കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസ്‌താവനയ്ക്ക് മുമ്പേ ജിഎസ്‌ടി നടപ്പാക്കി കേരളം; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടി വർധിപ്പിച്ച തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാദം പൊളിയുന്നു. കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ ഉറപ്പിന് മുമ്പ് തന്നെ കേരളം നികുതി നടപ്പാക്കിത്തുടങ്ങി. ഈ മാസം 18നാണ് ജിഎസ്ടി വർധന നടപ്പാക്കി കേരളം ഉത്തരവിറക്കിയിരുന്നത്. കഴിഞ്ഞ ഒരാഴ്‌ചയായി ഈ ജിഎസ്ടി സംസ്ഥാനത്ത് ഈടാക്കുന്നുമുണ്ട്. കേന്ദ്രം നടപ്പാക്കിയ നികുതി വർധന അതേപടിയാണ് കേരളവും നടപ്പാക്കുന്നത്.

അരി, ഗോതമ്പ്, പയർ വർഗങ്ങൾ തുടങ്ങിയവ പാക്ക് ചെയ്തു ചില്ലറയായി വിൽക്കുമ്പോൾ 5% നികുതിയാണു കേന്ദ്രം ഈ മാസം 18 മുതൽ ചുമത്തിയത്. അതിൽ 2.5% കേന്ദ്രത്തിനും 2.5% കേരളത്തിനുമാണ്. ജിഎസ്‌ടി വർധിപ്പിച്ച തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്ന് ചെവ്വാഴ്‌ച വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉത്പാദകരും പായ്ക്ക് ചെയ്ത് വില്‍ക്കുന്ന അരിക്കും പയറുത്പ്പന്നങ്ങള്‍ക്കുമടക്കം ജിഎസ്ടി വര്‍ധിപ്പിച്ച തീരുമാനം കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്.

pinarayi vijayan

'അസഹിഷ്ണുത അന്ധരാക്കിയ ബിജെപി സാമാന്യ മര്യാദയുടെ എല്ലാ അതിരും ലംഘിക്കുന്നു';വിമർശിച്ച് മേയർ ആര്യ രാജേന്ദ്രൻ'അസഹിഷ്ണുത അന്ധരാക്കിയ ബിജെപി സാമാന്യ മര്യാദയുടെ എല്ലാ അതിരും ലംഘിക്കുന്നു';വിമർശിച്ച് മേയർ ആര്യ രാജേന്ദ്രൻ

ജിഎസ്ടി കൗണ്‍സില്‍ യോഗങ്ങളിലും ജിഎസ്ടി നിരക്കുകള്‍ സംബന്ധിച്ച കമ്മിറ്റികളിലും കേരളം ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്കു കാരണമാകുന്ന ജിഎസ്ടി നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതി വര്‍ധനയ്ക്കും സംസ്ഥാനം എതിരാണ്. നിത്യോപയോഗ സാധനങ്ങളുടെ നികുതി വര്‍ധിപ്പിക്കരുതെന്നും ആഡംബര സാധനങ്ങളുടെ നികുതിയാണ് വര്‍ധിപ്പിക്കേണ്ടതെന്നുമാണ് ഇക്കാര്യത്തില്‍ കേരളത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സൂപ്പർ ലുക്കിൽ നിവേദ... നടിയുടെ സെൽഫ് പോർട്രേറ്റ് സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നു

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
kerala chief Pinarayi vijayan statement on new GST in essensial items hollow rate already notified by Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X