കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പിടിക്കാന്‍ മിഷന്‍ 71, ശോഭ തിരിച്ചെത്തും, ബിജെപിയുടെ മാസ്റ്റര്‍ പ്ലാന്‍ നീക്കങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

തൃശൂര്‍: കേരളം പിടിക്കാന്‍ വന്‍ പദ്ധതികളുമായി ബിജെപി ഇറങ്ങുകയാണ്. ക്രൈസ്തവ വോട്ടുകളില്‍ നോട്ടമിട്ടുള്ളതായിരിക്കും ആദ്യ നീക്കമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പിണങ്ങി നില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍ തിരിച്ചെത്തുമെന്ന സൂചനകളാണ് പാര്‍ട്ടി നല്‍കുന്നത്. ബിജെപി ദേശീയ നേതൃത്വം നേരിട്ട് തന്നെ ശോഭയുമായി ചര്‍ച്ച നടത്തും. കേന്ദ്ര നേതൃത്വമാണ് ബിജെപിയുടെ എല്ലാ തിരഞ്ഞെടുപ്പ് തന്ത്രവും ഒരുങ്ങുന്നത്. പല സംസ്ഥാനങ്ങളും കേന്ദ്രത്തില്‍ അധികാരവും പിടിച്ച മോഡലാണ് കേരളത്തിലും പരീക്ഷിക്കുന്നത്.

സുരേന്ദ്രന്‍ മത്സരിക്കില്ല

സുരേന്ദ്രന്‍ മത്സരിക്കില്ല

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ മത്സരിക്കില്ലെന്നാണ് സൂചന. സുരേന്ദ്രന്‍ മാത്രമല്ല എല്ലാ പ്രമുഖരും മത്സരിക്കുകയെന്ന രീതിയും മാറും. പ്രചാരണത്തെ നയിക്കുക സുരേന്ദ്രനായത് കൊണ്ട് മത്സരിക്കില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നിട്ടില്ലെങ്കില്‍ കൂട്ടത്തോടെ നേതാക്കള്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനം. മുമ്പ് ഇത്തരത്തില്‍ നേതാക്കള്‍ മത്സരിച്ചപ്പോള്‍ പ്രചാരണത്തെ നയിക്കാന്‍ പാര്‍ട്ടിയില്‍ ആളില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഇത്തവണ സീറ്റുകള്‍ വര്‍ധിപ്പിക്കേണ്ടതിനാല്‍ അത്തരമൊരു വിട്ടുവീഴ്ച്ചയില്ല.

എന്തുകൊണ്ട് മാറ്റം

എന്തുകൊണ്ട് മാറ്റം

സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിച്ചാല്‍ അത് ദോഷമാകുമെന്ന് ബിജെപിയില്‍ അഭിപ്രായമുണ്ട്. കാരണം സുരേന്ദ്രന് ഒരു മണ്ഡലത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. അത് പാര്‍ട്ടിക്ക് വലിയ ദോഷം ചെയ്യും. സംസ്ഥാന നേതാക്കളില്‍ ആരൊക്കെ വിട്ടുനില്‍ക്കുമെന്നത് പക്ഷേ കേന്ദ്ര നേതൃത്വം തീരുമാനിക്കും. മുരളീധരന്‍ മത്സരിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടായിട്ടില്ല. പികെ കൃഷ്ണദാസിനെ പോലുള്ളവര്‍ മത്സരിക്കും. എന്നാല്‍ സ്റ്റാര്‍ ക്യാമ്പയിനര്‍മാരായി ചിലര്‍ മുന്നിലാണ്ടവണമെന്നാണ് ആവശ്യം.

ക്രിസ്ത്യന്‍ സഭകളെ കേള്‍ക്കും

ക്രിസ്ത്യന്‍ സഭകളെ കേള്‍ക്കും

ഹിന്ദുവികാരത്തെ ശക്തമാക്കി ഒപ്പം ക്രൈസ്തവ വോട്ടുകള്‍ കൂടിയാണ് ബിജെപിയുടെ ലക്ഷ്യം. ക്രൈസ്തവ സമൂഹത്തിന് കൂടി സീകാര്യരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ ശ്രമമുണ്ടാവും. ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകളെ വിശ്വാസത്തിലെടുക്കാനാണ് ശ്രമം. അതേസമയം കോണ്‍ഗ്രസിലെ ഹിന്ദു വിഭാഗത്തിന്റെ അവഗണനയെ ശക്തമായി ബിജെപി ഉയര്‍ത്തി. കോണ്‍ഗ്രസില്‍ ഭൂരിപക്ഷ സമുദായം നേരിടുന്ന അവഗണനയുടെ തെളിവാണ് രമേശ് ചെന്നിത്തലയെന്നാണ് ബിജെപി പ്രചരിപ്പിക്കുക.

