Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോണിന് ചെലവേറും, നികുതിയും ന്യായവിലയും കൂട്ടാൻ തീരുമാനം; ബജറ്റ് സാധാരണക്കാരെ ബാധിക്കുന്നത് ഇങ്ങനെ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന സംസ്ഥാനത്തിന് കൂടുതൽ വരുമാനം ലഭ്യമാക്കുക ലക്ഷ്യമിട്ടുള്ള നിരവധി നിർദ്ദേശങ്ങളാണ് ബജറ്റിൽ ഇന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. ചെറുതും വലുതുമായി നികുതി പരിഷ്‌കാരങ്ങളും നിരക്ക് വർധനയുമൊക്കെ ഏറ്റവും അധികം ബാധിക്കാൻ പോവുന്നത് സാധാരണക്കാരെ തന്നെയായിരിക്കും.

രജിസ്ട്രേഷൻ, ലാന്റ് റവന്യൂ മേഖലകളിലാണ് പ്രധാനമായും നിരക്ക്-നികുതി വർധനവ് നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നത്. കൂടാതെ മദ്യത്തിന്റെ തീരുവയിലും സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന തീരുവയിലും വർധനവ് വരുത്തിയിട്ടുണ്ട്. ഇത്തരത്തിൽ സാധാരണക്കാർക്ക് തിരിച്ചടിയായേക്കാവുന്ന നികുതി നിർദ്ദേശങ്ങൾ ഇവയൊക്കെയാണ്.

knbalagopal

കെട്ടിടങ്ങൾ വിൽക്കുമ്പോൾ പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ മൂല്യം കണക്കാക്കി നികുതി നിശ്ചയിക്കുന്നതിനുള്ള നടപടിയാണ് ഒരു സുപ്രധാന പ്രഖ്യാപനം, നിലവിൽ അംഗീകൃത വാല്യുവേറ്റര്‍മാര്‍ നൽകുന്ന മൂല്യനിര്‍ണയ സാക്ഷ്യപത്രങ്ങളിൽ വിലകുറച്ച് കാണിക്കുന്നതായും അതുവഴി നികുതി ചോര്‍ച്ച ഉണ്ടാവുന്നതായും സർക്കാർ ചൂണ്ടികാണിക്കുന്നു, ഇത് തടയുന്നതിന് വേണ്ടിയാണ് ഈ തീരുമാനം നടപ്പാക്കുന്നത്. കൂടാതെ ലീസ് കരാറുകൾക്കുള്ള സ്‌റ്റാമ്പ് ഡ്യൂട്ടിയും വർധിപ്പിക്കുമെന്ന് പ്രഖ്യാപനമുണ്ട്.

ഭൂമിയുടെ ന്യായവില കൂട്ടുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂനികുതിയും അതിന് അനുസൃതമായി വർധിക്കും. ഇതിനൊപ്പം വസ്‌തുവിന്റെ ഉപയോഗം അനുസരിച്ച് പുതിയ ഭൂനികുതി നിര്‍ണയിക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കും. ഏറ്റവുമൊടുവിൽ 2010ലാണ് സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില നിശ്ചയിച്ചത്. അതിന് ശേഷം കാലാകാലങ്ങളിൽ നിശ്ചിത ശതമാനം വര്‍ധനവ് വരുത്തിയായിരുന്നു മുന്നോട്ട് പോയത്.

മറ്റൊരു പ്രധാന പ്രഖ്യാപനം സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന വിഷയത്തിലാണ്. ബാങ്ക് വായ്‌പകൾ ഭൂമി രേഖകളിൽ ഉൾപ്പെടുത്താൻ ബാങ്കുകളിൽ നിന്ന് ഫീസ് ഈടാക്കുമെന്നതാണ് ഈ നിർദ്ദേശം. വായ്‌പകളുടെ 0.1 ശതമാനമാണ് ഇങ്ങനെ ഫീസ് ഈടാക്കുക. ഇത് പരമാവധി 10,000 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

ബാങ്കുകളിൽ നിന്നാണ് ഫീസ് ഈടാക്കുന്നതെങ്കിലും ബാങ്കുകള്‍ ലോണെടുക്കുന്നവർക്ക് മേൽ ഈ ഭാരം അടിച്ചേൽപ്പിക്കുമെന്ന് ഉറപ്പാണ്. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഫ്ലാറ്റ് നിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിനും നികുതി നല്‍കണമെന്നതാണ് മറ്റൊരു പ്രഖ്യാപനം. ഇതും സാധാരണക്കാരെയും-മധ്യ വർഗത്തെയും ബാധിക്കുന്ന തീരുമാനമാണ്.

ഇതിനെല്ലാം പുറമെയാണ് സാധാരണക്കാരിലെ വലിയൊരു വിഭാഗത്തെ ബാധിക്കുന്ന മദ്യ വില വർധനവ് കൂടി ബജറ്റിൽ നിർദ്ദേശിക്കപ്പെടുന്നത്. ഇന്ത്യൻ നിര്‍മിത വിദേശ മദ്യത്തിന് ലിറ്ററിന് പത്തു രൂപ ഗാലനേജ് ഫീസായി ഈടാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അബ്‌കാരി നിയമപ്രകാരമാണ് ഈ അധിക തീരുവ ഈടാക്കുന്നത്. സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്കുള്ള തീരുവയിലും വർധനവ് വരുത്തിയിട്ടുണ്ട്.

സോളാർ പദ്ധതികൾ ഉള്ളവർക്ക് അടക്കം യൂണിറ്റിന് 15 പൈസ തീരുവ ഈടാക്കും. ജുഡീഷ്യൽ കോടതി ഫീസുകളും കുത്തനെ കൂട്ടി. ചില കേസുകളിൽ 25 ഇരട്ടിവരെയാണ് വർധന വരുത്തിയത്. കുടുംബ കോടതികളിലെ വസ്‌തു കേസുകൾക്കും ഫീസ് ഉയർത്തിയിട്ടുണ്ട്. ഇതോടെ കോടതി വ്യവഹാരങ്ങളും മുൻപത്തേതിനേക്കാൾ ചെലവേറും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+