വില്പനയില് തന്നെ റെക്കോഡിട്ട് തിരുവോണം ബംപര്‍; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് ഈ ജില്ലയില്‍
തിരുവനന്തപുരം: എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുക.
സംസ്ഥാനത്തിന്റെ ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയാണ് തിരുവോണം ബംപറിന് ഇക്കുറിയുള്ളത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. എന്നാല്‍ വിവിധ നികുതികള്‍ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹനാകുന്ന ഭാഗ്യശാലിയ്ക്ക് ലഭിക്കുക. ഇത്തവണ ലോട്ടറി ടിക്കറ്റുകളുടെ വില്പനയിലും റെക്കോഡിട്ടിരിക്കുകയാണ്.

67 ലക്ഷം ടിക്കറ്റുകള്‍ ആകെ അച്ചടിച്ചതില്‍ 66 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റ് പോയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത് പാലക്കാട് ജില്ലയില്‍ നിന്നാണ്. പാലക്കാട് ജില്ലയില്‍ മാത്രം തിരുവോണം ബംപറിന്റെ 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയിരിക്കുന്നത്. തൃശൂര്‍ ജില്ലയിലാണ് അത് കഴിഞ്ഞാല്‍ തിരുവോണം ബംപറിന്റെ ഏറ്റവും കൂടുതല്‍ വില്പന നടന്നിരിക്കുന്നത്.

തൃശൂരില്‍ 8,79,200 ടിക്കറ്റുകളാണ് വിറ്റ് പോയത്. മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്. ഇത്തവണ 500 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. എന്നിട്ടും ടിക്കറ്റ് വില്പന കഴിഞ്ഞ വര്‍ഷത്തെ കണക്കുകളെ മറികടന്നിരിക്കുകയാണ്. ഇത്തവണ ടിക്കറ്റെടുക്കുന്നതില്‍ അഞ്ച് ശതമാനം പേര്‍ക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഓണം ബംപര്‍ ക്രമീകരിച്ചിരിക്കുന്നത്.

പത്ത് സീരിസുകളിലാണ് തിരുവോണം ബംപര്‍ ടിക്കറ്റുകള്‍ പുറത്തിറക്കിയിട്ടുള്ളത്. ജൂലൈ 18 മുതലായിരുന്നു തിരുവോണം ബംപര്‍ ടിക്കറ്റിന്റെ വില്പന തുടങ്ങിയത്. ഓണം ബംപറിന്റെ രണ്ടാം സമ്മാനം അഞ്ച് കോടി രൂപയും മൂന്നാം സമ്മാനം പത്ത് പേര്‍ക്ക് ഒരു കോടി രൂപ വീതവുമാണ്. ആകെ 126 കോടി രൂപയുടെ സമ്മാനമാണ് തിരുവോണം ബംപറില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സമാശ്വാസ സമ്മാനം അഞ്ച് ലക്ഷം രൂപ ഒമ്പത് പേര്‍ക്ക് ലഭിക്കും. ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റായ keralalotteries.com ല്‍ ആണ് ഫലം പ്രസിദ്ധീകരിക്കുക. അതേസമയം ഇത്തവണ ഫ്ളൂറസെന്റ് മഷിയില്‍ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് തിരുവോണം ബംപര്‍ എന്ന പ്രത്യേകത കൂടിയുണ്ട്. സുരക്ഷ കണക്കിലെടുത്ത് വേരിയബിള്‍ ഡാറ്റ ടിക്കറ്റില്‍ ഒന്നിലേറെ ഭാഗങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications