കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറെ ഒഴിവാക്കിയത് മനപ്പൂര്‍വ്വമല്ല; കേരളപ്പിറവി വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് സ്പീക്കര്‍...

കേരളപ്പിറവിയടെ വജ്രജൂബിലി ആഘോഷങ്ങളില്‍ നിന്ന് ഗവര്‍ണറെ ബോധപൂര്‍വം ഒഴിവാക്കിയതല്ലെന്നാണ് സ്പീക്കര്‍ പറയുന്നത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിലെ ആഘോഷചടങ്ങില്‍ ഗവര്‍ണറെ ക്ഷണിക്കാത്തിില്‍ വിശദീകരണവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കേരളപ്പിറവി ദിനാഘോഷത്തിലെ വിവാദത്തെക്കുറിച്ച് സ്പീക്കര്‍ ഗവര്‍ണര്‍ പി സദാശിവത്തിന് വിശദീകരണക്കത്തയച്ചു. കേരളപ്പിറവിയടെ വജ്രജൂബിലി ആഘോഷങ്ങളില്‍ നിന്ന് ഗവര്‍ണറെ ബോധപൂര്‍വം ഒഴിവാക്കിയതല്ലെന്നാണ് സ്പീക്കര്‍ പറയുന്നത്.

കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷം ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയായതിനാല്‍ പ്രധാനപ്പെട്ട ചങ്ങില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിച്ചതെന്നാണ് സ്പീക്കര്‍ കത്തില്‍ വിശദീകരിക്കുന്നത്. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയും സമാപനത്തിന് ഗവര്‍ണറും എന്നതായിരുന്നു തീരുമാനം. ഉദ്ഘാടനച്ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ ഗവര്‍ണക്ക് അതൃപ്തിയുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കത്തില്‍ പറയുന്നു.

sathasivam-sreeramakrishnan

കേരളപ്പിറവി ആഘോഷവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഗവര്‍ണര്‍ക്കുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കത്തില്‍ പറയുന്നുണ്ട്. കേരളപ്പിറവി ആഘോഷത്തില്‍ ഗവര്‍ണറെയും മുന്‍ മുഖ്യമന്ത്രിമാരെയും പങ്കെടുപ്പിക്കാത്തത് വലിയ വിവാദമായിരുന്നു. ഇത് വലിയ വാര്‍ത്തയായതോടെ സ്പീക്കര്‍, ഗവര്‍ണറെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം സ്വകാര്യ ആവശ്യത്തിനായി ചെന്നൈയിലേക്ക് പോയി.

കേരളപ്പിറവിയുടെ വജ്രജൂബിലി ഉദ്ഘാടനച്ചടങ്ങിലേക്കു ഗവര്‍ണറെ ക്ഷണിക്കാത്തതു പ്രോട്ടോകോള്‍ പ്രകാരമുള്ള പരിമിതികള്‍ ഒഴിവാക്കാനാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. മുന്‍ മുഖ്യമന്തിമാരെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ിവശദീകരണവുമായി സ്പീക്കര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചിരിക്കുന്നത്.

English summary
Kerala Formation day function controversy, Kerala Niyamasabha speaker express regret to governor P Sathasivam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X