊടുത്ത 20 കോടിയില്‍ മൂന്ന് കോടിയിലേറെ കൈക്കൂലിയായി പോയി. ഇതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് 49 ശതമാനവും 38 ശതമാനം അറിയില്ല എന്നുമാണ് പറഞ്ഞത്. അതേസമയം വടക്കന്‍ കേരളത്തില്‍ 42 മുതല്‍ 45 സീറ്റ് വരെ എല്‍ഡിഎഫ് നേടുമെന്നാണ് സര്‍വേ പറയുന്നത്. 43 ശതമാനം വോട്ടുവിഹിതം എല്‍ഡിഎഫ് നേടും. 37 ശതമാനം യുഡിഎഫ് നേടും. 13 മുതല്‍ 16 സീറ്റുകല്‍ വരെ നേടിയേക്കും.

English summary
kc venugopal is leading third group in congress predicts asianet news survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X