കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ-ടൂറിസ്റ്റ് ബസുകള്‍ ത്രൈമാസ നികുതി ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ത്രൈമാസ നികുതി ഇളവ് നല്‍കുമെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്. ബസുകള്‍ക്ക് ജൂലൈ-സെപ്തംബര്‍ മാസത്തെ നികുതികളാണ് ഇളവ് ചെയ്തു നല്‍കിയത്. കൊവിഡ്-19 രോഗം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ വാഹനം സര്‍വീസ് നടത്താതെ കയറ്റിയിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നികുതി ഇളവ് നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നികുതിയിളവ് നല്‍കിയാല്‍ ബസുകള്‍ നിരത്തിലിറക്കാന്‍ സാധിക്കുമെന്നാണ് ഉടമകള്‍ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിവാഹങ്ങളും മറ്റു ചടങ്ങുകളും ആര്‍ഭാടരഹിതമായി നടക്കുന്നതിനാല്‍ ടൂറിസ്റ്റ് ബസുകള്‍ക്കും (കോണ്‍ട്രാക്ട് കാര്യേജ്) ഓട്ടമില്ലാത്ത സ്ഥിതിയാണെന്നും അതിനാല്‍ ഇവയ്ക്കും ഈ കാലയളവില്‍ നികുതിയിളവ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

thomas isac

Recommended Video

cmsvideo
India’s COVAXIN appears safe in early trials, to begin phase 2 study in Sept: Report

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമാസക്കാലത്ത് പ്രൈവറ്റ് ബസുകള്‍ക്ക് പൂര്‍ണ്ണമായും ടൂറിസ്റ്റ് ബസുകള്‍ക്ക് 20 ശതമാനവും നികുതിയിളവ് നല്‍കിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് അടുത്ത ത്രൈമാസ നികുതിയിലും ഇളവ് നല്‍കുന്നത്.

ഒരു ത്രൈമാസത്തില്‍ പ്രൈവറ്റ് ബസുകളില്‍ നിന്നും 44 കോടി രൂപയും ടൂറിസ്റ്റ് ബസുകളില്‍ നിന്നും 45 കോടി രൂപയുമാണ് നികുതിയിനത്തില്‍ ലഭിച്ചുപോരുന്നത്. ഇങ്ങനെ വരുന്ന ത്രൈമാസത്തില്‍ 99 കോടി രൂപയുടെ നികുതിയിളവാണ് പ്രൈവറ്റ് ബസുകള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കുമായി നല്‍കുന്നത്. കഴിഞ്ഞ ത്രൈമാസത്തില്‍ 53 കോടി രൂപയുടെ നികുതിയിളവ് നല്‍കിയിരുന്നു. ഇതോടെ ബസുകള്‍ക്ക് നല്‍കുന്ന നികുതിയിളവ് ആകെ 142 കോടി രൂപയാകും.

ആഗസ്റ്റ് 1 മുതലായിരുന്നു സ്വകാര്യ ബസുകള്‍ സര്‍ക്കാരിന് ജിഫോം നല്‍കി സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. കൊവിഡ്-19 പ്രതിസന്ധി കഴിയുന്നത് വരെ ഇന്ധനത്തിന് സബ്‌സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമ നിധി സര്‍ക്കാര്‍ അനുവദിക്കുക, ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കുകയെന്നതാണ് ബസുടമകള്‍ മുന്നോട്ട് വെച്ച ആവശ്യം.

മലപ്പുറം ജില്ലാ കളക്ടർക്ക് കൊവിഡ്; സബ് കളക്ടർക്കും അസി.കളക്ടർക്കും 20 ഉദ്യോഗസ്ഥർക്കും രോഗംമലപ്പുറം ജില്ലാ കളക്ടർക്ക് കൊവിഡ്; സബ് കളക്ടർക്കും അസി.കളക്ടർക്കും 20 ഉദ്യോഗസ്ഥർക്കും രോഗം

അജിത് പവാറിനെ പിന്നില്‍ നിന്ന് കുത്തി ശിവസേന; ശരദ് പവാര്‍ ശരി; പാര്‍ത്ഥിന്റെ പരാമര്‍ശത്തില്‍ നിലപാട്അജിത് പവാറിനെ പിന്നില്‍ നിന്ന് കുത്തി ശിവസേന; ശരദ് പവാര്‍ ശരി; പാര്‍ത്ഥിന്റെ പരാമര്‍ശത്തില്‍ നിലപാട്

ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പെട്ട സ്ഥലത്ത് സരിത്തും ഒരു പ്രമുഖ കലാകാരനും; മൊഴി നിര്‍ണ്ണായകംബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പെട്ട സ്ഥലത്ത് സരിത്തും ഒരു പ്രമുഖ കലാകാരനും; മൊഴി നിര്‍ണ്ണായകം

English summary
Kerala Government announces tax cut on private-tourist buses Due to covid-19 Crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X