കഴക്കൂട്ടത്ത് അഖിലും എസ്എസ് ലാലും, ഇനി ഹൈക്കമാന്‍ഡിന്റെ കൈയ്യില്‍, കോണ്‍ഗ്രസിന് കണ്‍ഫ്യൂഷന്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി പട്ടിക ഏകദേശം ഒരുങ്ങി വരുന്നതിനിടെ കഴക്കൂട്ടത്ത് കണ്‍ഫ്യൂഷന്‍. രണ്ട് പേരുകളാണ് ഒടുവില്‍ അന്തിമ പട്ടികയിലേക്ക് എത്തിയിരിക്കുന്നത്. ജെഎസ് അഖിലിനെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. ഒപ്പം എസ്എസ് ലാലിനെയും പരിഗണിക്കുന്നുണ്ട്. ലാലിനെയാണ് ഇവിടെ പ്രഥമ പരിഗണനയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അവിടേക്ക് അപ്രതീക്ഷിതമായി അഖില്‍ വന്നിരിക്കുന്നത്. അതേസമയം കഴക്കൂട്ടത്ത് ലാലിനെതിരെ എതിര്‍പ്പുണ്ട്. മണ്ഡലത്തില്‍ പ്രൊഫഷണലുകള്‍ വേണ്ട എന്നാണ് പ്രവര്‍ത്തകര്‍ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ക്ലീന്‍ ഇമേജുള്ള ലാലിനെയാണ് ഹൈക്കമാന്‍ഡിന് താല്‍പര്യം.

അതേസമയം എതിര്‍പ്പുകളെ മറികടന്ന് അദ്ദേഹത്തിന് സീറ്റ് നല്‍കണമെങ്കില്‍ ഹൈക്കമാന്‍ഡ് വിചാരിക്കണം. ഇന്ന് തന്നെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനമുണ്ടാവും. സ്‌ക്രീനിംഗ് കമ്മിറ്റി രൂപം നല്‍കുന്ന അന്തിമ പട്ടികയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിലേക്ക് എത്തുമ്പോള്‍ മാറ്റമുണ്ടായേക്കാം. എഐസിസി സര്‍വേയാണ് ഇക്കാര്യത്തില്‍ മാനദണ്ഡമാകുക. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ഗ്രൂപ്പുകളോട് വിട്ടുവീഴ്ച്ച വേണ്ടെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ് ഉറച്ചുനില്‍ക്കുകയാണ്.
വിജയം മാത്രം മാനദണ്ഡമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ചര്‍ച്ചകളില്‍ തീരുമാനം നീളുന്നതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളത്തേക്ക് നീളാനാണ് സാധ്യത. ഹൈക്കമാന്‍ഡിനെതിരെ ഗ്രൂപ്പ് നേതാക്കള്‍ ഒന്നായതും ശ്രദ്ധേയ കാഴ്ച്ചയായി. ദില്ലിയില്‍ നിന്നുള്ളവര്‍ നടത്തുന്ന സര്‍വേ കൊണ്ട് സംസ്ഥാനത്ത് യാതൊരു ഗുണവും ഇല്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിലയിരുത്തല്‍. യാഥാര്‍ത്ഥ്യ ബോധത്തോടെ ഇടപെടണമെന്ന് ഒപ്പം രമേശ് ചെന്നിത്തലയും പറഞ്ഞു. കെ ബാബുവിനടക്കം ഹൈക്കമാന്‍ഡ് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കില്ലെന്ന് തീരുമാനിച്ചതാണ് ഇരുവരെയും ചൊടിപ്പിച്ചത്.
ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം
സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗങ്ങള്‍ ദില്ലിയില്‍ തുടരുകയാണ്. നിലവില്‍ സിറ്റിംഗ് എംഎല്‍എമാരായ 21 പേരുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനമായത്. അഞ്ചോളം ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ആരാണെന്ന കാര്യത്തില്‍ ധാരണ ഉണ്ടായിട്ടുണ്ട്. മറ്റ് മണ്ഡലങ്ങളെല്ലാം തര്‍ക്കത്തില്‍ തന്നെ തുടരുകയാണ്. ഗ്രൂപ്പ് തന്നെയാണ് ഹൈക്കമാന്‍ഡ് വിഷയമായി ഉയര്‍ത്തി കാണിക്കുന്നത്. ഇത്തവണ ഗ്രൂപ്പുകള്‍ തമ്മിലല്ല തര്‍ക്കം എന്നതാണ് ശ്രദ്ധേയം. ഗ്രൂപ്പുകള്‍ നിര്‍ദേശിച്ചവരൊന്നും വിജയിക്കാന്‍ സാധ്യതയില്ലാത്തവരാണെന്ന് രാഹുലിന്റെ ടീം നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. വിജയം മാത്രമാണ് മാനദണ്ഡമെന്നാണ് ഹൈക്കമാന്‍ഡ് വാദിക്കുന്നത്.
ബോള്‍ഡ് ലുക്കില്‍ നടി മഹേശ്വരി: ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications