Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന ബജറ്റ് 2021: മൂന്നാറില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചേക്കും, ടാറ്റ ഭൂമി നല്‍കും

തിരുവനന്തപുരം: മൂന്നാറിലേക്ക് ട്രെയിന്‍ ഓടാനുള്ള സാധ്യത പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്ക്. മൂന്നാര്‍ പട്ടണത്തില്‍ നേരത്തെ തീവണ്ടി ഓടിയിരുന്നു. വിനോദ സഞ്ചാരം മുന്‍നിര്‍ത്തി അവിടേക്ക് പുതിയ തീവണ്ടി സര്‍വീസ് പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കും. പദ്ധതിയുമായി സഹകരിക്കാന്‍ ടാറ്റ കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം അവര്‍ തന്നെ ഭൂമി വിട്ട് നല്‍കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. നിര്‍ണായക പ്രഖ്യാപനമാണിത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും മൂന്നാറിന്റെ വികസനത്തിനും ഇത് വഴിയൊരുക്കും.

1

അതേസമയം ബജറ്റില്‍ പ്രവാസി തൊഴില്‍ പുനരധിവാസത്തിന് നൂറ് കോടി വകയിരുത്തി. തിരിച്ചുവന്ന പ്രവാസികളുടെ പെന്‍ഷന്‍ മൂവായിരം രൂപയാക്കും. ജൂലായ് മാസത്തില്‍ ഓണ്‍ലൈനായി പ്രവാസി സംഗമവും സംഘടിപ്പിക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഫെബ്രുവരിയില്‍ ക്ഷേമനിധി. 75 ദിവസമെങ്കിലും തൊഴിലെടുത്തവര്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സും അനുവദിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കാര്‍ഷിക മേഖലയില്‍ രണ്ട് ലക്ഷം തൊഴിവസരം ഉണ്ടാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കാര്‍ഷികേതര മേഖലയില്‍ മൂന്ന് ലക്ഷം തൊഴില്‍ അവസരമാണ് ഉണ്ടാക്കുക. കയര്‍ മേഖലയിലെ കുടിശ്ശിക തീര്‍ക്കാന്‍ 60 കോടി അനുവദിച്ചു. കശുവണ്ടി കൃഷി വ്യാപനത്തിന് അഞ്ചര കോടിയും അനുവദിച്ചു. മുസിരിസ്, ആലപ്പുഴ, തലശ്ശേരി പൈതൃക പദ്ധതികള്‍ക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട് പൈതൃക പദ്ധതിയും പ്രക്യാപിച്ചു. ഈ പദ്ധതികള്‍ക്കായി 40 കോടിയാണ് അനുവദിച്ചത്. തിരുവനന്തപുരത്തിന് പത്ത് കോടി അധികമായും അനുവദിച്ചു. ഇവിടേക്കുള്ള പഠനയാത്ര പ്രോത്സാഹിപ്പിക്കാന്‍ അഞ്ച് കോടിയും അനുവദിച്ചിട്ടുണ്ട്.

50000 കോടിയുടെ മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് ഈ വര്‍ഷം തന്നെ തുടക്കമിടും. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 5000 ഏക്കര്‍ ഭൂമിയേറ്റെടുക്കാന്‍ പതിനായിരം കോടി രൂപ അനുവദിച്ചിരുന്നു.കാരുണ്യപദ്ധിതകള്‍ പ്രകാരം വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീടുകളില്‍ എത്തിച്ച് കൊടുക്കും. മൂന്നാം ലോക കേരള സഭ ഈ വര്‍ഷം അവസാനം നടത്തും. ചാമ്പ്യന്‍സ് ബോട്ട് ലീഗും ആരംഭിക്കും. ഇതിനായി 20 കോടി രൂപയും വകയിരുത്തി.

Recommended Video

cmsvideo
    ഈ ബഡ്ജറ്റ് കയ്യടി കിട്ടാനുള്ളതല്ല

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+