കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരദേശം ഇത്തവണ കോണ്‍ഗ്രസ് തൂത്തുവാരും, ഇറക്കുന്നത് രാഹുലിനെ, ഞെട്ടിക്കാന്‍ ഈ നീക്കങ്ങള്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് കേരളത്തില്‍ പ്രചാരണം ശക്തമാക്കിയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ കൂടി എത്തിക്കാന്‍ ഒരുക്കി ഹൈക്കമാന്‍ഡ്. വന്‍ പദ്ധതികളാണ് രാഹുലിനെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് പ്ലാന്‍ ചെയ്യുന്നത്. തീരദേശ മേഖലയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇത്തവണ തൂത്തുവാരാനുള്ള പ്ലാനുകളാണ് തയ്യാറാക്കുന്നത്. രാഹുല്‍ വരുന്ന ദിവസം കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലേക്ക് വരാനുള്ള സാധ്യതയും കൂടുതലാണ്. കൂടുതല്‍ സിനിമാ താരങ്ങളെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് പ്ലാന്‍.

കൊവിഡ് വാക്സിനേഷൻ വേഗത്തിൽ- ചിത്രങ്ങൾ കാണാം

രാഹുലിനെ ഇറക്കും

രാഹുലിനെ ഇറക്കും

രാഹുല്‍ ഗാന്ധി എത്രയും വേഗം കേരളത്തില്‍ സജീവമാകണമെന്ന് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ നിര്‍ദേശിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല അടക്കം രാഹുലിന്റെ വരവിനായി സംസ്ഥാനത്ത് അനുകൂല സാഹചര്യം ഒരുക്കിയിട്ടുണ്ട്. രാഹുല്‍ വരുന്നതോടെ തീരദേശ മേഖല പിടിക്കാനാവുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോലെ കോണ്‍ഗ്രസിന്റെ ശരാശരി വോട്ടര്‍മാരെ ശക്തരായ വോട്ടുബാങ്കായി മാറ്റുകയാണ് പ്ലാന്‍.

ചെന്നിത്തലയുടെ വജ്രായുധം

ചെന്നിത്തലയുടെ വജ്രായുധം

യുഎസ് കമ്പനിയുടെ ട്രോളറുകള്‍ക്ക് കേരള തീരത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയെന്ന രമശ് ചെന്നിത്തലയുടെ ആരോപണം രാഹുലിന്റെ വരവിന് മുന്നോടിയായുള്ള കളിയാണ്. തീരദേശ മേഖലകളില്‍ വ്യാപക പ്രചാരണം ഇനിയുണ്ടാവും. ഈ മാസം 24നന് കൊല്ലം വാടി കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുമായി രാഹുല്‍ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ ചിത്രീകരിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

രാഹുലിന്റെ തന്ത്രം

രാഹുലിന്റെ തന്ത്രം

പുതുച്ചേരിയിലെ തീരദേശ മേഖലയില്‍ രാഹുല്‍ നടത്തിയ പ്രചാരണത്തിന് മികച്ച പ്രചാരണമാണ് ലഭിച്ചത്. ഇതാണ് കേരളത്തിലും ബംഗാളിലും അടക്കം പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. ദേശീയ തലത്തില്‍ കര്‍ഷക സമരം പോലെ കേരളത്തില്‍ മത്യത്തൊഴിലാളികളെ ഒപ്പം നിര്‍ത്തണമെന്ന് രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. തീരദേശ മേഖലയിലെ തൊഴിലാളി വിഭാഗം സിപിഎമ്മിനോട് അടുത്ത് നില്‍ക്കുന്നവരാണ്. ഈ വോട്ടില്‍ വിള്ളല്‍ വീഴ്ത്തിയാല്‍ സിപിഎമ്മിനെ എളുപ്പം വീഴ്ത്താനാവുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.