ലക്ഷ്യം കോണ്‍ഗ്രസ് വോട്ടുകള്‍

ലക്ഷ്യം കോണ്‍ഗ്രസ് വോട്ടുകള്‍

കോണ്‍ഗ്രസ് മുക്ത കേരളം എന്ന പ്രചാരണത്തില്‍ ഊന്നിയാണ് ബിജെപി ഇനി അങ്ങോട്ട് പ്രചാരണം നടത്തുക. കോണ്‍ഗ്രസിലെ ഹിന്ദു വോട്ടുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. ഭൂരിപക്ഷ സമുദായങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്ന് തുടങ്ങുന്ന സാഹചര്യത്തില്‍ ആഞ്ഞ് പിടിച്ചാല്‍ ആ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും, സിപിഎമ്മിലേക്ക് പോകില്ലെന്നുമാണ് വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ പ്രചാരണ നായകനാക്കിയത് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ പ്രചാരണം.

മിഷന്‍ 71

മിഷന്‍ 71

കേരളത്തില്‍ ഒന്നില്‍ നിന്ന് സീറ്റ് രണ്ടായി വര്‍ധിപ്പിക്കുകയല്ല ലക്ഷ്യമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. മിഷന്‍ 71 എന്ന ടാര്‍ഗറ്റും തയ്യാറായി. ഭൂരിപക്ഷത്തിന് വേണ്ട 71 സീറ്റുകള്‍ ഇത്തവണ മറികടക്കാന്‍ തന്നെയാണ് ബിജെപി മത്സരിക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഇതോടെ കേന്ദ്ര നേതൃത്വം കേരളത്തില്‍ ടാര്‍ഗറ്റ് സെറ്റ് ചെയ്ത് ശക്തമായ വെല്ലുവിളി കോണ്‍ഗ്രസിന് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. സംഘടനാ ശേഷി കൊണ്ട് കോണ്‍ഗ്രസിനെ മറികടക്കാനാവുമെന്നാണ് ബിജെപി കരുതുന്നുണ്ട്.

ശോഭ തിരിച്ചെത്തും

ശോഭ തിരിച്ചെത്തും

ശോഭ യോഗത്തിനെത്താതിരുന്നത് കേന്ദ്ര നേതൃത്വത്തെ അമ്പരിപ്പിച്ചിരിക്കുകയാണ്. ഉടന്‍ തന്നെ അവരുടെ പരാതികള്‍ പരിഹരിക്കുമെന്ന് ജെപി നദ്ദ ഉറപ്പ് നല്‍കിയിട്ടുണ്ട്. നിര്‍ലാ സീതാരാമനും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗുമായി നദ്ദയുടെ നിര്‍ദേശപ്രകാരം ശോഭ ചര്‍ച്ച നടത്തി. ഇതോടെ അവര്‍ കടുംപിടുത്തം ഒഴിവാക്കുകയാണ്. പ്രചാരണത്തില്‍ ശോഭ സജീവമാകും. അതേസമയം മുരളീധര പക്ഷത്തിന് വന്‍ തിരിച്ചടി കൂടെയാണ് ശോഭയുടെ തിരിച്ചുവരവ്.

Recommended Video

cmsvideo
ശോഭ സുരേന്ദ്രൻ തരൂരിനെ പേടിപ്പിക്കുകയാണോ? | Oneindia Malayalam
പ്രചാരണത്തില്‍ ഇറങ്ങും

പ്രചാരണത്തില്‍ ഇറങ്ങും

നദ്ദ നിര്‍ദേശിച്ചത് പ്രകാരമാണ് ശോഭ ദില്ലിയിലെത്തി നിര്‍മലാ സീതാരാമനെയും അരുണ്‍ സിംഗിനെയും കണ്ടത്. ഫെബ്രുവരി മൂന്ന് നാല് തിയതികളില്‍ നദ്ദ കേരളത്തിലെത്തും. അന്ന് പ്രശ്‌നം നേരിട്ട് സംസാരിക്കും. ശോഭയെ പോലുള്ള നേതാക്കളെ വളരെ നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്തണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം. നിലവില്‍ സാധ്യതാ പട്ടികയില്‍ ശോഭയെ പരിഗണിച്ചിട്ടില്ല. എന്നാല്‍ നദ്ദയുടെ പിന്തുണ ശോഭയ്ക്കുള്ളതിനാല്‍ ആറ്റിങ്ങല്‍ അടക്കമുള്ള മണ്ഡലങ്ങളിലേക്ക് അവരെ പരിഗണിച്ചേക്കും. നദ്ദയുടെ പ്രചാരണ പരിപാടിയിലും വലിയ റോള്‍ ശോഭ സുരേന്ദ്രനുണ്ടാവും.

English summary
kerala assembly elecion 2021: bjp targets 71 seats in kerala but challenges lies ahead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X