മുസ്ലിംങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നത് സിപിഎമ്മിനെ: കുടുംബത്തെ വേട്ടയാടിയെന്നും ഷംസീർ
തിരുവനന്തപുരം: എല്ലാ സംഘടനകള്‍ക്കും നേരിട്ട് സമീപിക്കാന്‍ കഴിയുന്ന സർക്കാരാണ് കേരളത്തിലേതെന്ന് നിയുക്ത സ്പീക്കർ എഎന്‍ ഷംസീർ. ഏത് സംഘടനയുടേത് ആയാലും ന്യായമായ അവകാശങ്ങള്‍ ഒരു മൂന്നാം കക്ഷിയുടെ ഇടപെടലില്ലാതെ പരിഗണിക്കും. ആർക്കും പോയി മുഖ്യമന്ത്രിയേയും പാർട്ടി നേതാക്കളേയും കാണ്ട് കാര്യങ്ങള്‍ പറയാന്‍ സാധിക്കും. ഉന്നയിക്കുന്ന വിഷയങ്ങളില്‍ പരിഹരിക്കേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കപ്പെടും.
ഏറ്റവും അവസാനമായി വഖഫുമായി ബന്ധപ്പെട്ട് വിഷയം. വിവാദമായ ബില്‍ റദ്ദ് ചെയ്തു. സംസ്ഥാനത്തെ മുസ്ലിംങ്ങള്‍ക്ക് ഇന്ന് വിശ്വസിക്കാന്‍ കഴിയുന്നത് ഇടതുപക്ഷത്തേയും സി പി എമ്മിനേയുമാണെന്നും ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

സി പി എം എന്ന നിയമസഭ കക്ഷിയുടെ മിഡ് ഫീല്‍ഡില്‍ നിന്നും കളിക്കുക എന്നുള്ളതായിരുന്നു ഇക്കാലമത്രയുമുള്ള എന്റെ റോള്‍. ആ റോളില്‍ നിന്നും ഇപ്പോള്‍ റഫറി ആവണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. നല്ല റഫറിയാവാന്‍ വേണ്ടി ആത്മാർത്ഥമായി ശ്രമിക്കും. രാഷ്ട്രീയം മാറ്റി നിർത്തി നമുക്ക് മുന്നോട്ട് പോവാന്‍ സാധിക്കില്ല. പക്ഷെ കക്ഷി രാഷ്ട്രീയം സഭയ്ക്ക് അകത്ത് പറയില്ല. എന്നാല്‍ രാഷ്ട്രീയം പറയേണ്ട സമയത്ത് രാഷ്ട്രീയം പറയുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇതാണൂട്ടോ എന്റെ ഓണക്കോടി...: ഓണം സ്പെഷ്യല്‍ ചിത്രങ്ങളുമായി ഭാവന, പൊളിച്ചടുക്കിയെന്ന് ആരാധകർ

പ്രതിപക്ഷ നേതാവിന് എന്നോട് വ്യക്തിപരമായി എന്തെങ്കിലും പ്രശ്നം ഉള്ളതായി തോന്നിയിട്ടില്ല. സഭയ്ക്ക് അകത്ത് പരസ്പരം പോർവിളിച്ചാലും അത് കഴിഞ്ഞാല്‍ ഞങ്ങള്‍ പല കാര്യങ്ങളും സംസാരിക്കാറുണ്ട്. കേരളത്തിലെ പ്രതിപക്ഷം നല്ല പ്രതിപക്ഷം തന്നെയാണ്. ഒന്നാം പിണറായി സർക്കാറിന്റെ പ്രതിപക്ഷവും രണ്ടാം പിണറായി സർക്കാറിന്റെ പ്രതിപക്ഷവും നല്ല നിരയാണ്. മറുവശത്ത് ഭരണ ഭക്ഷവും നല്ല കരുത്തരാണ്. പ്രതിപക്ഷ നിരയെ നല്ലരീതിയില്‍ കടന്നാക്രമിക്കാനും പ്രതിരോധിക്കാനും കഴിയുന്ന കരുത്ത് കഴിഞ്ഞ നിയമസഭയിലും ഈ നിയമസഭയിലും ഉണ്ട്.

ചാനല്‍ മുറികളില്‍ സി പി എം പ്രതിനിധികള്‍ പലപ്പോഴും ഒറ്റയ്ക്കായിരിക്കും. അപ്പോള്‍ വലിയ രീതിയില്‍ കടന്നാക്രമിച്ച് സംസാരിക്കേണ്ടി വരും. എന്നാല്‍ സ്പീക്കർ പദവിയുടെ കാര്യം അതല്ല. ഭരണ പക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഈ പദവി കിട്ടിയെന്ന് അറിഞ്ഞ ഉടന്‍ തന്നെ പ്രതിപക്ഷ നിരയിലെ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണന്‍ തുടങ്ങിയവർ വിളിച്ച് അഭിനന്ദിക്കുകയും എല്ലാവിധ സഹായങ്ങളും സഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഷംസീർ പറയുന്നു.

വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് എന്നേയും കുടുംബത്തേയും വേട്ടയാടിയിട്ടുണ്ട്. ഭാര്യയെക്കുറിച്ചെല്ലാം വ്യാജ പ്രചരണങ്ങളുണ്ടായി. അവരുടെ യോഗ്യതെയന്താണെന്ന് പറയാന്‍ ആരും ഉണ്ടായിട്ടില്ല. രാഗേഷിന്റെ ഭാര്യ എസ് എഫ് ഐ നേതാവായിരുന്നു. വിദ്യാഭ്യാസപരമായി ഉന്നത യോഗ്യതയും അവർക്കുണ്ട്. കെകെ രാഗേഷിന്റെ ഭാര്യ എന്ന് പറയുന്നത് അയോഗ്യതയാണോയെന്നും ഷംസീർ ചോദിക്കുന്നു.

വ്യക്തിപരമായി ഒരു കുടുംബം പോലെയാണ് കോടിയേരി ഞങ്ങള്‍ക്ക്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അസുഖവും വ്യക്തിപരമായി അലട്ടുന്നുണ്ട്. ഒരു മകനോടുള്ള വാത്സല്യം എന്നോടുണ്ട്. തിരുത്തേണ്ട സമയത്ത് തിരുത്തും ശാസിക്കേണ്ട സമയത്ത് ശാസിച്ചും ഉപദേശിച്ചും ഞാനെന്ന പൊതുപ്രവർത്തകനെ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം നല്ല പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പോയി കണ്ടിരുന്നു. ആരോഗ്യം മെച്ചപ്പെട്ട് വരുന്നു. പൂർണ്ണ ആരോഗ്യവാനായി സജീവ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications