Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയിലും വട്ടിയൂര്‍ക്കാവിലും സര്‍വേയില്ല, തുറന്നടിച്ച് മുരളീധരന്‍, കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വെളിപ്പെടുത്തി കെ മുരളീധരന്‍. നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കുന്ന കാര്യത്തില്‍ ഗൂഢാലോചന നടന്നുവെന്ന് നേരത്തെ മുരളീധരന്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം എല്ലാം പുറത്തേക്ക് വരുമെന്ന സൂചനകളാണ് അദ്ദേഹം നല്‍കുന്നത്. അതേസമയം മുരളീധരന്‍ നിഷേധിച്ചെങ്കിലും ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചു എന്നാണ് സൂചന. അഞ്ച് സീറ്റുകളില്‍ ഹൈക്കമാന്‍ഡ് ഫോര്‍മുലയും റെഡിയാക്കിയിട്ടുണ്ട്.

സര്‍വേ നടന്നിട്ടില്ല

സര്‍വേ നടന്നിട്ടില്ല

കെസി വേണുഗോപാല്‍ വന്നതോടെ പുതിയൊരു ഗ്രൂപ്പുണ്ടായെന്ന് ഞാന്‍ പറയുന്നില്ല. ഈ എഐസിസി സര്‍വേ നടന്നുവെന്ന് പറയുന്നത് തന്നെ തെറ്റാണ്. അങ്ങനൊരു സര്‍വേ കേരളത്തിലേ നടന്നിട്ടില്ല. വടകരയിലും വട്ടിയൂര്‍ക്കാവിലും അത്തരമൊരു സര്‍വേ നടന്നിട്ടില്ല. പക്ഷേ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീതംവെപ്പുണ്ടായിട്ടുണ്ട്. അത് ഗുണമോ ദോഷമോ എന്ന് ഫലം വന്നാല്‍ അറിയാമെന്നും മുരളീധരന്‍ പറഞ്ഞു.

ചാക്കോ പറഞ്ഞതെല്ലാം ശരി

ചാക്കോ പറഞ്ഞതെല്ലാം ശരി

പിസി ചാക്കോ പറഞ്ഞതെല്ലാം ശരിയായ കാര്യമാണ്. തിരഞ്ഞെടുപ്പ് കഴിയട്ടെ, ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞതാണ്. അവസാനമായി കണ്ടപ്പോള്‍ പറഞ്ഞതും ഇക്കാര്യം. കോണ്‍ഗ്രസില്‍ അദ്ദേഹത്തിന് പല ബുദ്ധിമുട്ടും ഉണ്ടായിരുന്നു എന്ന കാര്യം സത്യമാണ്. ചാക്കോയുടെ രാജിയിലേക്ക് നയിച്ചത് അത്തരം കാര്യങ്ങളാണ്. എന്നാല്‍ രാജിവെച്ച നടപടിയില്‍ എനിക്ക് വിയോജിപ്പുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. അതേസമയം പത്മജ മത്സരിക്കുന്നതില്‍ തനിക്ക് എതിരഭിപ്രായങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നേമത്ത് കരുത്തന്‍ വേണോ?

നേമത്ത് കരുത്തന്‍ വേണോ?

നേമത്ത് ബിജെപിക്ക് എതിരെ അല്ലെങ്കില്‍ ബിജെപിക്കൊപ്പം എന്ന തരത്തില്‍ ജനം വിഭജിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അവിടെ ബിജെപിയെ ശക്തമായി നേരിടുന്നവര്‍ക്ക് നേട്ടമുണ്ടാവുക. ക്രൈസ്തവ വോട്ടുകളുടെ കാര്യത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് അത് പരിഹരിക്കാന്‍ ശ്രമിച്ചു. ആ ഇടപെടലുകള്‍ ഫലം കണ്ടിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പോടെ ബിജെപി കാറ്റുപോയ ബലൂണായി മാറും. മെട്രോ നിര്‍മിക്കാന്‍ മിടുക്കനാണ് ഇ ശ്രീധരന്‍. ബിജെപിയില്‍ ചേര്‍ന്നത് വലിയ അബദ്ധമാണെന്നും മുരളീധരന്‍ പറഞ്ഞു.

