Get Updates
Get notified of breaking news, exclusive insights, and must-see stories!

ധര്‍മടത്ത് വനിതാ സ്ഥാനാര്‍ത്ഥി? വട്ടിയൂര്‍ക്കാവിലും 2 വനിതകള്‍, ഗ്രൂപ്പുകളെ വെട്ടി കോണ്‍ഗ്രസ്

തിരുവനന്തപുരം: ഇനിയും ഏഴ് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളതിനാല്‍ കോണ്‍ഗ്രസ് അതിവേഗം കാര്യങ്ങള്‍ നീക്കുന്നു. ആറ് സീറ്റില്‍ രണ്ടിടത്തെങ്കിലും വനിതയുണ്ടാകുമെന്നാണ് സൂചന. ലതികാ സുഭാഷ് ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ സോണിയാ ഗാന്ധിയെ ശരിക്കും നിരാശപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സീറ്റ് വനിതകളിലേക്ക് കൂടി എത്തിക്കാനുള്ള ശ്രമം നടക്കുന്നത്. ധര്‍മടത്തും വട്ടിയൂര്‍ക്കാവിലും രണ്ട് വനിതകളെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

കോണ്‍ഗ്രസിനുള്ളത് ഏഴ്

കോണ്‍ഗ്രസിനുള്ളത് ഏഴ്

ഏഴ് സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഫോര്‍വേര്‍ഡ് ബ്ലോക്കിന് നല്‍കിയിരുന്ന ധര്‍മടം സീറ്റ് തിരിച്ചെടുത്തതോടെയാണ് കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണ 93 ആയി ഉയര്‍ന്നത്. ഈ ഏഴിടത്തില്‍ വനിതാ പ്രാതിനിധ്യം ഉണ്ടാവും. ജയസാധ്യതയാണ് അടിസ്ഥാന മാനദണ്ഡമെന്നും, അതില്‍ വനിതകളുണ്ടെങ്കില്‍ ഉറപ്പായും പരിഗണിക്കണമെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. ഇന്ന് തന്നെ ഏഴിടത്തേക്കും പ്രഖ്യാപനമുണ്ടാവും.

ധര്‍മടത്ത് വനിത?

ധര്‍മടത്ത് വനിത?

ധര്‍മടം കോണ്‍ഗ്രസ് ഏറ്റെടുത്തതോടെ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ സൂചിപ്പിച്ചിരുന്നു. കെ സുധാകരനെ മത്സരിപ്പിക്കുമെന്നായിരുന്നു അഭ്യൂഹം. സോണിയാ ഗാന്ധിക്ക് കത്തുകളും ഇക്കാര്യത്തില്‍ ധാരാളം ലഭിച്ചിരുന്നു. എന്നാല്‍ സുധാകരന്‍ മത്സരിക്കില്ല. ഇവിടെ ഒരു വനിത അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി വരും. കണ്ണൂരില്‍ രക്തസാക്ഷിയായ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ബന്ധുവാകും ഇതെന്നാണ് സൂചന. ഷമാ മുഹമ്മദിനെയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. സര്‍പ്രൈസായി ഇവരെത്താനും സാധ്യതയുണ്ട്.

വട്ടിയൂര്‍ക്കാവിലേക്ക് രണ്ട് വനിത

വട്ടിയൂര്‍ക്കാവിലേക്ക് രണ്ട് വനിത

വട്ടിയൂര്‍ക്കാവില്‍ നിന്ന് പിസി വിഷ്ണുനാഥ് മാറുമെന്നാണ് സൂചന. ഇവിടെ സോണിയാ ഗാന്ധി രണ്ട് പേരെയാണ് പരിഗണിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സമ്മര്‍ദവും ഇതോടൊപ്പമുണ്ട്. ജ്യോതി വിജയകുമാറിനെ മത്സരിപ്പിക്കാനാണ് ശ്രമം. അവര്‍ക്കാണ് മണ്ഡലത്തില്‍ മുന്‍തൂക്കമുള്ളത്. ഒപ്പം നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന രമണി പി നായരുടെ പേരും പരിഗണിക്കുന്നുണ്ട്. രണ്ട് പേര്‍ക്കും സോണിയയുടെ പിന്തുണയുണ്ട്. ജ്യോതി വരണമെന്ന് വട്ടിയൂര്‍ക്കാവിലെ പ്രവര്‍ത്തകര്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ വിഷ്ണുനാഥ് വേണ്ടെന്ന് ഇവര്‍ വ്യക്തമാക്കിയതാണ്.

