• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന് 'കൈ' കൊടുക്കാനിറങ്ങി പിസി ജോര്‍ജ്, ആ ഷാള്‍ വേണ്ടെന്ന് റിജില്‍ മാക്കുറ്റി, വീണ്ടും പാളി

തിരുവനന്തപുരം: കോണ്‍ഗ്രസുമായി അടുക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി പിസി ജോര്‍ജ്. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയ ജോര്‍ജിനെ അപമാനിച്ച് വിട്ടിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. എന്നാല്‍ പിന്നെ വേണ്ട എന്നും പറഞ്ഞ് ജോര്‍ജ് മടങ്ങുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. യുഡിഎഫ് പ്രവേശനത്തിനായി എല്ലാ നീക്കവും നടത്തുന്ന ജോര്‍ജിനെ കോണ്‍ഗ്രസിലെ യുവസംഘം ശക്തമായിട്ടാണ് എതിര്‍ക്കുന്നതെന്ന് ഇതോടെ പരസ്യമായിരിക്കുകയാണ്.

സഞ്ചാരികളുടെ പറുദീസ, കാണാം സ്പിതി വാലിയിലെ ശൈത്യകാല ദൃശ്യങ്ങള്‍

മാസ് പ്രഖ്യാപനവും തിരിച്ചടിയും

മാസ് പ്രഖ്യാപനവും തിരിച്ചടിയും

സെക്രട്ടേറിയേറ്റിന് മുന്നില്‍ വന്‍ പ്രഖ്യാപനം നടത്തിയായിരുന്നു ജോര്‍ജിന്റെ വരവ്. യുഡിഎഫ് പ്രവേശനത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന പ്രഖ്യാപനം നടത്തിയ ശേഷമായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ സമര പന്തലില്‍ എത്തിയത്. പിന്നെയുള്ള നീക്കം യൂത്ത് കോണ്‍ഗ്രസിനെ അങ്ങ് പുകഴ്ത്തുകയായിരുന്നു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഷാള്‍ അണിയിക്കാന്‍ ജോര്‍ജിന്റെ നീക്കം. വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി താല്‍പര്യമില്ലെന്ന് പരസ്യമായി പറഞ്ഞ് നിരസിക്കുകയും ചെയ്തു.

പിന്നോട്ടില്ലെന്ന് ജോര്‍ജ്

പിന്നോട്ടില്ലെന്ന് ജോര്‍ജ്

ഷാള്‍ വേണ്ടെങ്കില്‍ വേണ്ട എന്നും പറഞ്ഞ് ജോര്‍ജ് പിന്മാറി. എന്നാലും വിടാന്‍ ജോര്‍ജ് തയ്യാറായിരുന്നില്ല. യൂത്ത് കോണ്‍ഗ്രസിനെ അഭിനന്ദിച്ചും പിണറായി വിജയനെ വിമര്‍ശിക്കുകയും ചെയ്തിട്ടേ ജോര്‍ജ് മടങ്ങിയുള്ളൂ. സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ അദ്ദേഹം കാണാനും എത്തി. സര്‍ക്കാരിനെയും ഡിവൈഎഫ്‌ഐയെയും കടുത്ത രീതിയിലാണ് ജോര്‍ജ് വിമര്‍ശിച്ചത്. പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിനെ പുകഴ്ത്തി. കോണ്‍ഗ്രസിനൊപ്പമാണെന്ന് ബോധ്യപ്പെടുത്താനുള്ള പ്ലാനായിരുന്നു ഇത്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പ്

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പ്

ജോര്‍ജ് മൂന്ന് ഷാളുകളാണ് അണിയിക്കാന്‍ നോക്കിയത്. നിരാഹാരം കിടക്കുന്ന റിയാസ് മുക്കോളിയും എന്‍എസ് നുസൂറും ഷാള്‍ ജോര്‍ജില്‍ നിന്ന് സ്വീകരിച്ചു. എന്നാല്‍ റിജില്‍ മാക്കുറ്റി പരസ്യമായി രാഷ്ട്രീയ വിയോജിപ്പ് അറിയിച്ച്, ഷാല്‍ വേണ്ടെന്നും, താല്‍പര്യമില്ലെന്നും പറഞ്ഞ് നിരസിച്ചു. ഇതോടെ വേണ്ടെങ്കില്‍ വേണ്ടന്ന പ്രതികരണം വന്നത്. യുഡിഎപ് പിന്തുണയ്ക്കായി കഠിന പരിശ്രമം തന്നെ നടത്തുന്ന ജോര്‍ജിന് ഈ നീക്കം വലിയ തിരിച്ചടിയാണ്. എന്നാല്‍ ഒരു കുലുക്കവും അദ്ദേഹത്തിനില്ല. നിയമസഭയില്‍ വീണ്ടും താനെത്തുമെന്നും എല്ലാം പരിഹരിക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പും നല്‍കിയാണ് മടങ്ങിയത്.