കേരളത്തില്‍ പ്രതീക്ഷ

കേരളത്തില്‍ പ്രതീക്ഷ

തദ്ദേശത്തിലെ തിരിച്ചടി മറികടന്ന് കോണ്‍ഗ്രസ് കേരളത്തില്‍ ഒപ്പമെത്തിയെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. മുന്നണിക്ക് വിജയസാധ്യത ഉണ്ടെന്നും താരിഖ് അന്‍വറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പറയുന്നു. ഉമ്മന്‍ ചാണ്ടി തിരിച്ചുവന്നതും ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയും വന്‍ നേട്ടമായെന്നാണ് വിലയിരുത്തല്‍. 20000ത്തില്‍ അധികം ബൂത്ത് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ച് കഴിഞ്ഞു. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഞെട്ടിക്കും. അമിത ആത്മവിശ്വാസം വേണ്ടെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ധര്‍മജന്‍ വരും

ധര്‍മജന്‍ വരും

സിനിമാ മേഖലയില്‍ ഇത്തവണ കോണ്‍ഗ്രസ് പിടിമുറുക്കിയിരിക്കുകയാണ്. ധര്‍മജന്‍ ഇത്തവണ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ബാലുശ്ശേരി തന്നെ അദ്ദേഹത്തിനായി നല്‍കും. വിജയസാധ്യതയുണ്ടെന്നാണ് മണ്ഡലത്തില്‍ നിന്നുള്ള വിവരങ്ങള്‍. കോണ്‍ഗ്രസിനെതിരെ ഏറ്റവും കടുത്ത വിമര്‍ശനം ഉയര്‍ത്തുന്ന എം സ്വരാജിനെ നേരിടാനാണ് മറ്റൊരു പ്ലാന്‍. രമേശ് പിഷാരടിയെ തൃപ്പൂണിത്തുറയില്‍ സ്വരാജിനെതിരെ ഇറക്കും. പിഷാരടിക്ക് പൊതു ഇടത്തില്‍ പ്രതിച്ഛായ ഉള്ളത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

മൂന്ന് പേരില്‍ ഒരാള്‍

മൂന്ന് പേരില്‍ ഒരാള്‍

മൂന്ന് പേര്‍ കൂടി ഇത്തവണ മത്സരിക്കാനുള്ള സാധ്യതാ പട്ടികയിലുണ്ട്. ഇടവേള ബാബു, മേജര്‍ രവി, സലീം കുമാര്‍ എന്നിവരാണ് ഉള്ളത്. ഇതില്‍ ഒരാളെ കൂടി മത്സരിപ്പിക്കാനാണ് സാധ്യത. അതേസമയം വട്ടിയൂര്‍ക്കാവില്‍ നയതന്ത്ര വിദഗ്ധന്‍ വേണു രാജാമണിയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. അതിന് പുറമേ സുരാജ് വെഞ്ഞാറമൂടിനെയും ബിജു മേനോനെയും ഇത്തവണ കളത്തില്‍ ഇറക്കാനുള്ള പ്ലാനാണ് കോണ്‍ഗ്രസിനുള്ളത്. സുരാജുമായും ബിജു മേനോനുമായും കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ തന്നെ ചര്‍ച്ച നടത്തുന്നുണ്ട്.

കോണ്‍ഗ്രസ് ലക്ഷ്യം

കോണ്‍ഗ്രസ് ലക്ഷ്യം

മലയാള സിനിമയില്‍ ഇടതുപക്ഷ കൂട്ടായ്മ ഉള്ളത് കൊണ്ട് ശബരിമല വിഷയം വനിതാ മതിലും അടക്കം ഇവര്‍ ഏറ്റെടുത്തിരുന്നു. ഇത്തരത്തില്‍ വലിയ പിന്തുണ യുഡിഎഫ് എടുക്കുന്ന വിഷയത്തിലും ലഭിക്കുകയാണ് ലക്ഷ്യമിടുന്നത്. അതേസമയം ബിജെപിയും ഇത്തവണ കടുത്ത നീക്കത്തിന് തന്നെ രംഗത്തുണ്ട്. ഇ ശ്രീധരന്‍, ജി മാധവന്‍ നായര്‍, ജേക്കബ് തോമസ്, സെന്‍കുമാര്‍ തുടങ്ങിയ വമ്പന്‍മാര്‍ കോണ്‍ഗ്രസിന്റെ താരങ്ങളെ നേരിടാന്‍ രംഗത്തുണ്ട്. ഒപ്പം സുരേഷ് ഗോപിയെ തിരുവനന്തപുരത്തെ ഏതെങ്കിലും മത്സരിപ്പിക്കാനും നീക്കമുണ്ട്.

മനംമയക്കി സാക്ഷി അഗർവാൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
NS madhavan criticize e sreedharan

English summary
kerala assembly election 2021: rahul gandhi will focus fishermen votes in kerala for congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X