തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്; മിന്നല്‍ പ്രളയവും എത്തും?
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊച്ചിയില്‍ മഴ തകര്‍ത്ത് പെയ്യുകയാണ്. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെയുള്ള നിര്‍ദേശത്തില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലര്‍ട്ടുണ്ടായിരുന്നത്. തിരുവനന്തപുരം, ക കൊല്ലം, തൃശൂര്‍, മലപ്പുറം കോഴിക്കോട്, വയനാട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

അതേസമയം തെക്കന്‍ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസവും ഇടിമിന്നലോട് കൂടിയ തീവ്രമായ മഴ തുടരും. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിന്റെ നിരവധി ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇടപ്പള്ളി, കുണ്ടന്നൂര്‍ , കടവന്ത്ര മേഖലകളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
നഗരത്തില്‍ പലയിടത്തും ഗതാഗത കുരുക്കും രൂക്ഷമാണ്. വൈകീട്ട് നാല് മണിക്ക് തുടങ്ങിയ മഴ ഇപ്പോഴും അവസാനിച്ചിട്ടില്ല. തൃശൂര്‍ നഗരത്തിലും കനത്ത മഴയാണ്. പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്. പടിഞ്ഞാറേക്കോട്ടയില്‍ ബിഷപ്പ് ഹൗസിന് സമീപം മതില് ഇടിഞ്ഞ് വീണിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും മത്സ്യബന്ധന തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. നഗരപ്രദേശങ്ങളിലും പൊതുവേ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും മഴ തുടരുകയാണെങ്കില്‍ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും സൃഷ്ടിക്കാനും സാധ്യതയുണ്ട്.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും കാരണമായേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തെക്കന്‍-മധ്യ കേരളത്തില്‍ മഴ നിര്‍ത്താതെ പെയ്യുകയാണ്. പലയിടത്തും വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ടയില്‍ നിരന്തരം മഴ പെയ്ത കൊണ്ടിരിക്കുന്നത്. മൂന്ന് പേര് മഴക്കെടുതിയിൽ മരിച്ചു. അതേസമയം പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകളും അടിയന്തര അറ്റകുറ്റപണികള്‍ ആവശ്യമായതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന് നാളെ മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഷട്ടറുകള്‍ പൂര്‍ണതോതില്‍ ഉയര്‍ത്തും.
ഇതേ തുടര്‍ന്ന് കക്കാട്ടാറില്‍ ഒരു മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ആലപ്പുഴ മുതല്‍ കൊച്ചി വരെ വിവിധയിടങ്ങളില്‍ മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications