കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചിലങ്കം; വോട്ടെടുപ്പ് അവസാനിപ്പിച്ചു, പോളിങ് ശതമാനം കൂടുതല്‍ അരൂരില്‍, കുറവ് എറണാകുളത്ത്

Google Oneindia Malayalam News

Newest First Oldest First
6:39 PM, 21 Oct

5 മണ്ഡലങ്ങളിലെ പോളിങ് ശതമാനം വട്ടിയൂര്‍കാവ്- 62.11, കോന്നി- 70, അരൂര്‍ - 79.10, എറണാകുളം - 56.61, മഞ്ചേശ്വരം - 75.65
6:10 PM, 21 Oct

പോളിങ് ശതമാനം ഇതുവരെ വട്ടിയൂര്‍കാവ്- 60.47, കോന്നി- 68.07, അരൂര്‍ - 76.54, എറണാകുളം - 53.55 മഞ്ചേശ്വരം - 71.42
6:04 PM, 21 Oct

പോളിങ് സമയം അവസാനിച്ചു. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രം ഇനി വോട്ട് ചെയ്യാം
6:02 PM, 21 Oct

മഞ്ചേശ്വരത്ത് മുഴുവന്‍ ബൂത്തിലും വീഡിയോ ചിത്രീകരിച്ചില്ലെന്ന പരാതിയുമായി യുഡിഎഫ്
6:01 PM, 21 Oct

മഞ്ചേശ്വരം മണ്ഡലത്തില്‍ കര്‍ണാടകയില്‍ നിന്ന് വോട്ടര്‍മാരുമായി എത്തിയ രണ്ട് ബസുകള്‍ പിടികൂടി. ഉപ്പളയില്‍ വെച്ചാണ് കര്‍ണാടക രജിസ്ട്രേഷനിലുള്ള ബസുകള്‍ മഞ്ചേശ്വരം പോലീസ് പിടികൂടിയത്. നൂറോളം വോട്ടര്‍മാരുമായാണ് രണ്ട് ബസ് ഉപ്പളയില്‍ എത്തിയത്
5:40 PM, 21 Oct

കനത്ത മഴ എറണാകുളത്ത് പോളിങ്ങിനെ ബാധിച്ചു. ഇതുവരെ നടന്നത് 53.32 % പോളിങ് മാത്രം
5:38 PM, 21 Oct

അരൂരില്‍ കനത്ത പോളിങ് മണ്ഡലത്തില്‍ ഉതുവരെ നടന്നത് 75.66% ശതമാനം പോളിങ്
5:09 PM, 21 Oct

വോട്ടെടുപ്പ് സമയം നീട്ടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍. ആറ് മണിവരെ ക്യൂവില്‍ ഇടം നേടുന്നവര്‍ക്ക് വോട്ട് ചെയ്യാം
4:36 PM, 21 Oct

കാലാവസ്ഥ ഇടതിന് അനുകൂലമെന്ന് എറണാകുളത്തെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി മനു റോയ്. ഇടതു മുന്നണിയുടെ വോട്ടുകൾ കൃത്യമായി രേഖപ്പെടുത്താനായിട്ടുണ്ടെന്നും മനുറോയി
4:36 PM, 21 Oct

എറണാകുളത്ത് പോളിംഗ് ശതമാനം കുറഞ്ഞാലും യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പെന്ന് വിഡി സതീശൻ എംഎൽഎ. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ്
3:19 PM, 21 Oct

അരൂരില്‍ കനത്ത പോളിങ്. അരൂര്‍ മണ്ഡലത്തിലെ പോളിങ് 60% കടന്നു
3:04 PM, 21 Oct

മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച നബീസയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. കള്ളവോട്ടിന് ശ്രമിച്ചിട്ടില്ലെന്ന് നബീസയുടെ ബന്ധു
2:30 PM, 21 Oct

വോട്ടിങ് ശതമാനം ഇതുവരെ വട്ടിയൂര്‍കാവ്- 39.08 കോന്നി- 50.01 അരൂര്‍ - 51.45 എറണാകുളം - 30.86 മഞ്ചേശ്വരം - 47.65
2:25 PM, 21 Oct

അരൂരിലും കോന്നിയിലും പോളിങ് 50% കടന്നു
2:17 PM, 21 Oct

മഞ്ചേശ്വരത്ത് നടന്നത് കള്ളവോട്ടിനുള്ള ശ്രമമല്ലെന്ന് ഉണ്ണിത്താന്‍. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത് അനാവശ്യമായെന്നും കോണ്‍ഗ്രസ് നേതാവ്
1:41 PM, 21 Oct

മഞ്ചേശ്വരത്ത് അറസ്റ്റിലായ നസീബയ്ക്ക് ഈ ബൂത്തില്‍ വോട്ടില്ല. പ്രിസൈഡിങ് ഓഫീസറുടെ പരാതിയിലാണ് നടപടി
1:40 PM, 21 Oct

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം. കള്ളവോട്ടിന് ശ്രമിച്ച യുവതിയെ പോലീസ് കസ്റ്റഡ‍ിയിലെടുത്തു. മഞ്ചേശ്വരത്തെ നാല്‍പ്പത്തിരണ്ടാം ബൂത്തിലാണ് കള്ളവോട്ടിന് ശ്രമിച്ചത്
1:22 PM, 21 Oct

പോളിങ് ശതമാനം ഇതുവരെ വട്ടിയൂര്‍കാവ്- 32.49 കോന്നി- 42.02 അരൂര്‍ - 41.80 എറണാകുളം - 20.72 മഞ്ചേശ്വരം - 42.00
1:09 PM, 21 Oct

