കൊവിഡില്‍ താഴോട്ടിറങ്ങാതെ കേരളം, ദേശീയ തലത്തില്‍ മുന്നില്‍, പക്ഷേ ആശ്വസിക്കാന്‍ ഈ രണ്ട് കാര്യങ്ങള്‍
തിരുവനന്തപുരം: കൊവിഡില്‍ ദേശീയ തലത്തില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ് കേരളം. കേസുകള്‍ കുറയുന്നില്ല. 20000 കേസുകളോളം നിത്യേന റിപ്പോര്‍ട്ട് ചെയ്യുന്നു, ഇതെല്ലാം കേരളത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇന്ത്യയിലെ മൊത്തം കേസുകളില്‍ 60 ശതമാനത്തോളം കേരളത്തില്‍ നിന്നാണ് വരുന്നത്. എന്നാല്‍ സര്‍ക്കാര്‍ കൊവിഡ് ഡാഷ്‌ബോര്‍ഡില്‍ സൂചിപ്പിക്കുന്നത് ആശ്വസിക്കാവുന്ന കാര്യമാണ്. ആശുപത്രികളില്‍ കേസുകളുടെ എണ്ണത്തില്‍ വന്‍ കുതിപ്പുകളുണ്ടാവുന്നില്ല. ആശുപത്രികളുടെ കേസുകളുടെ ഭാരം താങ്ങാവുന്നതിലും അപ്പുറം പോകുന്നില്ല. മരണനിരക്കുകളും അങ്ങനെ തന്നെയാണ്. ഓഗസ്റ്റ് മുതലുള്ള കണക്കാണിത്.

രാജ്യത്തിന്റെ മൊത്തം ജനസംഖയയുടെ 2.6 ശതമാനം മാത്രമാണ് കേരളത്തിലുള്ളത്. കൊവിഡിന്റെ തുടക്കം മുതല്‍ ഇതുവരെ 13 ശതമാനത്തോളം കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലാണ് രാജ്യത്തെ തന്നെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ ഇപ്പോഴത്തെ തരംഗത്തിന് പ്രധാന കാരണം ഡെല്‍റ്റ വേരിയന്റാണ്. രോഗ വ്യാപനം തടയുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് കേരളത്തില്‍. രോഗം ബാധിക്കാത്ത നിരവധി പേര്‍ ചുറ്റുമുണ്ട്. ഇതിനൊപ്പം പൊതുപരിപാടികളും ആഘോഷങ്ങളുമെല്ലാം ചേര്‍ന്നതോടെ കേരളത്തിലെ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധന്‍ ഡോ അരുണ്‍ പറയുന്നു.
ഐസിഎംആറിന്റെ സീറോലോജിക്കല്‍ സര്‍വേയില്‍ കൊവിഡ് ആന്റിബോഡികള്‍ കേരളത്തിലുള്ളവരിലാണ് കുറവ്. അതിന് കാരണം രോഗം ബാധിക്കാത്ത നിരവധി പേര്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ്. 44.4 ശതമാനമാണ് സീറോ പോസിറ്റിവിറ്റി നിരക്ക്. ഗുജറാത്തില്‍ ഇത് 75.3 ശതമാനമാണ്. ഛത്തീസ്ഗഡില്‍ 74.6 ശതമാനവും, ഉത്തരാഖണ്ഡില്‍ 73.1 ശതമാനവും, ഉത്തര്‍പ്രദേശില്‍ 71 ശതമാനവും ആന്ധ്രയില്‍ 70.2 ശതമാനവുമാണ്. കേരളത്തില്‍ രോഗം വ്യാപിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്. പല സംസ്ഥാനങ്ങളിലും പകുതിയില്‍ അധികം ശതമാനം ജനത്തിനും കൊവിഡ് വന്ന് പോയി എന്നാണ് സര്‍വേയില്‍ വ്യക്തമാകുന്നത്.
കൊവിഡ് വന്ന് പോയവരില്‍ ആന്റിബോഡികള്‍ ഉണ്ടാവുന്നത് സ്വാഭാവിക കാര്യമാണ്. കേരളത്തിലെ മറ്റൊരു പ്ലസ് പോയിന്റ്. ഉയര്‍ന്ന് ടെസ്റ്റ് നിരക്കുകള്‍. ദേശീയ ശരാശരിയേക്കാള്‍ 3.7 ശതമാനം അധികം ടെസ്റ്റുകള്‍ കൂടുതലാണ് കേരളത്തില്‍ നടത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാലില്‍ 13 ജില്ലകളിലും 10 ശതമാനത്തിന് മുകളിലാണ് കേരളത്തില്‍. തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഇരുപത് ശതമാനത്തിന് മുകളിലാണ് ടിപിആര്‍. ഒരു ലക്ഷത്തില്‍ 1.93 മടങ്ങ് ടെസ്റ്റുകളാണ് കേരളം ജൂണില്‍ നടത്തിയിരുന്നത്. ഇത് ദേശീയ റെക്കോര്‍ഡാണ്. ജൂലായ് അതില്‍ 2.72 ശതമാനമായി ഓഗസ്റ്റില്‍ 3.04, സെപ്റ്റംബറില്‍ ഇതുവരെ 3.67 ശതമാനമായും ഉയര്‍ന്നു.
കേരളത്തിന്റെ മരണനിരക്ക് രാജ്യത്തെ ഏറ്റവും കുറവുള്ള രണ്ടാമത്തെ സംസ്ഥാനമെന്നാണ് ഡാറ്റകളില്‍ നിന്ന് വ്യക്തമാകുന്നത്. ഓണം അടക്കമുള്ള ഉത്സവാഘോഷങ്ങളെ തുടര്‍ന്നുള്ള വൈറസ് വ്യാപനത്തെ കണ്ടെത്താന്‍ ഇന്‍ഡന്‍സീവ് സ്‌ക്രീനിംഗ് പ്രോഗാം നടക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇന്ത്യയിലെ ശരാശരി മരണനിരക്ക് 1.3 ശതമാനമാണ്. കേരളത്തിലേത് ഇതിനും താഴെയാണ്. 0.5 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്. 0.3 ശതമാനമുള്ള മിസോറാമാണ് ഇതില്‍ ഏറ്റവും പിന്നിലുള്ളത്. ഇതൊക്കെ കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. വാക്‌സിനേഷനില്‍ കേരളം വളരെ മുന്നില്‍ തന്നെയാണ്.
Recommended Video
കേരളത്തില്‍ 77 ശതമാനത്തോളം പേര്‍ക്കെങ്കിലും ഒന്നാം ഡോസ് നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 30 ശതമാനം പേര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍ ലഭിച്ച് കഴിഞ്ഞതാണ്. സംസ്ഥാന ജനസംഖ്യയുടെ പത്ത് ശതമാനം പേര്‍ക്ക് കൊവിഡ് രോഗം വന്ന് പോയിരിക്കുമെന്നും ആരോഗ്യ വിദ്ഗ്ധര്‍ പറയുന്നു. അതേസമയം കേസുകള്‍ കുറയുന്നു, മരണനിരക്ക് വിചാരിച്ചത്ര ഇല്ലാത്തതും വേറൊരു റിസ്‌ക് കൂടി കൊണ്ടുവരുന്നുണ്ട്. ഈ വൈറസുകള്‍ ജനിതകമാറ്റം വരുമോയെന്ന ഭയം കേരള സര്‍ക്കാരിനുണ്ട്. ഇപ്പോള്‍ കേസുകള്‍ വര്‍ധിക്കാന്‍ കാരണം ഈ ജനിതക മാറ്റമാണോ എന്നും പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications