ഇരിക്കൂറില്‍ ഉമ്മന്‍ ചാണ്ടിയുടെ കിടു ഫോര്‍മുല, എ ഗ്രൂപ്പിന് മനംമാറ്റം? പന്ത് സുധാകരന്റെ കോര്‍ട്ടില്‍
കണ്ണൂര്‍: കോണ്‍ഗ്രസില്‍ പതിവില്ലാത്ത വിധം ട്രബിള്‍ ഷൂട്ടറുടെ റോളില്‍ തിളങ്ങി ഉമ്മന്‍ ചാണ്ടി. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പതിനെട്ടടവും പയറ്റാനാണ് ഉമ്മന്‍ ചാണ്ടി വരുന്നത്. എ ഗ്രൂപ്പിനെ മയപ്പെടുത്താന്‍ അവരുടെ പ്രിയപ്പെട്ട നേതാവ് തന്നെയാണ് വരുന്നത്. നേരത്തെ കെസി ജോസഫും എംഎം ഹസനും പല വഴി നോക്കിയിട്ടും പ്രശ്നങ്ങള്‍ അവസാനിച്ചില്ല. കഴിഞ്ഞ ദിവസം പാലക്കാട്ടെ പ്രശ്നം പറഞ്ഞ് തീര്‍ത്ത ഉമ്മന്‍ ചാണ്ടി വിമത നീക്കങ്ങളെ ഓരോന്നായി അവസാനിപ്പിക്കുകയാണ്.
ബംഗാളില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി മമതാ ബനാര്‍ജി, ചിത്രങ്ങള്‍ കാണാം

ഇരിക്കൂറിലേക്ക് ഉമ്മന്‍ ചാണ്ടി
ഇരിക്കൂറില്‍ കാര്യങ്ങള്‍ പിടിവിട്ട് പോകാതിരിക്കാനാണ് ഉമ്മന്‍ ചാണ്ടി ഇറങ്ങുന്നത്. എ ഗ്രൂപ്പിനെ വേറെ ഒരു നേതാവ് വിചാരിച്ചാലും തളയ്ക്കാനാവില്ല. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ് ഉറച്ച് നില്‍ക്കുകയാണ്. എ ഗ്രൂപ്പ് ശരിക്കും പ്രതിസന്ധിയിലാണ്. ജില്ലയിലെ നേതൃമാറ്റമാണ് എ ഗ്രൂപ്പിന് ആവശ്യം. അതേസമയം പ്രചാരണത്തിന് ഇറങ്ങാതെ സജീവ് ജോസഫിനെ പരാജയപ്പടുത്താനാണ് മറ്റൊരു നീക്കം. രണ്ട് സംഭവിച്ചാലും വലിയ തിരിച്ചടി കോണ്‍ഗ്രസിനുണ്ടാവും.

ഒസിയുടെ ഫോര്‍മുല
ഉമ്മന്‍ ചാണ്ടി സമവായ ഫോര്‍മുലയും ഇവര്‍ക്കായി വെച്ചിട്ടുണ്ട്. സോണി സെബാസ്റ്റിയന് ഡിസിസി പ്രസിഡന്റ് പദവിയും, ഒപ്പമുള്ളവര്‍ക്കും സംഘടനാ ചുമതലയുമാണ് എ ഗ്രൂപ്പിനായി നല്‍കിയിരിക്കുന്നത്. ഇത് സോണി സെബാസ്റ്റിയന് സ്വീകാര്യമായ ഫോര്‍മുലയാണ്. സജീവ് ജോസഫിനും എതിര്‍പ്പില്ല. കെസി വേണുഗോപാലിന്റെ നോമിനി എന്ന ചീത്തപ്പേര് ഉള്ളതിനാല്‍ ഇരിക്കൂറില്‍ വിജയിച്ചില്ലെങ്കില്‍ ഹൈക്കമാന്‍ഡിന് തന്നെ സജീവ് നാണക്കേട് വരുത്തുന്നത് പോലെയാകും. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് കൂടിയാണ് ഇത്.

എ ഗ്രൂപ്പിന്റെ ഭീഷണി
വിമതനെ നിര്‍ത്തി സജീവ് ജോസഫിനെ വീഴ്ത്തുമെന്നായിരുന്നു എ ഗ്രൂപ്പിന്റെ ഭീഷണി. ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് വിമതനെ നിര്‍ത്താനുള്ള നീക്കം എ ഗ്രൂപ്പ് ഉപേക്ഷിക്കുകയാണ്. സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ തുടര്‍ നീക്കങ്ങള്‍ തീരുമാനിക്കാന്‍ എ ഗ്രൂപ്പ് യോഗം വിളിച്ചിരുന്നു. അതും മാറ്റി വെച്ചു. നാളെ വൈകീട്ട് കണ്ണൂരിലാണ് ചര്‍ച്ച. സജീവ് ജോസഫ് നാമനിര്‍ദേശ പത്രികയും സമ്മര്‍പ്പിച്ച് കഴിഞ്ഞു. ഇതെല്ലാം ഉമ്മന്‍ ചാണ്ടിയും ഹൈക്കമാന്‍ഡും നല്കിയ ഉറപ്പിലാണ്.
Recommended Video


