കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ പോയതില്‍ സങ്കടമുണ്ട്, എല്‍ഡിഎഫ് ജാഥയില്‍ ജോസിനെ വേദിയിലിരുത്തി പീതാംബരന്റെ മറുപടി!!

Google Oneindia Malayalam News

കൊച്ചി: പാലാ സീറ്റ് നഷ്ടപ്പെട്ടതിലുള്ള അമര്‍ഷം പരസ്യമാക്കി എന്‍സിപി. ഇടത് മുന്നണിയുടെ തെക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാടന സമ്മേളത്തിലായിരുന്നു ജോസ് കെ മാണിയെ കൂടി അമര്‍ഷം അറിയിച്ചത്. പാലാ സീറ്റ് നഷ്ടപ്പെട്ടതില്‍ പ്രതിഷേധവും സങ്കടവുമുണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ പറഞ്ഞു. ജോസ് കെ മാണിയും വേദിയിലുണ്ടായിരുന്നു. ബിനോയ് വിശ്വം നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാടന കൊച്ചി മറൈന്‍ ഡ്രൈവിലാണ് നടന്നത്. പ്രസംഗത്തിന്റെ അവസാന ഭാഗത്തായിരുന്നു. പാലാ നഷ്ടപ്പെട്ടതില്‍ പീതാംബരന്‍ പ്രതിഷേധം അറിയിച്ചത്.

1

അതേസമയം പീതാംബരന്‍ പ്രസംഗം അവസാനിപ്പിച്ച ഉടനെ ജോസ് വേദി വിടുകയും ചെയ്തു. നാല് വോട്ട് കിട്ടാനായിട്ടാണ് യുഡിഎഫ് ശബരിമല ചര്‍ച്ചാവിഷയമാക്കുന്നതെന്ന് ഡി രാജ പറഞ്ഞു. നേരത്തെ മാണി സി കാപ്പന്‍ എന്‍സിപി വിട്ടതില്‍ സങ്കടമുണ്ടെന്ന് പീതാംബരന്‍ പറഞ്ഞിരുന്നു. ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ എന്‍സിപി ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും, കാപ്പന്റെ നിലപാടിനെ പാര്‍ട്ടിയിലെ ആരും പിന്തുണയ്ക്കുന്നില്ലെന്നും പീതാംബരന്‍ പറഞ്ഞു. സീറ്റുകള്‍ നഷ്ടപ്പെട്ട ഒരു കാലത്തും എന്‍സിപിയില്‍ നിന്ന് ആരും മുന്നണി വിട്ടുപോയിട്ടില്ല. തല്‍ക്കാലം എല്‍ഡിഎഫില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നും പീതാംബരന്‍ പറഞ്ഞു.

അതേസമയം പാലാ സീറ്റിനെ ചൊല്ലി പാര്‍ട്ടി വിട് മാണി സി കാപ്പന്റെ നിലപാട് വഞ്ചനായി കാണേണ്ടെന്നാണ് പീതാംബരന്‍ പറഞ്ഞത്. ജയിച്ച സീറ്റ് തോറ്റവര്‍ക്ക് കൊടുത്തത് വിഷമമുണ്ടാക്കിയിട്ടുണ്ടാവും. പാര്‍ട്ടിക്ക് അദ്ദേഹത്തിന്റെ പോക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഇടതുമുന്നണിയില്‍ തുടരുന്നത് ആശയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പീതാംബരന്‍ പറഞ്ഞു. അതേസമയം എല്‍ഡിഎഫില്‍ തന്നെയാണ് എന്‍സിപി ഉള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. ഘടകകക്ഷികളെല്ലാം എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുയാണെന്നും കാനം വ്യക്തമാക്കി.

മാണി സി കാപ്പന്‍ പ്രത്യേക പാര്‍ട്ടി ഉണ്ടാക്കിയാണ് യുഡിഎഫിലേക്ക് പോയത്. അതിനുള്ള സ്വാതന്ത്ര്യം കാപ്പനുണ്ട്. പാലായില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഒറ്റയ്ക്കാണ് പാലായില്‍ ജയിച്ചത്. അന്ന് എതിര്‍ത്ത പാര്‍ട്ടി ഇന്ന് എല്‍ഡിഎഫിനൊപ്പമാണ്. അതിനാല്‍ ജയിക്കുമെന്ന് പറയാന്‍ പ്രത്യേക കാരണമൊന്നു ംവേണ്ട. പിഎസ്‌സി നിയമനത്തില്‍ ഈ സര്‍ക്കാര്‍ സര്‍വകാല റെക്കോര്‍ഡാണ് സ്ഥാപിച്ചത്. 47000 പുതിയ തസ്തിക സര്‍ക്കാര്‍ കൊണ്ടുവന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തസ്തിക പോലും മരവിപ്പിച്ചിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി തൊഴിലിന് വേണ്ടി സമരം ചെയ്യാത്തവര്‍ ഇപ്പോള്‍ സജീവമാകുന്നത് മറ്റ് ഉദ്ദേശത്തോടെയാണെന്നും കാനം പറഞ്ഞു.

English summary
kerala assembly election 2021: very disappointed, ncp leader says on loosing pala seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X