കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 ല്‍ 11 ജില്ലാ പഞ്ചായത്തും പിടിച്ചു; എല്‍ഡിഎഫ് നേടിയത് തിളക്കമാര്‍ന്ന വിജയമെന്ന് എംഎ ബേബി

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിച്ചവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സിപിഎം പോളിറ്റ് ബ്യൂറ്യോ അംഗം എംഎ ബേബി. തിളക്കമാർന്ന വിജയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയത്. നാലുപാടും നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആക്രമണം നേരിട്ട കാലത്ത് നേടിയ വിജയം എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിച്ച കേരളീയർക്ക് എൻറെ അഭിവാദ്യങ്ങൾ. തിളക്കമാർന്ന വിജയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയത്. പതിനാല് ജില്ലാ പഞ്ചായത്തുകളിൽ പതിനൊന്നിലും ആറ് നഗര കോർപ്പറേഷനുകളിൽ അഞ്ചിലും വിജയം നേടിയ എൽഡിഎഫ് ബഹുഭൂരിപക്ഷം ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും വിജയിച്ചു.

cpim

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ ഡി എഫ് .സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളിൽ കേരളത്തിലെ ജനങ്ങൾ ഔപചാരികമായി സമ്മതി രേഖപ്പെടുത്തിയിരിക്കുകയാണ്. നാലുപാടും നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആക്രമണം നേരിട്ട കാലത്ത് നേടിയ വിജയം എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. യുഡിഎഫും ബിജെപിയും കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും തികച്ചും അധാർമികമായ ആക്രമണമാണ് ഇടതുപക്ഷത്തിന് നേരെ നടത്തിയത്.

അതിനെക്കാളുപരി, ഇന്ത്യൻ ഫാഷിസ്റ്റ് ശക്തികൾ നമ്മുടെ ജനാധിപത്യത്തിനു നേരെ വെല്ലുവിളി ഉയർത്തുന്ന ഈ ഘട്ടത്തിൽ ഈ വിജയം വലിയൊരു രാഷ്ട്രീയ വിജയം കൂടിയാണ്. ജാതി-മത ഭേദമില്ലാതെ എല്ലാ ജനാധിപത്യവാദികളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒപ്പം നിന്നതാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. അതുകൊണ്ടാണ് പ്രദേശവ്യത്യാസം ഇല്ലാതെ കേരളമാകെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിച്ചത്. ഈ വിജയത്തിനായി വോട്ട് ചെയ്ത ജനങ്ങളെയും അതിനായി പ്രവർത്തിച്ച പ്രവർത്തകരെയും ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു, അഭിവാദ്യം ചെയ്യുന്നു!

തിരുവന്തപുരം'ഒത്തില്ല,മോദിയെ കാത്ത് മേയറും ഇല്ല...പക്ഷേ കേരളം പിടിക്കുമെന്ന് കൃഷ്ണ കുമാർ, കാരണം ഇതാണ്തിരുവന്തപുരം'ഒത്തില്ല,മോദിയെ കാത്ത് മേയറും ഇല്ല...പക്ഷേ കേരളം പിടിക്കുമെന്ന് കൃഷ്ണ കുമാർ, കാരണം ഇതാണ്

 യുഡിഎഫ് തന്ത്രങ്ങളെ സി പി എം പൊളിച്ചത് ഇങ്ങനെ... പ്രതിപക്ഷത്തിന്റെ പല നീക്കങ്ങളും തിരിച്ചടിച്ചു യുഡിഎഫ് തന്ത്രങ്ങളെ സി പി എം പൊളിച്ചത് ഇങ്ങനെ... പ്രതിപക്ഷത്തിന്റെ പല നീക്കങ്ങളും തിരിച്ചടിച്ചു

 പിണറായി സര്‍ക്കാറിന് ജനങ്ങള്‍ നല്‍കിയ അംഗീകാരം; ഇടതിന് ഐതിഹാസിക വിജയം; ടിപി രാമകൃഷ്ണന്‍ പിണറായി സര്‍ക്കാറിന് ജനങ്ങള്‍ നല്‍കിയ അംഗീകാരം; ഇടതിന് ഐതിഹാസിക വിജയം; ടിപി രാമകൃഷ്ണന്‍

English summary
kerala Local Body Election results 2020; MA Baby said the LDF's victory was a resounding success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X