ഗ്രൂപ്പിന് റോളില്ല

ഗ്രൂപ്പിന് റോളില്ല

ഏഴിടത്തും ഗ്രൂപ്പ് നിര്‍ദേശങ്ങള്‍ക്ക് പ്രസക്തിയുണ്ടാവില്ല. അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ തന്നെ ഏഴിടത്തും എത്തുമെന്നാണ് സൂചന. സംസ്ഥാന നേതൃത്വം ചില പേരുകള്‍ ഇവിടേക്ക് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഗ്രൂപ്പ് വീതം വെപ്പാണ് നടന്നതെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. ഇന്നലെ അനുമതി നല്‍കേണ്ട പട്ടിക വൈകിയതും അതുകൊണ്ടാണ്. ചില പേരുകള്‍ വെട്ടി ഇന്ന് തന്നെ ആ പ്രഖ്യാപനം നടത്താനാണ് ശ്രമം. കല്‍പ്പറ്റയിലും കുണ്ടറയിലും മാറ്റങ്ങള്‍ ഉണ്ടാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

ചാണ്ടി ഉമ്മന്‍ വരുമോ?

ചാണ്ടി ഉമ്മന്‍ വരുമോ?

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലേക്ക് മാറുകയാണെങ്കില്‍, ചാണ്ടി ഉമ്മനെ അവിടെ മത്സരിപ്പിക്കാനായിരുന്നു നേരത്തെ എ ഗ്രൂപ്പ് ലക്ഷ്യമിട്ടത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി മാറില്ലെന്ന് ഉറപ്പായതോടെ ചാണ്ടി ഉമ്മനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനാണ് ശ്രമം. അദ്ദേഹത്തെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയായിരുന്നു പ്രകടനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമായിരുന്ന ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കി മണ്ഡലം തിരിച്ച് പിടിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

ഇരിക്കൂറില്‍ അനുനയം

ഇരിക്കൂറില്‍ അനുനയം

ഇരിക്കൂറില്‍ അനുനയ നീക്കത്തിന് കോണ്‍ഗ്രസ് ഇറങ്ങിയിരിക്കുകയാണ്. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും സിറ്റിംഗ് എംഎല്‍എ കെസി ജോസഫും ഇന്ന് നേരിട്ട് ത്തെും. എ ഗ്രൂപ്പ് നേതാക്കളെയും കാണും. എ ഗ്രൂപ്പ് സജീവ് ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും. കെസി വേണുഗോപാല്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയാണ് സജീവ്. അദ്ദേഹം തോറ്റാല്‍ അത് വലിയ തിരിച്ചടി കോണ്‍ഗ്രസിനുണ്ടാവും. സോണി സെബാസ്റ്റിയന് സംഘടനാ ചുമതല അടക്കം നല്‍കിയേക്കും. എന്നാല്‍ ലതികാ സുഭാഷുമായി ഇനി അനുനയ ചര്‍ച്ചയില്ല.

Recommended Video

cmsvideo
    ഒരിടത്തു പോലും BJP ജയിക്കില്ല | Oneindia Malayalam
    കോണ്‍ഗ്രസ് റെഡി

    കോണ്‍ഗ്രസ് റെഡി

    കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് സജ്ജമായിരിക്കുകയാണ്. പിസി വിഷ്ണുനാഥ് കുണ്ടറയില്‍ തന്നെ മത്സരിക്കും. തവനൂരിന് പകരം പട്ടാമ്പി റിയാസ് മുക്കോളിക്ക് ലഭിക്കും. ഫിറോസ് കുന്നുംപറമ്പില്‍ തവനൂരില്‍ സ്ഥാനാര്‍ത്ഥിയാവും. മുഹമ്മദ് കുഞ്ഞിയെയും കെഎസ്ബിഎ തങ്ങളെയും അനുനയിപ്പിക്കാനാണ് ശ്രമം തുടരുന്നത്. കല്‍പ്പറ്റയില്‍ ടി സിദ്ദിഖ് സീറ്റുറപ്പിച്ചു. ആര്യാടന്‍ ഷൗക്കത്തിന് മറ്റ് പദവികള്‍ നല്‍കി അനുനയിപ്പിക്കാനാണ് നീക്കം. അതേസമയം രമേശ് ചെന്നിത്തല ഇന്ന് നാമനിര്‍ദേശ പത്രിക സമ്മര്‍പ്പിക്കും. അഞ്ചാം തവണയാണ് അദ്ദേഹം ഹരിപ്പാട് നിന്ന് മത്സരിക്കാനൊരുങ്ങുന്നത്.

    നടി സംഗീത ശൃംഗേരിയുടെ പുത്തന്‍ ഫോട്ടോകള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+