തൃപ്പൂണിത്തുറയില്‍ കൂട്ടരാജി

തൃപ്പൂണിത്തുറയില്‍ കൂട്ടരാജി

തൃപ്പൂണിത്തുറയില്‍ സൗമിനി ജെയിന്റെ സാധ്യത വര്‍ധിച്ചതോടെ കോണ്‍ഗ്രസില്‍ കലാപം. കെ ബാബുവിനെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് 120 ബൂത്ത് പ്രസിഡന്റുമാരാണ് രാജിക്കത്ത് നല്‍കിയത്. രണ്ട് ഡിസിസി സെക്രട്ടരിമാരും നിയോജക മണ്ഡലംയുഡിഎഫ് ചെയര്‍മാനും ആറ് മണ്ഡലം പ്രസിഡന്റുമാരുമാണ് രാജിക്കത്ത് നല്‍കിയ പ്രമുഖര്‍. ഡിസിസിക്കും കെപിസിസിക്കും രാജിക്കത്ത് അയക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. സൗമിനി ജെയിന് തൃപ്പൂണിത്തുറയുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.

രണ്ട് മണ്ഡലങ്ങളിലേക്കില്ല

രണ്ട് മണ്ഡലങ്ങളിലേക്കില്ല

രണ്ട് മണ്ഡലങ്ങളില്‍ താന്‍ മത്സരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിയില്‍ തന്നെയാണ് മത്സരിക്കുക അതാണ് തന്റെ നിലപാട്. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലെ അനിശ്ചിതത്വം നാളെ തീരും. കരുത്തര്‍ തന്നെ കളത്തിലിറങ്ങുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം ഉമ്മന്‍ ചാണ്ടി തന്നെ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് കര്‍ശനമായി നിര്‍ദേശിച്ചാല്‍ ഉമ്മന്‍ ചാണ്ടി വഴങ്ങുമെന്നാണ് സൂചന. പുതുപ്പള്ളി വിടാനാവില്ലെന്ന് പറഞ്ഞാല്‍ രണ്ടിടത്തും മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കേണ്ടി വരും. നേമത്ത് ഉമ്മന്‍ ചാണ്ടിയെ വോട്ടര്‍മാര്‍ അംഗീകരിക്കുമോ എന്നാണ് ഹൈക്കമാന്‍ഡിന്റെ സംശയം.

രാഹുല്‍ നിര്‍ബന്ധിക്കില്ല

രാഹുല്‍ നിര്‍ബന്ധിക്കില്ല

ഉമ്മന്‍ ചാണ്ടിയെ മത്സരിക്കാനായി രാഹുല്‍ ഗാന്ധി നിര്‍ബന്ധിക്കില്ലെന്നാണ് വിവരം. അദ്ദേഹത്തിന് വേണമെങ്കില്‍ മത്സരിക്കാം. എന്തായാലും അറിയപ്പെടുന്ന നേതാവ് തന്നെ നേമത്തിറങ്ങും. മറ്റൊരു ഫോര്‍മുലയും ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിച്ചാല്‍ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ മത്സരിക്കും. ഇതിന്റെ ഭാഗമായി എംപിമാര്‍ക്ക് ഇളവ് നല്‍കേണ്ട എന്ന തീരുമാനം കോണ്‍ഗ്രസ് പുനപരിശോധിക്കും. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ മുരളീധരന്‍ സന്നദ്ധനാണ്.

അഞ്ചിടത്ത് മാറ്റം

അഞ്ചിടത്ത് മാറ്റം

കൊല്ലം, ഇരിക്കൂര്‍, കല്‍പ്പറ്റ, നിലമ്പൂര്‍, പട്ടാമ്പി സീറ്റുകളില്‍ നേരത്തെ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടി മണ്ഡലം മാറിയാല്‍ തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെ വീണ്ടും പരിഗണിക്കും. അങ്ങനെയെങ്കില്‍ നാടകീയമായ മാറ്റങ്ങളാണ് ഉണ്ടാവുക. അതേസമയം കെ ബാബുവിനും കെസി ജോസഫിനും സീറ്റില്ലെന്നാണ് നേരത്തെ ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ അറിയിച്ചത്. അതേസമയം താന്‍ മത്സരിക്കാനില്ലെന്ന് കെസി ജോസഫ് പ്രഖ്യാപിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+