കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ്സിന് കെജ്രിവാളിന്റെ ക്ഷണം?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മുതര്‍ന്ന കമ്യൂണിസ്റ്റ് നേതാവും പ്രതിപക്ഷ നേതാവും ആയ വിഎസ് അച്യുതാനന്ദനെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരിട്ട് ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുവെന്ന് വാര്‍ത്ത. വിഎസിന്റെ വിശ്വസ്തനും മുന്‍ ഐടി ഉപദേഷ്ടാവുമായ ജോസഫ് സി മാത്യുവിനോടാണ് കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞെതെന്നാണ് വിവരം. മഗംളം ദിനപ്പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്വതന്ത്ര സോഫ്റ്റ് വെയര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം ജോസഫ് മാത്യു ദില്ലിയില്‍ വച്ച് അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് വിഎസ് ആം ആം ആദ്മി പാര്‍ട്ടിയിലേക്ക് വരണം എന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടതത്രെ. എന്നാല്‍ താന്‍ പറഞ്ഞതുകൊണ്ട് മാത്രം വിഎസ് സിപിഎം വിട്ട് എഎപിയിലേക്ക് വന്നോളണം എന്നില്ല എന്നാണ് ജോസഫ് മാത്യു മറുപടി നല്‍കിയതെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

VS Achuthanandan

വിഎസ്സുമായി ആം ആദ്മി പാര്‍ട്ടിയുടെ ദക്ഷിണേന്ത്യയിലെ ചുമതലയുള്ള പ്രശാന്ത് ഭൂഷണ്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വിഎസ്സിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ല എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ പിന്നീട് വ്യക്തമാക്കിയത്.

വിഎസ് പാര്‍ട്ടിയിലേക്കെത്തിയാല്‍ അത് കൂടുതല്‍ ജനപിന്തുണ ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി നേതൃത്വം. കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ അത് വലിയ സ്വാധീനമുണ്ടാക്കുമെന്ന് ഉറപ്പാണ്. കെജ്രിവാളിനെ കൂടാതെ പ്രശാന്ത് ഭൂഷണുമായും ജോസഫ് മാത്യു ചര്‍ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലും വിഎസ് വിഷയമായിരുന്നു പ്രധാന ചര്‍ച്ച എന്നാണ് വിവരം.

English summary
A malayalam daily reported that Arvind Kejriwal invited VS Achuthanandan to AAP in a discussion with Joseph Mathew.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X