മഞ്ചേശ്വരത്ത് കള്ളവോട്ട് ചൂണ്ടിക്കാട്ടുന്ന യുഡിഎഫ് ബൂത്ത് ഏജന്‍റുമാരെ പോലീസ് പിടികൂടുന്നുവെന്ന് ഉണ്ണിത്താന്‍
12:48 PM, 21 Oct

എറണാകുളത്ത് പോളിങ് പുരോഗമിക്കുന്നു. ഇതുവരെ നടന്നത് 20.72 ശതമാനം പോളിങ്
12:48 PM, 21 Oct

എറണാകുളത്ത് വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
12:24 PM, 21 Oct

പോളിങ് ഇതുവരെ കോന്നി- 35.7 ശതമാനം മഞ്ചേശ്വരം- 34.37 അരൂര്‍- 35.65 വട്ടിയൂര്‍ക്കാവ്- 30.03 എറണാകുളം-16.30
12:18 PM, 21 Oct

മഴക്ക് ശമനം. വോട്ടെടുപ്പ് തുടരുന്നു
11:49 AM, 21 Oct

കാലവസ്ഥ അനുകൂലമല്ലെങ്കിലും തിരഞ്ഞെടുപ്പ് ഫലം അനുകൂലമാവുമെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍. മഴയെ അവഗണിച്ചും അരൂരിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു
11:43 AM, 21 Oct

മഞ്ചേശ്വരത്ത് ഇതുവരെ പോളിങ് 27.4 ശതമാനം. എറണാകുളത്ത് 14.40%
11:42 AM, 21 Oct

ആര് എന്തൊക്കെ പ്രചാരവേല നടത്തിയാലും ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് എസ് രാമചന്ദ്രൻ പിള്ള എൻഎസ്എസിന്‍റെ നിലപാട് ജനം വിലയിരുത്തട്ടേയെന്നും അദ്ദേഹം പറഞ്ഞു.
11:06 AM, 21 Oct

ഇപ്പോൾ ബിജെ പി മൂന്നാം ശക്തിയല്ല, പ്രബല ശക്തിയാണെന്ന് പി എസ് ശ്രീധരന്‍ പിള്ള. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇലക്ഷൻ കമ്മീഷൻ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ്
10:59 AM, 21 Oct

കോന്നിയിലും വട്ടിയൂര്‍ക്കാവിലും ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുകയാണെന്നും ടീക്കാറാം മീണ
10:58 AM, 21 Oct

എറണാകുളത്തെ ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
10:35 AM, 21 Oct

എറണാകുളത്തെ ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ തീരുമാനിച്ചാൽ അതുമായി സഹകരിക്കുമെന്ന് യുഡിഎഫ്
READ MORE

എറണാകുളം: കേരളത്തിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഹരിയാണ-മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുകൾക്കൊപ്പം തിരഞ്ഞെടുപ്പിന് ഒരുങ്ങിയിട്ടുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പ്: ഹരിയാണയിലും മഹാരാഷ്ട്രയിലും അധികാരം നിലനിർത്താൻ ബിജെപി, മടങ്ങിവരവിന് കോൺഗ്രസ്നിയമസഭാ തിരഞ്ഞെടുപ്പ്: ഹരിയാണയിലും മഹാരാഷ്ട്രയിലും അധികാരം നിലനിർത്താൻ ബിജെപി, മടങ്ങിവരവിന് കോൺഗ്രസ്

മുസ്ലിം ലീഗ് എംഎൽഎ പിബി അബ്ദുൾ റസാഖിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. എംഎൽഎമാർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെ ഒഴിവുവന്ന സീറ്റുകളിലേക്കാണ് കോന്നി, അരൂർ, എറണാകുളം, വട്ടിയൂർക്കാവ് അരൂർ എന്നീ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. കള്ളവോട്ട് ആരോപണവുമായി എതിർ സ്ഥാനാർത്ഥിയായിരുന്ന കെ സുരേന്ദ്രൻ കോടതിയെ സമീപിച്ചതാണ് മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് വൈകുന്നതിന് ഇടയാക്കിയത്.

അരൂരിൽ യുഡിഎഫ് ഷാനിമോൾ ഉസ്മാനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ മനു സി പുളിക്കൽ എൽഡിഎഫിന് വേണ്ടിയും എൻഡിഎക്ക് വേണ്ടി പ്രകാശ് ബാബുവുമാണ് മത്സരത്തിനിറങ്ങുന്നത്. മഞ്ചേശ്വരത്ത് രവീശ തന്ത്രി എൻഡിഎ സ്ഥാനാർഥിയും യുഡിഎഫിന്റെ എംസി ഖമറുദ്ദീൻ, എൽഡിഎഫിന്റെ ശങ്കർ റൈ എന്നിവർ തമ്മിലാണ് കടുത്ത മത്സരം. ഏഴ് സ്ഥാനാർത്ഥികളാണ് ഈ മണ്ഡലത്തിൽ മത്സരിക്കുന്നത്. കെ സുരേന്ദ്രനാണ് കോന്നിയിൽ എൻഡിഎ സ്ഥാനാർത്ഥി.

എറണാകുളം മണ്ഡലത്തിൽ എറണാകുളം ഡിസിസി പ്രസിഡന്റ് ടിജെ വിനോദും ഹൈബി ഈഡൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എറണാകുളം മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. മനു റോയിയാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയിട്ടുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻരാജും എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ യു ജനീഷ് കുമാറുമാണ് മത്സരിക്കുന്നത്. വട്ടിയൂർക്കാവിൽ വികെ പ്രശാന്താണ് എൽഡിഎഫ് സ്ഥാനാർത്ഥി, അഡ്വ. എസ് സുരേഷാണ് ഈ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി. എൽഡിഎഫിന് കെ മോഹൻകുമാറാണ് സ്ഥാനാർഥി.

English summary
Five kerala constituencies to polling booths on Octber 21st
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X