വീരേന്ദ്ര കുമാറിനൊപ്പം ആര്‍എസ്പിയും മുന്നണിമാറ്റത്തിന്; യുഡിഎഫിന് ആശങ്ക

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: എല്‍ഡിഎഫ് ഘടകക്ഷിയായിരുന്ന വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടി വീണ്ടും എല്‍ഡിഎഫില്‍ തിരിച്ചെത്തുമ്പോള്‍ യുഡിഎഫിന് ആശങ്കയേറുന്നു. വീരേന്ദ്ര കുമാറിന്റെ ജെഡിയു ഇപ്പോള്‍ ഇടതുപക്ഷത്തുള്ള ജെഡിഎസ്സുമായി ലയിച്ചായിരിക്കും ഇടതുമുന്നണിയുടെ ഭാഗമാവുക. ഇതിനായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

അന്‍വര്‍ എംഎല്‍എയുടെ തട്ടിപ്പുകള്‍ ഞെട്ടിക്കുന്നത്; ഇടതു സര്‍ക്കാരിന് ബാധ്യത

യുഡിഎഫ് സഹായത്തോടെ രാജ്യസഭയിലെത്തിയ വീരേന്ദ്ര കുമാര്‍ രാജിവെക്കുകയും ചെയ്യും. നിലവില്‍ എംഎല്‍എമാര്‍ ഒന്നും ഇല്ലെങ്കിലും യുഡിഎഫില്‍ ജെഡിയുവിന് പരിഗണനയുണ്ട്. ചില സീറ്റുകളിലെ ജയപരാജയങ്ങള്‍ തീരുമാനിക്കാന്‍ ഇവര്‍ക്കു കഴിയുമെന്നതിനാല്‍ ഇവരുടെ വരവ് ഇടതുമുന്നണിയുടെ ശക്തി വര്‍ധിപ്പിക്കുമ്പോള്‍ യുഡിഎഫിന് ക്ഷീണമാവുകയും ചെയ്യും.

rsp

വീരേന്ദ്ര കുമാറിന്റെ കൊഴിഞ്ഞുപോക്കിനേക്കാള്‍ മാതൃഭൂമി പത്രത്തിന്റെ പിന്തുണയാണ് യുഡിഎഫിന് ഏറെ ക്ഷീണമുണ്ടാക്കുക. വീരേന്ദ്ര കുമാറും ശ്രേയാംസ് കുമാറും ഇടതുപക്ഷത്തെത്തിയാല്‍ മാതൃഭൂമി പത്രവും ചാനലും യുഡിഎഫിന് നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണ സ്വാഭാവികമായും ഇല്ലാതാകും.

മാത്രമല്ല, എല്‍ഡിഎഫ് ഘടകക്ഷിയായിരുന്ന ആര്‍എസ്പിയും ജെഡിയുവിന് പിന്നാലെ എല്‍ഡിഎഫിലേക്ക് ചേക്കാറാനുള്ള ഒരുക്കത്തിലാണ്. കടുത്ത അഴിമതി, ലൈംഗിക ആരോപണം നേരിടുന്ന യുഡിഎഫിന് അടുത്തതവണ ഭരണം കിട്ടില്ലെന്ന അഭ്യൂഹം ശക്തമാണ്. ഇതും ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുണ്ട്. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലെത്തിയാല്‍ യുഡിഎഫിന് കനത്ത തിരിച്ചടികൂടിയാകും അത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kerala chief veerendrakumar to ldf

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്