Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലായില്‍ ജോസിന് കാര്യങ്ങള്‍ എളുപ്പമല്ല, കളമശ്ശേരിയിലും ഉറപ്പില്ല, സിപിഎം പ്രതീക്ഷ 12 ജില്ലകളില്‍

തിരുവനന്തപുരം: തുടര്‍ ഭരണം സംബന്ധിച്ച് സിപിഎമ്മില്‍ ആശങ്കകളില്ലെങ്കിലും ചില സീറ്റുകളില്‍ കടുത്ത ഭീഷണി. ജോസ് കെ മാണി മത്സരിക്കുന്ന സീറ്റില്‍ അടക്കം വെല്ലുവിളിയുണ്ടെന്ന് എല്‍ഡിഎഫില്‍ തന്നെ ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്. അതേസമയം ജോസിനെ ജയിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ഇടതുപക്ഷത്തിന്റെ വലിയ വീഴ്ച്ചയായി കാണേണ്ടി വരും. കളമശ്ശേരി അടക്കമുള്ള സീറ്റുകളില്‍ ഉറച്ച വിജയപ്രതീക്ഷ ഇല്ലെന്നാണ് സിപിഎം വിലയിരുത്തല്‍. പക്ഷേ പുതിയ കുറച്ച് സീറ്റുകള്‍ ഇത്തവണ കിട്ടുമെന്നാണ് വിലയിരുത്തല്‍.

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

ജോസിന് ഉറപ്പില്ല

ജോസിന് ഉറപ്പില്ല

ജോസ് കെ മാണിയുടെ പ്രചാരണം ശക്തമായിരുന്നു. എന്നാല്‍ പാലായില്‍ അടിയൊഴുക്കുകള്‍ ഉണ്ടാവുമോ എന്ന ഭയമാണ് ഇടതുപക്ഷത്തിനുള്ളത്. സിപിഎമ്മിനെ പ്രചാരണം ഇവിടെ ശക്തമായി ജോസിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ സിപിഐയുടെ പ്രചാരണം വളരെ ദുര്‍ബലമായിരുന്നു. അതേസമയം മാണി സി കാപ്പന് അനുകൂലമായി സഹതാപ തരംഗമുണ്ടാവുമോ എന്ന ഭയമാണ് സിപിഎമ്മിനുള്ളത്. കാപ്പനെ ഇടതുമുന്നണി അവഗണിച്ചു എന്ന തോന്നലുണ്ടായാല്‍ അത് പാലായില്‍ ജോസിനെ തോല്‍പ്പിക്കുമെന്ന് സിപിഎം നേതാക്കള്‍ തന്നെ വിലയിരുത്തുന്നു.

12 ഇടത്ത് ചെങ്കൊടി പാറും

12 ഇടത്ത് ചെങ്കൊടി പാറും

12 ജില്ലകളില്‍ ഇത്തവണ ഇടതുപക്ഷം വെന്നിക്കൊടി നാട്ടുമെന്ന് ഇടതുപക്ഷം പറയുന്നു. ഈ 12 ജില്ലകളിലും കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫിനായിരിക്കും. മൊത്തം 80 സീറ്റുകളാണ് സിപിഎം ഉറപ്പിക്കുന്നത്. അതേസമയം മലപ്പുറവും എറണാകുളവും ഇത്തവണ യുഡിഎഫ് തന്നെ മുന്നിലെത്തും. എന്നാല്‍ ഇവിടെ നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തുമോ എന്ന ഉറപ്പും ഇടതുപക്ഷത്തിനില്ല. എറണാകുളത്ത് പക്ഷേ ട്വന്റി ട്വന്റി പിടിക്കുന്ന വോട്ടുകള്‍ കൂടുതല്‍ സീറ്റ് ജയിക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.

കളമശ്ശേരി ഉറപ്പില്ല

കളമശ്ശേരി ഉറപ്പില്ല

കളമശ്ശേരിയില്‍ അഴിമതി ആരോപണങ്ങള്‍ ആളിക്കത്തിയിരുന്നു. വികെ ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള പാലാരിവട്ടം പാലം അഴിമതിയെല്ലാം കളംനിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ മുസ്ലീം ലീഗ് ഇവിടെ നല്ല പ്രവര്‍ത്തനമാണ് കാഴ്ച്ചവെച്ചതെന്നാണ് സൂചന. എംഎല്‍എ എന്ന നിലയില്‍ ഇബ്രാഹിംകുഞ്ഞിന് അത്യാവശ്യം പേരും കളമശ്ശേരിയിലുണ്ട്. അതുകൊണ്ട് ഈ സീറ്റില്‍ ഉറച്ച് വിജയപ്രതീക്ഷ ഇല്ല. പി രാജീവ് ജയിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ ത്രില്ലര്‍ പോരാട്ടമാണ് നടക്കുകയെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.

