കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലയെടുപ്പുള്ള ആന, പതിനായിരങ്ങളെയും കൊണ്ട് വേദിയിലെത്തി, കാപ്പനെ പ്രശംസിച്ച് കുഞ്ഞാലിക്കുട്ടി!!

Google Oneindia Malayalam News

കോട്ടയം: മാണി സി കാപ്പന്റെ വരവ് ആഘോഷമാക്കി യുഡിഎഫ്. കാപ്പന്‍ വരുന്നത് തലയെടുപ്പ് ആനയെ പോലെയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നല്ല വലിപ്പമുള്ള കാപ്പന്‍, നല്ല ചന്തത്തോടെ, തലയെടുപ്പുള്ള ഒരാനയെ പോലെ പതിനായിരക്കണക്കിന് ആളുകളെയും കൂട്ടി, പാലായിലെ ജനങ്ങളെയും കൂട്ടി ഈ വേദിയിലേക്ക് വന്നിരിക്കുന്നു. ഇത് യുഡിഎഫിന്റെ വിജയം സൂചിപ്പിക്കുന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് വിജയ വീരഗാഥയാണ് രചിക്കുന്നത്. ജയിച്ച സീറ്റ് എല്‍ഡിഎഫ് തോറ്റവന് കൊടുക്കുന്നു. മാണി സി കാപ്പന്‍ പറഞ്ഞത് ന്യായമായ കാര്യമാണ്. ജനങ്ങളെ കൂട്ടി അദ്ദേഹം ഇവിടെയെത്തിയത് അതുകൊണ്ടാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

1

യുഡിഎഫിലേക്ക് ഇടതുമുന്നണിയില്‍ നിന്ന് ധാരാളം പേര്‍ വരുന്നുണ്ട്. ഗുരുവായൂരില്‍ വലിയൊരു സംഘം വന്നു. തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഇനിയും ധാരാളം പേര്‍ വരും. യുഡിഎഫിന്റെ ഭരണമാണ് വരാന്‍ പോകുന്നത്. യുഡിഎഫിന് വ്യക്തമായ മാനിഫെസ്റ്റോയുണ്ട്. അതുമായിട്ടാണ് മുന്നോട്ട് പോകുന്നത്. പൗരത്വ നിയമം നടപ്പിലാക്കില്ലെന്നത് കോണ്‍ഗ്രസിന്റെ ദേശീയ നയമാണ്. അത് പിണറായി വിജയന്‍ പറഞ്ഞതില്‍ സന്തോഷം. ശബരിമലയില്‍ ആചാരങ്ങള്‍ അതുപോലെ സംരക്ഷിച്ച് നിര്‍ത്താന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്ക് കാപ്പന്‍ യുഡിഎഫ് വേദിയില്‍ വെച്ച് നന്ദി പറയുകയും ചെയ്തു. ആര്‍ക്കും വേണ്ടാതെ കിടന്ന പാലായില്‍ വികസനത്തിന് സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറയുന്നു. തന്റെ വിജയത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും നല്ല രീതിയില്‍ തന്നെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ മുമ്പ് താന്‍ പിണറായിക്ക് പ്രിയങ്കരനായിരുന്നുവെന്നും, ജോസ് വന്നതോടെ അത് അവസാനിച്ചുവെന്നും കാപ്പന്‍ പറഞ്ഞു. ജോസ് കൊ മാണി ജൂനിയര്‍ മാന്‍ഡ്രേക്കാണ്. പിണറായി ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമ കാണണം. അത്തരമൊരു വ്യക്തിയെ ആണ് മുന്നണിയില്‍ എടുത്തിരിക്കുന്നതെന്നും കാപ്പന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

കെഎം മാണിയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് തന്റെ പിതാവാണ്. പാലാ ജോസിന്റെ വത്തിക്കാനാണെങ്കില്‍, ഇവിടെ പോപ്പ് വേറെ ആളാണെന്ന് ഓര്‍ക്കണമെന്നും കാപ്പന്‍ പറഞ്ഞു. പാലായിലെ വികസനത്തിന് ജോസും സിപിഎം ജില്ലാ സെക്രട്ടറിയും തുരങ്കം വെക്കുകയായിരുന്നു. പ്രതിസന്ധികള്‍ക്കിടയിലും ധാരാളം കാര്യങ്ങള്‍ പാലായില്‍ ചെയ്യാനായി. മാണിക്കെതിരെ ആരും മത്സരിക്കാന്‍ ഇല്ലാതിരുന്ന കാലത്താണ് താന്‍ ഇടതുമുന്നണിക്ക് വേണ്ടി മത്സരിച്ച് തുടങ്ങിയത്. വോട്ട് വ്യത്യാസം ഓരോ തവണയും കുറച്ചാണ് പാലായില്‍ ജയിച്ച് കയറിയത്. കഴിഞ്ഞ 25 കൊല്ലം ഇടതുമുന്നണിക്കായി ചോരയും നീരും പണവും ചെലവഴിച്ചെന്ന് കാപ്പന്‍ പറഞ്ഞു.

English summary
kerala assembly election 2021: pk kunhalikutty praises mani c kappan, compare him to an elephant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X