കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം തള്ളി ബജറ്റ്; സാമൂഹ്യ സുരക്ഷ പെൻഷൻ വർധന ഒഴിവാക്കി!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിൽ എൽഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗാദാനവും തള്ളി. സാമൂഹ്യ സുരക്ഷ പെൻഷൻ പ്രതിവർഷം 100 രൂപ വീതം വർധിപ്പിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഈ വാഗ്ദാനം ബജറ്റിൽ പാടേ നിരാകരിച്ചിരിക്കുകയാണ്.

പെൻഷൻ വർധിപ്പിക്കുന്നതിന് പകരം പദ്ധതിയിൽ നിന്നും അനർഹരെ ഒഴിവാക്കുന്നതിനാണഅ സർക്കാർ കൂടുതൽ‌ ഊന്നൽ നൽകിയത്. ഇതിനായി മാനദണ്ഡങ്ങളും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടര ഏക്കറിലധികം ഭൂമിയുള്ളവർക്കും 1200 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീടുള്ളവർക്കും ഇനി പെൻഷൻ ലഭിക്കില്ലെന്നാണ് ബജറ്റിൽ പ്രഖ്യാപനം നടത്തിയത്. കാർ ഉള്ളവരെയും പെൻഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രതിഷേധം ശക്തമാകുന്നു

പ്രതിഷേധം ശക്തമാകുന്നു

മറ്റ് മേഖലകളിൽ ബജറ്റിൽ കുറേ അധികം തുക നീക്കി വച്ചിട്ടുണ്ട്. എന്നാൽ എൽഡിഎഫിന്റെ പ്രകടന വാഗ്ദാനം തന്നെ ബജറ്റിൽ തള്ളിയതിൽ പ്രതിഷേധം ശക്തമകുന്നുണ്ട്. ഇതുപക്ഷ സർക്കാർ തന്നെ പെൻഷൻ വെട്ടിച്ചുരുക്കുന്നു എന്നതാണ് പൊതു വികാരം.

കൈത്തറി മേഖലയ്ക്ക് 150 കോടി

കൈത്തറി മേഖലയ്ക്ക് 150 കോടി

വിലക്കയറ്റം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ പെൻഷൻ തുക ഉയർത്താൻ സർക്കാർ കൂടുതൽ പ്രാധാന്യം നൽകുമെന്നായിരുന്നു പൊതുവെ ഉണ്ടായ വികരം. അതേസമയം കൈത്തറി മേഖലയ്ക്ക് 150 കോടി അനുവദിച്ചു. ആയിരം കയര്‍ പിരി മില്ലുകള്‍ സ്ഥാപിക്കും. 600 രൂപ കൂലി ഉറപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം ഉണ്ടായിട്ടുണ്ട്.

ഭൂ നികുതി വർധിപ്പിക്കും

ഭൂ നികുതി വർധിപ്പിക്കും

ജി എസ് ടി നടപ്പാക്കിയതില്‍ വീഴ്ചയുണ്ടെന്നും നേട്ടം കോര്‍പറേറ്റുകള്‍ക്കാണെന്നും തോമസ് ഐസക് പറഞ്ഞു. 2018-19 അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനകാര്യമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. 2015 ലെ ഭൂനികുതി പുന:സ്ഥാപിക്കാനും ബജറ്റിലൂടെ തീരുമാനിച്ചിട്ടുണ്ട്.

യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചത്

യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചത്

ഇതിലൂടെ 100 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ച തീരുമാനമായിരുന്നു ഭൂ നികുതി വർധിപ്പിക്കുന്നത്. അധികവരുമാനമായി കിട്ടുന്ന 100 കോടി രൂപ കര്‍ഷക ക്ഷേമപെന്‍ഷനായി തിരിച്ച് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

English summary
Kerala budget 2018; Thomas Isaac about pension
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X