കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് സ്ത്രീകള്‍ ആവശ്യപ്പെടുന്നയിടത്ത് നിര്‍ത്തണമെന്ന് സര്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ബസ്സില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. ബസ് യാത്രക്കാരില്‍ നിന്നും മറ്റും സ്ത്രീകള്‍ പീഡനം നേരിടേണ്ടിവരുന്നത് വര്‍ധിച്ചതിനെ തുടര്‍ന്ന് ഇതു സംബന്ധിച്ച പഠിച്ച നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിടുവിച്ചിരിക്കുന്നത്.

വിജ്ഞാപന പ്രകാരം വൈകിട്ട് ആറരയ്ക്കുശേഷം സ്ത്രീകള്‍ ആവശ്യപ്പെടുന്നയിടത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന്് നിര്‍ദ്ദേശമുണ്ട്. ഇതിനായി ബസ് ജീവനക്കാര്‍ കൂടുതല്‍ സമയം കരുതണമെന്നും ഭേദഗതി വരുത്തിയ മോട്ടോര്‍ വാഹന നിയമത്തില്‍ വ്യക്തമാക്കുന്നു.

ksrtc-bus-stand

സ്ത്രീ പീഡനങ്ങള്‍ക്ക് പരാതി നല്‍കാനും ബസ് ജീവനക്കാര്‍ അവസരമുണ്ടാക്കണം. എല്ലാ ബസ്സിലും സ്ത്രീപീഡനത്തിന് എതിരെ പരാതിപ്പെടാനുള്ള അപേക്ഷ ഉണ്ടായിരിക്കണം. സ്ത്രീകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ അപേക്ഷ എഴുതി വാങ്ങുകയും തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയും വേണമെന്നും നിര്‍ദ്ദേശമുണ്ട്.

കൂടാതെ ചൈല്‍ഡ് ലൈന്‍, സ്ത്രീ സുരക്ഷയ്ക്കുള്ള ഹെല്‍പ് ലൈന്‍, സ്വകാര്യ ബസാണെങ്കില്‍ ഉടമയുടെ നമ്പര്‍, ആര്‍.ഡി.ഒയുടെ നമ്പര്‍ എന്നിവ ബസ്സിന് മുമ്പിലും പിമ്പിലും പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

English summary
Kerala motor vehicle act Amendment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X