കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കം, വിഷ്ണുനാഥ് വട്ടിയൂര്‍ക്കാവിലേക്ക്? കല്‍പ്പറ്റയിലേക്ക് ടി സിദ്ദിഖ്!!

തിരുവനന്തപുരം: ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് സര്‍പ്രൈസ് നീക്കത്തിന്. ഒഴിച്ചിട്ട സീറ്റുകളിലേക്കും കരുത്തരെയാണ് ഇറക്കാന്‍ പോകുന്നത്. പ്രതീക്ഷിച്ചിരുന്ന സീറ്റുകളില്‍ മാറ്റം വരുമെന്നാണ് സൂചന. പിസി വിഷ്ണുനാഥിനെ ശക്തമായൊരു മണ്ഡലത്തിലേക്കാണ് പരിഗണിക്കുന്നത്. ടി സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വവും ഏകദേശം തീരുമാനമായിട്ടുണ്ട്. ഇതോടെ ഏറ്റവും കരുത്തരെ തന്നെയാണ് കോണ്‍ഗ്രസ് കളത്തില്‍ ഇറങ്ങുന്നതെന്നും വ്യക്തമാവുകയാണ്.

വട്ടിയൂര്‍ക്കാവിലേക്ക് വിഷ്ണുനാഥ്

വട്ടിയൂര്‍ക്കാവിലേക്ക് വിഷ്ണുനാഥ്

ആറിടങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കോണ്‍ഗ്രസില്‍ പരിഹാര ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കുണ്ടറയില്‍ മത്സരിക്കുമെന്ന് കരുതിയ പിസി വിഷ്ണുനാഥ് മണ്ഡലം മാറുമെന്നാണ് സൂചന. കുണ്ടറയില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെന്നാണ് സൂചന. എ ഗ്രൂപ്പിന് ഇവിടെ വലിയ സ്വാധീനവും ഇല്ല. കാലുവാരല്‍ ഭീഷണി അടക്കം കൊല്ലത്ത് വിഷ്ണുനാഥ് നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹം വട്ടിയൂര്‍ക്കാവില്‍ അദ്ദേഹം മത്സരിച്ചേക്കും. വട്ടിയൂര്‍ക്കാവിലേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്.

കല്‍പ്പറ്റയില്‍ മാറ്റമില്ല

കല്‍പ്പറ്റയില്‍ മാറ്റമില്ല

കല്‍പ്പറ്റയില്‍ എതിര്‍പ്പുകളുണ്ടെങ്കില്‍ ടി സിദ്ദിഖ് തന്നെ മത്സരിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. അവസാന നിമിഷമായിരുന്നു കല്‍പ്പറ്റയിലെ സ്ഥാനാര്‍ത്ഥിത്വം മാറ്റിവെച്ചത്. രാഹുല്‍ ഗാന്ധിയും ഉമ്മന്‍ ചാണ്ടിയും സിദ്ദിഖിനെ പിന്തുണയ്ക്കുന്നുണ്ട്. നിലമ്പൂര്‍, തവനൂര്‍, കുണ്ടറ, പട്ടാമ്പി എന്നീ നാല് മണ്ഡലങ്ങളിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഈ സീറ്റുകളിലെ പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. കെസി ജോസഫിന് മാത്രമാണ് സിറ്റിംഗ് എംഎല്‍എമാരില്‍ സീറ്റില്ലാത്തത്. കെ ബാബുവിന് തൃപ്പൂണിത്തുറ ഉറപ്പിക്കാനും സാധിച്ചു.

എംപി സ്ഥാനം രാജിവെക്കില്ല

എംപി സ്ഥാനം രാജിവെക്കില്ല

എംപി സ്ഥാനം രാജിവെക്കാതെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് കെ മുരളീധരന്‍ പ്രഖ്യാപിച്ചത്. വട്ടിയൂര്‍ക്കാവിലെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനമാണ് നേമത്തെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തിച്ചത്. നേമത്ത് നടക്കാന്‍ പോകുന്നത് വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടമാണ്. കോണ്‍ഗ്രസിന്റെ ഉറച്ച് സീറ്റൊന്നുമല്ല നേമം. പക്ഷേ നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കും. ആത്മവിശ്വാസമുണ്ട്. യുഡിഎഫ് ജയിച്ച് സര്‍ക്കാര്‍ ഉണ്ടാക്കും. അതേസമയം ലതിതാ സുഭാഷിന്റെ മനോവിഷമം മനസ്സിലാക്കുന്നു. ഇങ്ങനൊരു പ്രതികരണം വേണ്ടായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

