കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനൂപിന്റെ അനുഭവം പാഠമായോ..? എവിടെപ്പോയി 16 കോടി നേടിയ ഭാഗ്യവാന്‍, കണ്ടെത്തുക അസാധ്യം..!!?

Google Oneindia Malayalam News

പാലക്കാട്: കേരളത്തിലെ ലോട്ടറി നറുക്കെടുപ്പിലെ ഏറ്റവും വലിയ ഭാഗ്യശാലികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ബംപര്‍ സമ്മാന വിജയികളെ ആണ്. എന്നാല്‍ പലപ്പോഴും ഇതേ ഭാഗ്യശാലികള്‍ കൈയില്‍ വന്ന സൗഭാഗ്യം വേണ്ട എന്ന് ചിന്തിച്ച് പോകുന്ന നിമിഷങ്ങളും ഉണ്ടാകാറുണ്ട്. കാരണം സമ്മാനം ലഭിച്ചാലുടന്‍ സഹായം ചോദിച്ച് വരുന്നവരുടെ തിരക്കും ഭീഷണിയും കാരണം സൈ്വര്യജീവിതം നഷ്ടപ്പെടുന്നവരാണ് പലരും.

കഴിഞ്ഞ വര്‍ഷം സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കിയ ഓണം ബംപറിലെ വിജയി അനൂപിന്റെ ജീവിതം എല്ലാവര്‍ക്കും മുന്നിലുണ്ട്. സ്വകാര്യജീവിതം നഷ്ടപ്പെട്ടു എന്നും കുഞ്ഞിന് സുഖമില്ലാതായിട്ട് വീടിന് പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ല എന്നും ഇങ്ങനെയാണെങ്കില്‍ ലോട്ടറി അടിക്കണ്ടായിരുന്നു എന്ന് പോലും അനൂപിന് പറയേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ പൂജാ ബംപര്‍ വിജയി ഇതുവരെ വിജയം പരസ്യപ്പെടുത്താനും തയ്യാറായിരുന്നില്ല.

1

സമാനമായി ക്രിസ്തുമസ്-ന്യൂയര്‍ ബംപര്‍ വിജയിയും കാണാമറയത്ത് തുടര്‍ന്നേക്കാനാണ് സാധ്യത എന്നാണ് വിവരം. 16 കോടി രൂപയാണ് ഇത്തവണ ക്രിസ്തുമസ്-ന്യൂയര്‍ ബംപര്‍ സമ്മാനത്തുക. ഇതിന്റെ നറുക്കെടുപ്പ് ജനുവരി 19 ന് (വ്യാഴാഴ്ച) ആയിരുന്നു. XD 236433 എന്ന നമ്പറിനാണ് 16 കോടി രൂപയുടെ സമ്മാനം തേടി എത്തിയിരിക്കുന്നത്. എന്നാല്‍ ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞ ഇത്ര നേരം കഴിഞ്ഞെങ്കിലും വിജയിയെ കണ്ടെത്താനായിട്ടില്ല.

ക്രിസ്മസ് ബംപർ: '16 കോടിയുടെ ഭാഗ്യം പ്രതീക്ഷിച്ചില്ല, വന്‍ സന്തോഷം': മുന്‍പും കോടികളുടെ സമ്മാനംക്രിസ്മസ് ബംപർ: '16 കോടിയുടെ ഭാഗ്യം പ്രതീക്ഷിച്ചില്ല, വന്‍ സന്തോഷം': മുന്‍പും കോടികളുടെ സമ്മാനം

2

ക്രിസ്തുമസ്-ന്യൂയര്‍ ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റുപോയത് പാലക്കാട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് അടുത്തുള്ള ശ്രീമൂകാംബിക ലോട്ടറി ഏജന്‍സിയില്‍ നിന്നാണ്. സംസ്ഥാന ലോട്ടറി ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റഴിക്കുന്നത് പാലക്കാട് ജില്ലയില്‍ നിന്നാണ്. അതിനാല്‍ തന്നെ ഇത്തവണ പാലക്കാടേക്കാണോ ബംപര്‍ സമ്മാനവും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആളുകള്‍.

