കിഫ്ബി സാമ്പത്തിക ഇടപാട്; തോമസ് ഐസകിന് ഇ.ഡി നോട്ടീസ്
തിരുവനന്തപുരം: മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയും മുതിര്‍ന്ന സി പി ഐ എം നേതാവുമായ തോമസ് ഐസകിന് ഇ ഡി ( എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ) നോട്ടീസ്. കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. തോമസ് ഐസക് മറ്റന്നാള്‍ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കിഫ്ബിയിലേക്ക് പണം സ്വീകരിച്ചതില്‍ ചട്ടലംഘനമുണ്ടായി എന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. വിദേശ നാണയവിനിമയ ചട്ടം ലംഘിച്ചു എന്നാണ് ആരോപണം. ധനമന്ത്രിയായിരുന്ന തോമസ് ഐസകായിരുന്നു കിഫ്ബി വൈസ് ചെയര്‍മാന്‍.

നേരത്തെ കിഫ്ബി സി ഇ ഒ കെ എം എബ്രഹാം, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രം ജിത് സിംഗ് എന്നിവരേയും ഇ ഡി വിളിപ്പിച്ചിരുന്നു. വിദേശ നാണയ പരിപാലനച്ചട്ടത്തിന്റെ ലംഘനം ആരോപിച്ചാണ് ഇ ഡി കിഫ്ബിക്കെതിരെ കേസെടുത്തത്.
കിഎഫ്ബി സി ഇ ഒ, ഡെപ്യൂട്ടി എം ഡി, ആക്‌സിസ് ബാങ്ക് ഹോള്‍സെയില്‍ മേധാവി എന്നിവര്‍ക്ക് നേരത്തേയും ഇ ഡി നോട്ടീസയച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു ഇത്. കിഫ്ബി വഴിയുള്ള വികസനം ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രധാന പ്രചാരണമാണ്.
ഇതിനിടെയാണ് കിഫ്ബി നടത്തിപ്പ് തന്നെ ചോദ്യം ചെയ്യുന്ന അന്വേഷണങ്ങളിലേക്ക് ഇഡി കടന്നത്. കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിനാല്‍ വിദേശ നാണയ പരിപാലന നിയമത്തിന്റെ ലംഘനം ഉണ്ടായി എന്നാണ് ഇ ഡി പറയുന്നത്.
ആക്‌സിസ് ബാങ്ക് കിഫ്ബിയുടെ പാര്‍ട്ണര്‍ ബാങ്കാണ്. ബാങ്കിനെ അംഗീകൃത ഡീലറാക്കിയാണ് കിഫ്ബി മസാല ബോണ്ടിറക്കിയത് എന്നും ഇതും വ്യവസ്ഥാപിതമല്ല എന്നുമാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ബാങ്കിനെയും ഇഡി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഇതാണല്ലേ ലെജന്റ്‌സ് ഓണ്‍ലി ചിത്രം; 'ഓളവും തീരവും' ലൊക്കേഷന്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ
വ്യാപക ക്രമക്കേട് നടന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടു എന്നാണ് ഇ ഡി പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശസഹായധനം സ്വീകരിച്ചത് വിദേശനാണയ വിനിമയചട്ടത്തിന്റെ ലംഘനമാണ്. സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളായിരുന്നു കേസിനായി പരിഗണിച്ച പ്രധാന ഘടകം.












Click it and Unblock the Notifications