കാത്തിരുന്ന അമ്മയ്ക്ക് മുമ്പിലേക്ക് മകൻ എത്തിയില്ല; വെള്ളമില്ല, ഭക്ഷണമില്ല, മരണം പട്ടണി മൂലം... ദാരുണം
വെള്ളമില്ലാതെ, ഭക്ഷണമില്ലാതെ നിസ്സഹായനായി മരിക്കുക. കൊഴിഞ്ഞുപോക്കുകളില്‍ ഏറ്റവും ഭീകരമായ അവസ്ഥയാണത്, പട്ടിണി മരണം...രാജ്യം അതിന്റെ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ സഹജീവികളില്‍ ഒരാള്‍ രാജ്യ തലസ്ഥാനത്ത് മരിച്ചത് പട്ടിണിമൂലമാണ്. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാറാണ് (53) ഭക്ഷണമില്ലാതെ സഹായമില്ലാതെ ഡല്‍ഹിയിലെ കർപുറിലെ വാടകവീട്ടില്‍ മരിച്ചത്.
ഏറെ ദിവസങ്ങളായി പുറത്തേക്ക് കാണത്താതില്‍ സംശയം തോന്നിയ ഉടമ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് അവശനിലയില്‍ അജിത് കുമാറിനെ കണ്ടെത്തുന്നത്. മെലിഞ്ഞ ഉണങ്ങിയ ഒരു രൂപം മാത്രമായി മാറിയിരുന്നു അദ്ദേഹം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തുടര്‍ന്ന് ബന്ധുക്കളുടെയും അധികൃതരുടെയും അനുമതിയോടെ മൃതദേഹം ആദർശ്നഗറിൽ ശ്മശാൻ ഘട്ടിൽ ഡൽഹിയിലെ മലയാളി സംഘടന ഡിസ്ട്രസ്റ്റ് മാനേജ്മെന്റ് കലക്ടീവിന്റെ പ്രവർത്തകർ ദഹിപ്പിച്ചു.

നാടുവിട്ട് ജോലി തേടിപോയ അജിത് കുമാര്‍ കഴിഞ്ഞ ആറ് മാസമായി എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് രോഗബാധിതയായ അമ്മയെ തേടി മകന്റെ ഫോണെത്തി. അമ്മയുമായി ഏറെനേരം സംസാരിച്ചു. ഓണത്തിന് എത്തുമെന്ന് അജിത് കുമാര്‍ അമ്മയ്ക്ക് ഉറപ്പ് നല്‍കി. എന്നാല്‍ ആ അമ്മയുടെ കാത്തിരിപ്പോ മകന്റെ ഉറപ്പോ സഫലമായില്ല വിശപ്പിനോട് പൊരുതിതോറ്റ് അയാള്‍ വിടപറഞ്ഞു.

പ്രതീകാത്മക ചിത്രം
മാസങ്ങളായി ഇദ്ദേഹത്തിനു ജോലി ഉണ്ടായിരുന്നില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. അഞ്ചു മാസത്തിലേറെയായി വാടകയും നൽകിയിരുന്നില്ല.ഇതോടെ വീട്ടുടമയും ശ്രദ്ധിക്കാതെയായി. പത്തു ദിവസമായിട്ടും വിവരങ്ങൾ ഇല്ലാതിരുന്നതോടെയാണ് വീട്ടുടമ കതകു തകർത്ത് അകത്തു കടന്നതും, അജിത് കുമാറിനെ കണ്ടെത്തിയതും.

പ്രതീകാത്മക ചിത്രം
രണ്ടു പതിറ്റാണ്ടു മുൻപാണ് അജിത് ഡൽഹിയിലെത്തുന്നത്. അലുമിനിയം ഫാബ്രിക്കേഷൻ പഠിച്ചിരുന്നതിനാൽ ആ മേഖലയിലായിരുന്നു ജോലി. ആറു വർഷത്തിലേറെ ഡൽഹിയിൽ ജോലി ചെയ്ത ശേഷമാണ് നാട്ടിലെത്തുന്നത്. ഈ സമയം വീട്ടുകാർ താൽപര്യപ്പെട്ടു വിവാഹം നടത്തി. ഭാര്യയെയും കൂട്ടി തിരിച്ചു ഡൽഹിയിൽതന്നെ ജോലി തുടർന്നു.

ഇതിനിടെ വിദേശത്തേയ്ക്കു പോകാൻ അവസരം ലഭിച്ചപ്പോൾ ഭാര്യയെ നാട്ടിലാക്കി ഗൾഫിലെത്തി. റാസൽഖൈമയിൽ ജോലി ചെയ്യുന്നതിനിടെ പന്തളത്ത് വീടും പുരയിടവും വാങ്ങി.ഇതിനിടെ, വീണ്ടും നാട്ടിലെത്തിയെങ്കിലും ഭാര്യയുമായി സ്വരച്ചേർച്ച ഇല്ലാതായതോടെ തിരികെ ഒരു ദിവസം അജിത് കുമാര്‍ തിരികെ ഡല്‍ഹിയിലേക്ക് മടങ്ങി. ആറു വർഷത്തിലേറെയായി വീടുമായി ബന്ധമില്ലാതെ ഡൽഹിയിൽ കഴിഞ്ഞു വരികയായിരുന്നു.

പ്രതീകാത്മക ചിത്രം
അവിടെ സ്വന്തമായി കരാർ ജോലികൾ ചെയ്തും മറ്റുമാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ ഭർത്താവിനെ കാണാനില്ലെന്നു കാണിച്ച് ഭാര്യ റജിസ്റ്റർ ചെയ്ത കേസിൽ കാര്യമായ അന്വേഷണം ഉണ്ടായില്ല. ഭർത്താവിനെതിരെ വിവാഹമോചനത്തിനു ഹർജി നൽകി. എതിർഭാഗം ഹാജരാകാതിരുന്നതിനാൽ എക്സ്പാർട്ടി വിധി വന്നു വിവാഹമോചനം ലഭിച്ചു.

പ്രതീകാത്മക ചിത്രം
ഇതിനിടെയാണ് അപ്രതീക്ഷിതമായി അജിത്തിൽനിന്നു നാട്ടിലേയ്ക്കു വിളി വരുന്നത്. എന്നാല്‍ മകനെ കാത്തിരുന്ന രോഗിയായ അമ്മയ്ക്കു ലഭിച്ചത് അജിത്തിന്റെ മരണ വാര്‍ത്തയാണ്. അമ്മയുടെ ആരോഗ്യനില മോശമായതിനാൽ മകന്റെ മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുവരേണ്ടതില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.തുടര്‍ന്നാണ് ഡല്‍ഹില്‍ തന്നെ ദഹിപ്പിച്ചത്. അജിതകുമാറിന്റെ മരണം ഒരു ഓര്‍മ്മപെടുത്തലാണ്. ജോലി തേടി അന്യസംസ്ഥാനങ്ങളില്‍ അലയുന്ന നിരവധി പേരുടെ ദുരിത ജീവിതങ്ങളിലേക്ക് കൂടിയാണ് ഈ മരണം വിരല്‍ ചൂണ്ടു
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications