കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ജനതയെ അടിമുടി കൊള്ളയടിക്കാന്‍ മടിയില്ലാത്ത സര്‍ക്കാര്‍; ബജറ്റിനെതിരെ കെസി വേണുഗോപാല്‍

പ്രഖ്യാപനപ്പെരുമഴ നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് ധനമന്ത്രി. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികള്‍ക്കും ഇതുവരെ തുക പൂര്‍ണ്ണമായും നല്‍കിയിട്ടില്ല.

Google Oneindia Malayalam News
kc venugopal

തിരുവനന്തപുരം: സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന കേരള ചരിത്രത്തിലെ ഏറ്റവും മോശമായ ജനദ്രോഹ ബജറ്റാണ് ഇന്ന് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളാ ജനതയെ അടിമുടി കൊള്ളയടിക്കാന്‍ ഒരു മടിയുമില്ലാത്ത സര്‍ക്കാരിനെയാണ് ഇന്ന് സഭയില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ ഓരോന്നിനും വില വര്‍ധിക്കുന്നതിന് കാരണമാകുന്ന പ്രഖ്യാപനങ്ങള്‍ നടത്തി കോവിഡില്‍ നിന്ന് കരകയറുന്ന മലയാളികളെ വീണ്ടും ദുരിതത്തിലേക്ക് തള്ളിയിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. രാജ്യത്ത് ഇന്ധനവില ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ വിലവര്‍ധനവ് ജനങ്ങളുടെ ദൈനംദിന ജീവിതക്രമത്തെ അപകടകരമാം വണ്ണം താളം തെറ്റിക്കും. വിലക്കയറ്റത്തിന് കഴിയാവുന്നതെല്ലാം ചെയ്ത ബജറ്റില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ 2000 കോടി രൂപ അനുവദിച്ചത് പമ്പരവിഡ്ഢിത്തമാണ്.

പ്രതിബന്ധങ്ങളെ മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ് ; മുഖ്യമന്ത്രിപ്രതിബന്ധങ്ങളെ മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ് ; മുഖ്യമന്ത്രി

കൂടാതെ ചെറുകിട, ഇടത്തരം സംരംഭകരെയും പരമ്പരാഗത വ്യവസായ മേഖലയെയും തഴഞ്ഞു. ഇവര്‍ക്ക് വായ്പ, പലിശ, സബ്‌സിഡി എന്നിവയില്‍ കാര്യമായ ഇളവ് നല്‍കിയില്ല. വൈദ്യുതി തീരുവ 5 ശതമാനം കൂട്ടി സാധാരണക്കാരനെ ഇരുട്ടിലേക്ക് കൈപിടിച്ചുനടത്താനും സര്‍ക്കാര്‍ മറന്നില്ല.

കാര്‍ഷിക മേഖലയ്ക്ക് നീക്കിവെച്ച തുക തുച്ഛമാണ്. കാര്‍ഷിക കടാശ്വാസ കമ്മീഷന് മാത്രം 400 കോടിയുടെ കടബാധ്യതയുണ്ട്. നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് സപ്ലൈകോ 220 കോടിയോളം രൂപ ഇനിയും നല്‍കാനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ പരിമിതമാണ്.

പിണറായി യുടേണ്‍ അടിച്ചില്ലേ... ആ 2000 കോടി എന്തു ചെയ്തു? കെടി ജലീലിന്റെ പോസ്റ്റിന് കമന്റ്പിണറായി യുടേണ്‍ അടിച്ചില്ലേ... ആ 2000 കോടി എന്തു ചെയ്തു? കെടി ജലീലിന്റെ പോസ്റ്റിന് കമന്റ്

ഒപ്പം മദ്യത്തിന് അധികസെസ് ഏര്‍പ്പെടുത്തിയത് കേരളത്തില്‍ മറ്റ് ലഹരി ഉപയോഗം കൂടുന്നതിന് കാരണമാകും. ഇപ്പോള്‍ തന്നെ കേരളത്തില്‍ ലഹരി മാഫിയ പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍, ഭരണമുന്നണിയില്‍പ്പെട്ടവര്‍ തന്നെ ഇതിനെ കൈയയച്ച് സഹായിക്കുമ്പോള്‍, പുതിയ തീരുമാനം കൂടുതല്‍ ദുരന്തത്തിലേക്ക് നാടിനെ തള്ളിവിടും.

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൂട്ടാത്തത് കടുത്ത അനീതിയാണ് എന്ന് പറയാതെ വയ്യ. വയനാട്, കുട്ടനാട്, തീരദേശ പാക്കേജ് എന്നിവയെല്ലാം സര്‍ക്കാര്‍ മറന്നു. റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതെ വിലത്തകര്‍ച്ച കൊണ്ട് പൊറുതിമുട്ടിയ കര്‍ഷകര്‍ക്ക് ഇത്തവണയും പൊള്ളയായ വാഗ്ദാനമാണ് നല്‍കിയത്. അടിസ്ഥാന ജനവിഭാഗത്തെ സ്പര്‍ശിക്കാതെ എ.കെ.ജിക്കായി ഒരിക്കല്‍ക്കൂടി പണം അനുവദിച്ച നടപടി കടുത്ത ഭാഷയില്‍ എതിര്‍ക്കേണ്ടതാണ്.

പ്രഖ്യാപനപ്പെരുമഴ നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് ധനമന്ത്രി. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികള്‍ക്കും ഇതുവരെ തുക പൂര്‍ണ്ണമായും നല്‍കിയിട്ടില്ല. അവയുടെ കുടിശിക കുമിഞ്ഞ് കൂടുമ്പോഴാണ് വീണ്ടും പദ്ധതിവിഹിതം പ്രഖ്യാപിക്കുന്നത്. വിഭവ സമാഹരണത്തിന് നികുതിയിതര വരുമാനമാര്‍ഗം കണ്ടെത്താതെ കെട്ടിട നികുതിയും വാഹനനികുതിയും വര്‍ധിപ്പിച്ച് നികുതി ഭീകരത നടപ്പാക്കുകയാണ് സര്‍ക്കാര്‍. തൊഴിലവസരം സൃഷ്ടിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളില്ല. ഇങ്ങനെ ഓരോ മേഖലയെയും പ്രതിസന്ധിയിലും ജനങ്ങളെ ദുരിതത്തിലുമാക്കി കേരളം കടക്കെണിയിലല്ല എന്ന് വീരവാദം പറയുന്ന ധനമന്ത്രി സ്വയം പരിഹാസ്യനാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
KC Venugopal Says finance minister presented the worst anti-people budget in the history of Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X