ജോസ് ഫാക്ടറാവും

ജോസ് ഫാക്ടറാവും

ജോസ് കെ മാണി വന്നത് കോട്ടയത്ത് ഇടതുപക്ഷത്തിന് വലിയ നേട്ടമാകുമെന്ന് സിപിഎം പറയുന്നു. നിലവില്‍ പുതുപ്പള്ളിയും കോട്ടയവും മാത്രമേ കോണ്‍ഗ്രസിന് ഇവിടെ ജയിക്കൂ. അതേസമയം സിപിഐ റിപ്പോര്‍ട്ട് പ്രകാരം പുതുപ്പള്ളിയിലും കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ്. ജെയ്ക് സി തോമസിന് ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം ഇനിയും ഇടിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. കോട്ടയത്ത് ഏഴ് സീറ്റ് നേടുമെന്ന് സിപിഎം ഉറപ്പിച്ച് പറയുന്നു. ജോസ് ഫാക്ടര്‍ ഇക്കാര്യത്തില്‍ വലിയ ഗുണം ചെയ്യും.

കുണ്ടറയും കൊല്ലവും പോകില്ല

കുണ്ടറയും കൊല്ലവും പോകില്ല

കുണ്ടറയില്‍ കടുത്ത മത്സരം നടക്കുന്നുണ്ടെന്ന് സിപിഎം പറയുന്നു. പക്ഷേ മണ്ഡലം കൈവിടുന്ന സാഹചര്യമില്ല. ഇവിടെ മേഴ്‌സിക്കുട്ടിയമ്മ തന്നെ ജയിക്കും. കൊല്ലത്ത് അത്ര വലിയ പോരാട്ടമില്ലെന്നാണ് വിലയിരുത്തല്‍. മുകേഷ് തന്നെ ഇവിടെ വരും. ചവറയും പത്തനാപുരവും കൈവിട്ട് പോകുമെന്ന് ഭയമുണ്ട്. കഴിഞ്ഞ തവണത്തെ ആധിപത്യം ഇത്തവണ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വവും പറയുന്നത്. 9 സീറ്റ് വരെയാണ് സിപിഎം പ്രതീക്ഷിക്കുന്നത്. ഇത് പരമാവധി 11 സീറ്റ് വരെയാകാം.

ആലപ്പുഴയിലും സീറ്റ് കുറയും

ആലപ്പുഴയിലും സീറ്റ് കുറയും

ആലപ്പുഴ ജില്ലയിലും ഇത്തവണ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അമ്പലപ്പുഴ, ആലപ്പുഴ, കായംകുളം സീറ്റുകളില്‍ ഇത്തവണ ഭൂരിപക്ഷം കുറയുമെന്നാണ് സിപിഎമ്മിന് ഏറ്റവും അടിത്തട്ടില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. സിറ്റിംഗ് സീറ്റുകളില്‍ ചിലതും നഷ്ടമാകും. അതേസമയം ഈ സീറ്റുകളൊന്നും കൈവിടില്ലെന്നാണ് സൂചന. നാല് മുതല്‍ ഏഴ് വരെ പുതിയ സീറ്റുകള്‍ ഇത്തവണ ലഭിക്കുമെന്നാണ് സിപിഎം പറയുന്നത്. അപ്രതീക്ഷിത അടിയൊഴുക്ക് ജില്ലയില്‍ എവിടെയുമില്ല. യുഡിഎഫ് പ്രചാരണം മികച്ചതായിരുന്നുവെന്നും സിപിഎം പറയുന്നു.

രാഹുലിനെ തള്ളുന്നില്ല

രാഹുലിനെ തള്ളുന്നില്ല

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വന്ന ശേഷം കോണ്‍ഗ്രസ് പ്രചാരണം ശക്തമായിരുന്നുവെന്ന് ഇടതുപക്ഷവും സമ്മതിക്കുന്നു. അതുവരെയില്ലാത്ത എനര്‍ജി കോണ്‍ഗ്രസിലും യുഡിഎഫിലും കണ്ടിരുന്നു. എന്നാല്‍ ഇത് വലിയ ജയം യുഡിഎഫിന് സമ്മാനിക്കുന്ന തലത്തിലേക്ക് വളര്‍ന്നിട്ടില്ല. വയനാട്ടിലും കോഴിക്കോട്ടും പ്രതീക്ഷിച്ച പോലെ കോണ്‍ഗ്രസിന് നേട്ടമുണ്ടാകില്ലെന്നും സിപിഎം പറയുന്നു. അതേസമയം തിരുവനന്തപുരത്തം അരുവിക്കരയും നേമവും ഇത്തവണ കൂടെപോരുമെന്ന് ഉറപ്പുണ്ട്. തിരുവനന്തപുരത്ത് മാത്രമാണ് നിലവില്‍ ഇവിടെ കോണ്‍ഗ്രസിന് പ്രതീക്ഷയുള്ളത്.

ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+