കടമെടുപ്പ് പരിധിയിൽ കേരളത്തിന് ആശ്വാസം; 13600 കോടി കടമെടുക്കാന്‍ അനുമതി നൽകി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ കേരളത്തിന് ആശ്വാസം. സുപ്രീം കോടതിയിലെ കേസ് നിലനില്‍ക്കെ 13600 കോടി കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി. കേന്ദ്രം നിർദ്ദേശിച്ച 13600 കോടി സ്വീകാര്യമാണെന്ന് കേരളം അറിയിച്ചു. എങ്കിലും 15000 കോടി കൂടി വേണ്ടി വരുമെന്നാണ് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബൽ വാദിച്ചത്.
ഇതോടെ ബാക്കി തുകയ്ക്ക് കേന്ദ്രവും കേരളവും തമ്മിൽ ചർച്ച നടത്താൻ കോടതി നിർദ്ദേശം നല്‍കി. കടമെടുപ്പ് പരിധിയിൽ സുപ്രീം കോടതി ഇടപെടരുതെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. കേരളത്തിന്റെ ഹർജിയിലെ ആവശ്യങ്ങൾ എല്ലാം തീർപ്പാക്കാൻ സമയം എടുക്കുമെന്ന് കോടതി വ്യക്തമാക്കി. കോടതിക്ക് എത്ര ഇതിൽ ഇടപെടാൻ കഴിയും എന്ന കാര്യവും പരിശോധിക്കും.

അതേസമയം, കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ധനക്കമ്മി താരതമ്യം ചെയ്യാനാകില്ലെന്ന് കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.രണ്ടും വ്യത്യസ്‌തമാണ്. ചർച്ചയിൽ പോസിറ്റീവ് നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. എന്നാൽ കേരളം ഹർജി പിൻവലിക്കണം എന്ന ഉപാധിയെ കേന്ദ്രം ന്യായീകരിച്ചു. ഇതിന് പിന്നാലെ ഹർജി പിൻവലിക്കാൻ ആവശ്യപ്പെട്ടതിനെ ജസ്‌റ്റിസ് കെവി വിശ്വനാഥൻ വിമർശിക്കുകയും ചെയ്‌തു.
ഹർജിയുമായി മുന്നോട്ടുപോകാൻ കേരളത്തിന് അവകാശമുണ്ടെന്നും സംസ്ഥാനത്തിന്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. കേന്ദ്രത്തിനും കേരളത്തിനുമിടയിൽ പരസ്‌പര വിശ്വാസം ഉണ്ടാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഹർജി പിൻവലിച്ച ശേഷം വിഷയം ചർച്ച ചെയ്യാമെന്നതായിരുന്നു നേരത്തേ നടന്ന ചർച്ചയിൽ കേന്ദ്രം മുന്നോട്ടുവച്ച നിർദേശം.
വിഷയത്തിൽ രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തരുതെന്ന് കേരളത്തിനോട് കോടതി നിർദ്ദേശിച്ചു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരം പ്രതികരണങ്ങൾ വരുന്നുണ്ടെന്നും ഉന്നത നേതൃത്വത്തിലുള്ളവർ ഉൾപ്പെടെ ഈ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തുന്നുണ്ടെന്നും കേരളത്തിന് ഹാജരായ മുതിർന്ന അഭിഭാഷകൻ വേണ്ടി കപിൽ സിബൽ ചൂണ്ടിക്കാട്ടി.
കേരളത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ അർഥമില്ലെന്നും, ഓരോ സംസ്ഥാനങ്ങളുടെയും ബജറ്റ് പരിഗണനകൾ വ്യത്യസ്തമാണെന്നും കേരളം ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ വരുമാനം കുറവാണ്. വരുമാനത്തേക്കാൾ കൂടുതൽ ചെലവുമുണ്ട്. സംസ്ഥാന ബജറ്റിനെ നിയന്ത്രിക്കാൻ കേന്ദ്രത്തിനു കഴിയില്ല. സംസ്ഥാനങ്ങളുടെ ആവശ്യത്തിന് അനുസരിച്ചാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അതിനുള്ള ഭരണഘടനാപരമായ അധികാരം സംസ്ഥാനത്തിനുണ്ടെന്നും കേരളം വാദിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications