തൃശൂരിലും കൊല്ലത്തും കാണാതായവര്‍ക്കായി തിരച്ചില്‍; കണ്ണൂരിലെ മലയോര മേഖലയില്‍ അതിവ ജാഗ്രത
കണ്ണൂര്‍: അതിശക്തമായ മഴയില്‍ കേരളത്തിലാകെ പ്രതിസന്ധി. തൃശൂരിലെ ചാവക്കാട്ടിലും കൊല്ലം ഇത്തിക്കരയാറ്റിലും കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. അതേസമയം കണ്ണൂര്‍ ജില്ലയുടെ മലയോര മേഖല കടുത്ത ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസം വലിയ ദുരന്തങ്ങളാണ് ഇവിടെ സംഭവിച്ചത്.

മലവെള്ള പാച്ചില്‍ ഇവിടെ കനത്ത നാശമുണ്ടായി. വയനാട്ടിലേക്കുള്ള നെടുംപെയില്‍ ചുരം റോഡില്‍ ഗതാഗത തടസ്സം മാറിയിട്ടില്ല. നിരവധി പേരുടെ വീടും കൃഷിയും നശിച്ചു. ഇതിനായി അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. ഇവര്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
അതേസമയം മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെ പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാലിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായതിനാല്‍ കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത ജാഗ്രത തുടരുകയാണ്.
ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് മഴ മുന്നറിയിപ്പോ ഒഴിപ്പിക്കലോ ഇല്ലാത്തത് കൊണ്ടാണ് കണ്ണൂരിലെ മലയോരത്ത് ദുരിതം വര്‍ധിച്ചതെന്ന് പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് ആരോപിച്ചു. സര്‍ക്കാര്‍ അടിയന്തരമായി മൂന്ന് പഞ്ചായത്തുകളില്‍ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം വയനാട്ടിലേക്കുള്ള നെടുമ്പൊയില്‍ ചുരം റോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കാനായിട്ടില്ല. ഉരുള്‍പ്പൊട്ടലില്‍ മരിച്ച മൂന്ന് പേരുടെയും സംസ്‌കാരം ഇന്ന് നടക്കും. തിങ്കളാഴ്ച്ച രാത്രിയോടെയുണ്ടായ മലവെള്ള പാച്ചിലില്‍ കണിച്ചാര്‍, കേളകം, പേരാവൂര്‍, പഞ്ചായത്തുകളില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.
ഉരുള്‍പ്പൊട്ടലുണ്ടായ കണച്ചാറില്‍ ജോസ് എന്നയാളുടെ വീടിന് മുകളിലേക്ക് കല്ലും മരവും പതിച്ചു. ഉഗ്ര ശബ്ദം കേട്ട് മക്കളെയും വിളിച്ച് പുറത്തേക്ക് ഓടിയത് കൊണ്ടാണ് കുടുംബം രക്ഷപ്പെട്ടത്. കണ്ണൂരില്‍ ഇന്നലെ രാത്രി ഇവിട്ട് മഴയുണ്ടായിരുന്നു. നൊടുംപൊയില്‍ ചുരം റോഡിന് ബദല്‍ മാര്‍ഗമായി കൊട്ടിയൂര്‍ പാല്‍ചുരം റോഡ് ഉപയോഗിക്കണമെന്ന് അറിയിപ്പുണ്ട്.
അതേസമയം മൂവാറ്റുപുഴയില്‍ ചിലയിടങ്ങളില്‍ ചാറ്റല്‍ മഴയുണ്ട്. വെള്ളക്കെട്ട് ഇതുവരെ മാറിയിട്ടില്ല. പാലത്തില്‍ കുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണ്. മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച് റോഡിലാണ് കുഴി രൂപപ്പെട്ടത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.
മഴക്കെടുതി കണക്കിലെടുത്ത് മൂവാറ്റുപുഴയില്‍ ഒരു ദുരിത്വാശ്വാസ ക്യാമ്പ് കുടി തുടങ്ങിയിട്ടുണ്ട്. ഇതോടെ മൊത്തം മൂന്ന് ക്യാമ്പുകളാണ് ഇവിടെയുള്ളത്. 120ല്‍ അധികം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ക്യാമ്പിലുള്ളത് 250 പേരാണ്. കാളിയാര്‍ പുഴയും കരകവിഞ്ഞൊഴുകയാണ്.












Click it and Unblock the Notifications