ധര്‍മടത്തേക്ക് താനില്ല

ധര്‍മടത്തേക്ക് താനില്ല

ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ദേവരാജന്‍. പ്രതിപക്ഷ നേതാവിനെ ഇക്കാര്യം അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദേവരാജനെ മത്സരിപ്പിക്കാമെന്ന പ്രതീക്ഷയില്‍ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. സിപിഎം പിബി അംഗത്തിനെതിരെ ദേശീയ സെക്രട്ടറി മത്സരിക്കുന്നത് തെറ്റാണെന്ന് കേന്ദ്ര കമ്മിറ്റി നിലപാടെടുത്താണ്. മറ്റാരെങ്കിലും മത്സരിച്ചാല്‍ മതിയെങ്കില്‍ അതിന് തയ്യാറാണെന്ന് ദേവരാജന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസില്‍ കൂട്ടരാജി

കോണ്‍ഗ്രസില്‍ കൂട്ടരാജി

സ്ഥാനാര്‍ത്ഥികള്‍ ആരെന്ന ചിത്രം തെളിഞ്ഞതോടെ കോണ്‍ഗ്രസില്‍ കൂട്ടരാജിയാണ്. കെപിസിസി സെക്രട്ടറി രമണി പി നായരും പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് മോഹന്‍രാജും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ കല്‍പകവാടിയും രാജിവെച്ചു. ഇരിക്കൂറില്‍ സജീവ് ജോസഫിന് സീറ്റ് കൊടുത്തതോടെ ഇരിക്കൂറില്‍ കൂട്ടരാജിയാണ്. ഇതിന് പുറമേ ഐഎന്‍ടിയുസി ഒറ്റയ്ക്ക് മത്സരിക്കും. ഇടുക്കിയില്‍ മുന്‍ ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. ഇരിക്കൂറില്‍ എ ഗ്രൂപ്പ് നേതാക്കളാണ് രാജിവെച്ചത്.

ലതിക നാണക്കേടുണ്ടാക്കി

ലതിക നാണക്കേടുണ്ടാക്കി

ലതികാ സുഭാഷിന്റെ പരസ്യ പ്രതിഷേധം നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. സീറ്റ് കിട്ടാത്തതില്‍ പരസ്യ പ്രതിഷേധം ശരിയല്ല. പരാതി ഉണ്ടെങ്കില്‍ അത് നേതൃത്വത്തെ അറിയിക്കണം. തിരഞ്ഞെടുപ്പ് സമയത്തുണ്ടായ ഈ പ്രതിഷേധം നാണക്കേടുണ്ടാക്കി. ലതിക സീറ്റ് കിട്ടേണ്ടയാളാണ്. എന്നാല്‍ ഏറ്റുമാനൂര്‍ സീറ്റ് തന്നെ വേണമെന്ന് വാശി പിടിച്ചത് കൊണ്ടാണ് സീറ്റ് കിട്ടാതെ പോയത്. ലതികയ്ക്കും ബിന്ദുവിനും സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് എഐസിസിയെ അറിയിച്ചിരുന്നുവെന്നും ദീപ്തി പറഞ്ഞു.

മുല്ലപ്പള്ളി കട്ട് ചെയ്തു

മുല്ലപ്പള്ളി കട്ട് ചെയ്തു

താന്‍ സീറ്റിന്റെ കാര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിളിച്ചിരുന്നു. എന്നാല്‍ പിന്നെ വിളിക്കാമെന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ഈ സമീപനം ആരോടും ഉണ്ടായിട്ടില്ല. മഹിളാ കോണ്‍ഗ്രസിന് അര്‍ഹിച്ച അംഗീകാരം കിട്ടണമെന്ന് മുല്ലപ്പള്ളിയോട് പറഞ്ഞതാണ്. ഏറ്റുമാനൂരില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ നേതാക്കളെ ഇക്കാര്യം അറിയിച്ചതാണ്. നോക്കാമെന്ന് മാത്രമായിരുന്നു മറുപടി. എകെ ആന്റണിയെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ലതിക പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+