രണ്ടിലയുമില്ല ചെണ്ടയുമില്ല, നട്ടംതിരിഞ്ഞ് പിജെ ജോസഫ്, പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും, നീക്കം ഇങ്ങനെ
കോട്ടയം: ജോസ് കെ മാണിയോട് പൊരുതി രണ്ടില ചിഹ്നം നഷ്ടമായ പിജെ ജോസഫ് വീണ്ടും കുരുക്കുകളിലേക്ക്. ഇത്തവണ മത്സരിക്കാന്‍ ചിഹ്നമേ ഇല്ലാത്ത പ്രതിസന്ധിയിലാണ് ജോസഫ്. പത്ത് സീറ്റ് അടിച്ചെടുത്ത് കരുത്തനായ ജോസഫ് പക്ഷേ വോട്ട് ഏത് ചിഹ്നത്തിനായി അപേക്ഷിക്കുമെന്ന് ഇനി സസ്‌പെന്‍സാണ്. അദ്ദേഹത്തിന്റെ ചെണ്ട ചിഹ്നം എന്തായാലും ഈ തിരഞ്ഞെടുപ്പില്‍ ലഭിക്കില്ല. അതിനും കാരണമുണ്ട്. ജോസഫ് ഇതില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കാനാണ് ഒരുങ്ങുന്നത്.
ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം

രണ്ടിലയും ചെണ്ടയുമില്ല
രണ്ടില കിട്ടില്ലെന്ന് ഉറപ്പായതിനൊപ്പം ജോസഫിന്റെ തദ്ദേശത്തില്‍ പരീക്ഷിച്ച ചെണ്ടയും ഇല്ലാതാവുകയാണ്. ചെണ്ട ചിഹ്നത്തില്‍ മത്സരിക്കാനായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസഫ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നങ്ങളില്‍ ചെണ്ടയില്ല. ഇതോടെ പുതിയ ചിഹ്നത്തിനായി തലപുകഞ്ഞ് ആലോചനയിലാണ് നേതാക്കള്‍. ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ഉള്‍പ്പെടെ മൂന്ന് ചിഹ്നങ്ങളാണ് പുതുതായി ജോസഫ് പരിഗണിക്കുന്നത്.

ഇനി പുതിയ പാര്‍ട്ടി
കേരള കോണ്‍ഗ്രസിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് ജോസഫ് പറയുന്നത്. പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് ജോസഫിന്റെ തീരുമാനം. പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ് ജോസഫ് ഗ്രൂപ്പ്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവില്ല. ഈ സാഹചര്യത്തില്‍ പുതിയ പാര്‍ട്ടിയുടെ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് എന്ന പേര് ഈ പാര്‍ട്ടിയിലും ഉണ്ടാവും.

ജോസഫിന് പണി
ജോസഫ് വിചാരിച്ചതിനേക്കാള്‍ പ്രശ്‌നങ്ങളാണ് മുന്നിലുള്ളത്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരും. അപ്പോവും വിപ്പ് അടക്കമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് നിലവിലുള്ള ഒരു പാര്‍ട്ടിയില്‍ ലയിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. പാര്‍ട്ടിയുടെ പേര് പിന്നീട് മാറ്റുകയും ചെയ്യാം.

സാധ്യതകള്‍ ഇങ്ങനെ
സൈക്കിള്‍ ചിഹ്നത്തിലാണ് കേരള കോണ്‍ഗ്രസ് ജെ സ്ഥാനാര്‍ത്ഥികള്‍ ലയനത്തിന് മുമ്പ് മത്സരിച്ചത്. ലയനം നടന്നപ്പോള്‍ ഈ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. ഈ ചിഹ്നം തിരികെ ലഭിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. ചിഹ്നം ലഭിക്കാന്‍ വൈകിയാല്‍ പാര്‍ട്ടി പ്രഖ്യാപനവുമായി മുന്നോട്ട് പോകും. ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം പൊതുചിഹ്നം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്ത് നല്‍കിയിട്ടുണ്ട്.

ചെണ്ടയില്‍ നിരാശ
ചെണ്ടയെന്ന ചിഹ്നത്തില്‍ മത്സരിച്ച് ഭേദപ്പെട്ട പ്രകടനമാണ് ജോസഫ് പക്ഷം കാഴ്ച്ചവെച്ചത്. പക്ഷേ ജോസിന് മുന്നില്‍ അടിയറവായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ചിഹ്നവും പേരും തര്‍ക്കവും കോടതിയില്‍ നിലനില്‍ക്കുന്നതിനാലാണ് തദ്ദേശത്തില്‍ ജോസഫിന് ചെണ്ട ചിഹ്നമായി ലഭിച്ചത്. എന്നാല്‍ ജോസിന് അ നുകൂലമായി വിധി വന്നതോടെ തര്‍ക്കം ഇല്ലാതായി. ഇനി പുതിയ പാര്‍ട്ടിയോ ചിഹ്നമോ ഇല്ലാതെ ജോസഫിന് മുന്നോട്ട് പോകാനാവില്ല. ചിഹ്നത്തിന് വേണ്ടി ഇനി നിയമപോരാട്ടം വേണ്ടെന്ന ജോസഫ് പക്ഷത്ത് ആവശ്യം ശക്തമാണ്.

ഓപ്ഷന്‍ വേറെയും
പഴയ ജോസഫ് ഗ്രൂപ്പ് പുനസ്ഥാപിക്കാനുള്ള ആലോചന ജോസഫിനുണ്ട്. എന്നാല്‍ പിളര്‍പ്പില്‍ മാണി വിഭാഗക്കാരും ഒപ്പമുണ്ട്. അതുകൊണ്ട് പുതിയ പേര് പരിഗണിച്ചേക്കും. ജോസിനെതിരെ പോരാടണമെങ്കില്‍ അതിനനുസരിച്ച് ജനങ്ങളിലേക്കെത്തുന്ന പാര്‍ട്ടിയോ ചിഹ്നമോ വേണമെന്നാണ് ജോസഫ് കരുതുന്നത്. ഇത്തവണ ജോസിനെതിരെ വിജയിച്ചില്ലെങ്കില്‍ അതോടെ യുഡിഎഫില്‍ ജോസഫ് ദുര്‍ബലനാകും. കാരണം കടുത്ത വിലപേശല്‍ നടത്തിയാണ് പത്ത് സീറ്റുകള്‍ ജോസഫ് നേടിയെടുത്തത്.
Recommended Video

ജോസഫ് തിരിച്ചെത്തുന്നു
ജോസഫ് കൊവിഡ് മുക്തനായി റിവേഴ്‌സ് ക്വാറന്റീനും പൂര്‍ത്തിയാക്കി തിരിച്ചെത്തുകയാണ്. മറ്റന്നാള്‍ അദ്ദേഹം തൊടുപുഴയില്‍ മടങ്ങിയെത്തും. ലയന സാധ്യതകള്‍ അടക്കം അദ്ദേഹം പരിശോധിക്കും. ലയനം സംബന്ധിച്ച് പിസി തോമസുമായി നേരത്തെ ചില ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അത് മുന്നോട്ട് പോയില്ല. അതുകൊണ്ടാണ് പാര്‍ട്ടി പ്രഖ്യാപനത്തിലേക്ക് പോകുന്നത്. പാര്‍ട്ടി വന്നാലും അത് ഏത് സാഹചര്യത്തിലാണ് നിലവില്‍ വന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക ജോസഫിന് കടുപ്പമേറിയ കാര്യമാണ്.
അഴക് നിറച്ച് സാക്ഷി അഗർവാൾ; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications