കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള നിയമസഭയ്ക്ക് 60 വയസ്സ് !! 'തല്ല്' മാറ്റി വെച്ച് എംഎൽമാർ പഴയ മന്ദിരത്തിൽ ഒത്തുകൂടി

1957 ഏപ്രില്‍ 27ന് ആയിരുന്നു ഒന്നാം നിയമസഭയുടെ ഒന്നാം സമ്മേളനം.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: ജനാധിപത്യത്തിന് പുത്തന്‍ മാനങ്ങള്‍ തീര്‍ത്ത് കേരള നിയമസഭയ്ക്ക് വ്യാഴാഴ്ച അറുപത് വയസ്സ്. വാര്‍ഷികാഘോഷം കണക്കിലെടുത്ത് പഴയ നിയനമസഭാ മന്ദിരത്തില്‍ ആണ് വ്യാഴാച സമ്മേളനം നടക്കുന്നത്. ദിവസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് എം എം മണിയ്ക്ക് എതിരായ പ്രതിഷേധ സമരങ്ങള്‍ക്ക് പ്രതിപക്ഷം അവധി നല്‍കിയിരിയ്ക്കുകയാണ്.

ഇംഎംഎസ് മന്ത്രി സഭ

കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇഎംഎസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാര മേറ്റത് 1957 ഏപ്രില്‍ അഞ്ചിനാണ്. 1957 ഫെബ്രുവരി 28 നായിരുന്നു ആദ്യ പൊതുതെരഞ്ഞെടുപ്പ്.

ആദ്യ നിയമസഭ

ഇംഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രി ആയിക്കൊണ്ട് മാര്‍ച്ച് 16ന് ആദ്യ നിയമസഭ നിലവില്‍ വന്നു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ അന്ന് സത്യപ്രതിജ്ഞ ചെയ്തു.

ആദ്യ സമ്മേളനം

1957 ഏപ്രില്‍ 27ന് ആയിരുന്നു ഒന്നാം നിയമസഭയുടെ ഒന്നാം സമ്മേളനം. ഭൂപരിഷ്‌ക്കരണ നിയമം, വിദ്യാഭ്യാസ നിയമം, തുടങ്ങിയ സുപ്രധാന നിയമങ്ങള്‍ക്കാണ് പഴയ നിയമസഭാ മന്ദിരം സാക്ഷി ആയത്.

പുതിയ മന്ദിരം

ഇപ്പോഴത്തെ നിയമസഭാ മന്ദിരം 1998 മെയ്22ന് രാഷ്ട്രപതി കെ ആര്‍ നാരായണനാണ് ഉദ്ഘാടനം ചെയ്തത്. ജൂണ്‍ 29മുതലാണ് പുതിയ കെട്ടിടത്തില്‍ നിയമസഭാ സമ്മേളനം തുടങ്ങിയത്.

അന്നും ഇന്നും

അന്നത്തെ നിയമസഭയില്‍ ഉണ്ടായിരുന്നവരില്‍ ചുരുക്കം ചില അംഗങ്ങള്‍ മാത്രമേ ഇന്ന് ഉള്ളൂ. വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, ഇ പി ജയരാജന്‍, കെ എം മാണി, ഉമ്മന്‍ ചാണ്ടി, തുടങ്ങിയവര്‍ പഴയ നിയമസാ മന്ദിരത്തിലെ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ളവരാണ്.

English summary
Kerala Legislative assembly turns 60 Years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X