ഇത് ദൈവത്തിന്റെ സമ്മാനം; ജപ്തിക്ക് മുമ്പ് യുവതിക്ക് ബംപര്‍, പിന്നാലെ തേച്ചിട്ട് പോയ കാമുകന്റെ കോള്‍ഇത് ദൈവത്തിന്റെ സമ്മാനം; ജപ്തിക്ക് മുമ്പ് യുവതിക്ക് ബംപര്‍, പിന്നാലെ തേച്ചിട്ട് പോയ കാമുകന്റെ കോള്‍

3

ഒരുപാട് പേര്‍ ടിക്കറ്റ് വാങ്ങിയതിനാല്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് ആര്‍ക്കാണ് വിറ്റത് എന്ന് ഓര്‍മയില്ല എന്നാണ് ശ്രീമൂകാംബിക ലോട്ടറി ഏജന്‍സി ജീവനക്കാരന്‍ ശ്രീകാന്ത് പറയുന്നത്. തമിഴ്‌നാടുമായി ഏറ്റവും അടുത്ത നില്‍ക്കുന്ന ജില്ലയായതിനാല്‍ യാത്രക്കാരായി ഇവിടെ എത്തുന്ന അതിഥി തൊഴിലാളികളും ടിക്കറ്റ് എടുക്കാറുണ്ട്. അതേസമയം ബംപര്‍ സമ്മാന വിജയികള്‍ പഴയത് പോലെ ഇനി പരസ്യമായി രംഗത്ത് വന്നേക്കില്ല എന്നാണ് പലരും നിരീക്ഷിക്കുന്നത്.

നാണയങ്ങൾ തരംതിരിക്കാൻ അരിപ്പ പോര, പല മൂല്യമുള്ള നാണയങ്ങൾക്ക് ഒരേ വലുപ്പംനാണയങ്ങൾ തരംതിരിക്കാൻ അരിപ്പ പോര, പല മൂല്യമുള്ള നാണയങ്ങൾക്ക് ഒരേ വലുപ്പം

4

ഓണം ബംപറില്‍ രണ്ടാം സമ്മാനമായ അഞ്ച് കോടി നേടിയ ഭാഗ്യവാന്‍ ഇപ്പോഴും കാണാമറയത്താണ്. ലോട്ടറി വിജയം നേടിയ കാര്യം രഹസ്യമാക്കി വെക്കണം എന്ന് ആവശ്യപ്പെടാന്‍ ജേതാക്കള്‍ക്ക് അവകാശമുണ്ട്. അതിനാല്‍ സമ്മാനര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ച് അവരോട് ഇത് രഹസ്യമാക്കി വെക്കണം എന്ന് ചട്ടം കെട്ടുന്നവരാണ് ഇപ്പോള്‍ കൂടുതല്‍. അതിനാലാണ് ഓണം ബംപര്‍ സമ്മാന വിജയിയെ നാല് മാസത്തിന് ശേഷവും പൂജ ബംപര്‍ വിജയിയെ രണ്ട് മാസത്തിന് ശേഷം കണ്ടെത്താനാകാത്തത്.

5

ലോട്ടറി വിജയം രഹസ്യമാക്കി വെക്കാന്‍ അനുവദിക്കുന്നതിനൊപ്പം സമ്മാനത്തുക എങ്ങനെ വിനിയോഗിക്കാം എന്ന നിര്‍ദേശവപം ലോട്ടറി വകുപ്പ് നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ വലിയ തുക സമ്മാനമായി ലഭിക്കുന്നവര്‍ ഈ സേവനവും വളരെ രഹസ്യമായി തന്നെ തേടാറാണ് പതിവ്. ക്രിസ്തുമസ്-ന്യൂയര്‍ ബംപര്‍ ലോട്ടറി വിജയിയും ഈ മാര്‍ഗമായിരിക്കും സ്വീകരിക്കുക എന്നതിലേക്ക് സമീപകാല സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

6

അതേസമയം 16 കോടിയുടെ ഒന്നാം സമ്മാനത്തില്‍ നിന്നും 10 ശതമാനമായ 1.60 കോടി രൂപ ലഭിക്കുക കമ്മീഷന്‍ ഇനത്തില്‍ ഏജന്റിനാണ്. നികുതി ഇനത്തില്‍ 30 ശതമാനവും പോകും എന്നതിനാല്‍ ബാക്കി 10 കോടിയായിരിക്കും സമ്മാന ജേതാവിന് ലഭിക്കുക.

English summary
Kerala Lottery Christmas New Year Bumper 2023 Result: here is why the winner will not come forward
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X