ജോര്‍ജ് എന്‍ഡിഎയിലേക്ക്?

ജോര്‍ജ് എന്‍ഡിഎയിലേക്ക്?

തന്നെ എന്‍ഡിഎയില്‍ നിന്ന് ക്ഷണിച്ചിരുന്നുവെന്ന് ജോര്‍ജ് പറയുന്നു. ജനപക്ഷം എന്‍ഡിഎയില്‍ ഘടകകക്ഷിയായാല്‍ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും ജയിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന് ജോര്‍ജ് പറയുന്നു. ആ രണ്ട് സീറ്റും ചോദിക്കും. യുഡിഎഫുമായും ചര്‍ച്ച നടക്കുന്നുണ്ട്. 27 വരെ ഇക്കാര്യത്തില്‍ കാത്തിരിക്കും. അതിന് ശേഷം മുന്നണിയുടെ കാര്യം വ്യക്തമാക്കും. അതേസമയം പിസി ജോര്‍ജിന്റെ മകന്‍ എന്‍ഡിഎയിലേക്ക് ഇല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

പത്ത് സീറ്റുകളില്‍

പത്ത് സീറ്റുകളില്‍

പത്ത് സീറ്റുകളില്‍ തന്റെ ജനപക്ഷത്തിന് സ്വാധീനമുണ്ടെന്നാണ് ജോര്‍ജ് അവകാശപ്പെടുന്നത്. റാന്നി, ഇരിങ്ങാലക്കുട, കാഞ്ഞിരപ്പള്ളി സീറ്റുകളിലാണ് ജനപക്ഷം സ്ഥാനാര്‍ത്ഥികളെ ഇറക്കുന്നത്. കോട്ടയത്ത് വലിയ മുന്നേറ്റം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. അത് ജോര്‍ജ് ഇല്ലാതാക്കുമോ എന്നാണ് ഭയം. അതേസമയം പൂഞ്ഞാറില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജോര്‍ജ് പറയുന്നു. ഇവിടെ മുന്നണികളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 35000 വോട്ടിന്റെ ഭൂരിപക്ഷമാണ് ജോര്‍ജ് ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസിന് പേടി

കോണ്‍ഗ്രസിന് പേടി

കോണ്‍ഗ്രസിനെ ജോര്‍ജിനെ എടുക്കുന്ന കാര്യത്തില്‍ വലിയ ഭയമുണ്ട്. മുസ്ലീം വിരുദ്ധ പരാമര്‍ശം മുമ്പ് ജോര്‍ജ് നടത്തിയിരുന്നു. ഇത് തിരിച്ചടിയാവുമോ എന്നാണ് പേടി. ഇത് മറികടക്കാന്‍ മുസ്ലീം ലീഗ് നേതൃത്വത്തെ രംഗത്തിറക്കാനാണ് ജോര്‍ജിന്റെ ശ്രമം. പൂഞ്ഞാര്‍ ഇല്ലെങ്കില്‍ പാലാ സീറ്റ്, മത്സരിക്കാനായി ജോര്‍ജ് ആവശ്യപ്പെടുന്നത് ഈ സീറ്റുകലാണ്. മാണി സി കാപ്പന്‍ പാലാ സീറ്റ് ഉറപ്പിച്ചതോടെ പൂഞ്ഞാറില്‍ തന്നെ ജോര്‍ജ് വരും. ഇതിനെ പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് യുഡിഎഫ് നീക്കം.

cmsvideo
  രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam
  ഹിന്ദുവോട്ടിനും ശ്രമം

  ഹിന്ദുവോട്ടിനും ശ്രമം

  ജോര്‍ജ് എല്ലാ വഴിയും ജനപക്ഷത്തെ ശക്തിപ്പെടുത്താനായി നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാമക്ഷേത്ര നിര്‍മാണത്തിനുള്ള സംഭാവനയായി ആയിരം രൂപ നല്‍കിയത് ഹിന്ദുക്കളെയും കൂടെ ഒപ്പം നിര്‍ത്താനാണ്. പിസി തോമസിനൊപ്പം ജോര്‍ജ് കൂടി വരുന്നത് കോട്ടയത്ത് നല്ല നേട്ടമാകുമെന്ന് ബിജെപി കരുതുന്നു. മറ്റൊരു സീറ്റ് എന്‍ഡിഎ ഓഫര്‍ ചെയ്യുന്നതും അതുകൊണ്ടാണ്. പ്രാദേശിക നേതൃത്വമാണ് ജോര്‍ജിന്റെ യുഡിഎഫിലേക്കുള്ള വരവ് മുടക്കുന്നത്. പ്രധാന കാരണം ഇവരെയെല്ലാം ജോര്‍ജ് ചൊടിപ്പിച്ചതാണ്.

  English summary
  kerala assembly election 2021: youth congress leaders rijil makkutty says no to pc george's shawl
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X