സുധാകരന് കനിയണം
ഡിസിസി പ്രസിഡന്റ് പദവി വിട്ടുകൊടുക്കുന്നതില്‍ കെ സുധാകരനും എതിര്‍പ്പുകളുണ്ട്. അതാണ് ഏറ്റവും വലിയ പ്രതിസന്ധി. സുധാകരന് വഴങ്ങിയാല്‍ അതോടെ പ്രശ്നം തീരും. ഉമ്മന്‍ ചാണ്ടി വരുന്നതോടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് സുധാകരന് പറയുന്നു. ഉമ്മന്‍ ചാണ്ടിയും ഞങ്ങളുമൊക്കെ ഇരുന്നിട്ട് തീരാത്ത ഒരു പ്രശ്നം കോണ്ഗ്രസുകാര്ക്കിടയില് ഉണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും സുധാകരന് ചോദിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഒരു സാന്നിധ്യം മാത്രം മതി. എല്ലാ പ്രശ്നങ്ങളും തീര്‍ക്കുമെന്നും സുധാകരന് പറഞ്ഞു.

രണ്ട് വഴികള്‍
എ ഗ്രൂപ്പിന് മുന്നില്‍ രണ്ട് വഴികളാണ് ഉള്ളത്. ഒന്നുകില്‍ കെസി വേണുഗോപാലിനെതിരെയുള്ള പ്രതിഷേധം ഹൈക്കമാന്‍ഡിനെ അറിയിക്കുക. എന്നിട്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുക. അല്ലെങ്കില്‍ വിമതനെ നിര്‍ത്തുക. വിമത നീക്കം നടത്തിയാല്‍ സജീവ് ജോസഫ് വീഴും. പക്ഷേ അത് സംഘടനയെ തന്നെ ഇല്ലാതാക്കും. പക്ഷേ എ ഗ്രൂപ്പ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ല. ഡിസിസി പ്രസിഡന്റ് പദവി സ്വീകരിക്കേണ്ടെന്നും എ ഗ്രൂപ്പില്‍ അഭിപ്രായമുണ്ട്. പക്ഷേ വേണമെന്നും ആവശ്യമുണ്ട്.

സുധാകരന് കലിപ്പില്‍
ഡിസിസി അധ്യക്ഷ സ്ഥാനം ചോദിച്ചതില്‍ സുധാകരന് കലിപ്പിലാണ്. ഐ ഗ്രൂപ്പിന്റെ കൈവശമുള്ള ഡിസിസി വിട്ടുനല്‍കേണ്ടതില്ലെന്ന നിലപാടിലാണ് സുധാകരന്. നേരത്തെ കെസി ജോസഫിനെയും എംഎം ഹസനെയും ഇക്കാര്യം അറിയിച്ചിരുന്നു. എ ഗ്രൂപ്പിനെ ഡിസിസി പദവി ഇല്ലാതെ അനുനയിപ്പിക്കണമെന്നാണ് സുധാകരന് ആവശ്യപ്പെട്ടത്. പ്രചാരണം സജീവ് ജോസഫ് ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം മണ്ഡലത്തില്‍ തല്ക്കാലം ഒന്നടങ്ങിയിട്ടുണ്ട്. അതാണ് ഉമ്മന്‍ ചാണ്ടി തന്നെ ഇടപെടാന്‍ കാരണം.

കെസിയുടെ വിജയം
കെസി വേണുഗോപാലിന് കേരളത്തിലുള്ള സ്വാധീനം വര്‍ധിക്കാന്‍ സജീവ് ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം സഹായിക്കും. അദ്ദേഹം മത്സരിക്കുമെന്ന് ഉറപ്പായതോടെ ഹൈക്കമാന്‍ഡിന്റെ പിടി ശക്തമാണെന്നും വേണുഗോപാല്‍ തെളിയിച്ചു. അതേസമയം ഉമ്മന്‍ ചാണ്ടിക്ക് കൂടി ഇരിക്കൂറിലെ നേട്ടം അവകാശപ്പെടാം. ട്രബിള്‍ഷൂട്ടറായി സുധാകരനെ കടത്തി വെട്ടിയിരിക്കുകയാണ് അദ്ദേഹം. ഗോപിനാഥിനെ അനുനയിപ്പിച്ചതോടെ പാലക്കാട്ട ഷാഫിയുടെ വിജയവും ഉറപ്പിച്ചു. ലതികാ സുഭാഷിന്റെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി പരാജയപ്പെട്ടെങ്കിലും പിസി വിഷ്ണുനാഥിന് കുണ്ടറ ഉറപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഒപ്പം കെ ബാബുവിന് തൃപ്പൂണിത്തുറയും ഉറപ്പിച്ചു.
നയനരാജിന്റെ പുതിയ ചിത്രങ്ങള്‍-കാണാം
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications