Get Updates
Get notified of breaking news, exclusive insights, and must-see stories!

തുടര്‍ച്ചയായി ബുദ്ധിമുട്ടിക്കുന്നു; ഇ.ഡിക്കെതിരെ കിഫ്ബിയും ഹൈക്കോടതിയില്‍

കൊച്ചി: ഇ ഡിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി കിഫ്ബി. മസാല ബോണ്ട് ഇഷ്യു ചെയ്തതിലെ ഇ ഡി അന്വേഷണം ചോദ്യം ചെയ്താണ് കിഫ്ബി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. മസാല ബോണ്ട് ഇഷ്യു ചെയ്തതിലെ അന്വേഷണം ചോദ്യം ചെയ്താണ് കിഫ്ബി ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഫെമ നിയമലംഘനം ഇ ഡിയ്ക്ക് അന്വേഷിക്കാന്‍ അവകാശമില്ല എന്ന് കിഫ്ബി ഹര്‍ജിയില്‍ പറയുന്നു. ഫെമ നിയമലംഘനം റിസര്‍വ്വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കേണ്ടത് എന്നും ഹര്‍ജിയില്‍ കിഫ്ബി പറഞ്ഞു. 2021 മുതല്‍ തുടര്‍ച്ചയായി സമന്‍സ് അയച്ച് ഇ ഡി കിഫ്ബിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ് എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

dD

ഹരജി ജസ്റ്റിസ് വി ജി അരുണ്‍ 16 ന് പരിഗണിക്കും. സമന്‍സിനെതിരെ തോമസ് ഐസക്ക് നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്. കിഫ്ബി സി ഇ ഒ കെ എം എബ്രഹാമും വിഷയത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

ഒന്നര വര്‍ഷത്തിനിടെ നിരവധി തവണ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കി എന്നും എന്നാല്‍ കിഫ്ബി ഫെമ ലംഘനം നടത്തിയെന്ന് ഇ ഡിയ്ക്ക് തെളിവുകളില്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിദേശനാണ്യ വിനിമയചട്ടത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇ ഡി സമന്‍സ് അയച്ചത് ഉദ്യോഗസ്ഥരെ മനപൂര്‍വം ബുദ്ധിമുട്ടിക്കാനാണ് എന്ന് സി ഇ ഒ കെ എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് എന്നിവരടക്കം നല്‍കിയ ഹരജിയില്‍ ആരോപിക്കുന്നത്.

ഫോട്ടോഷൂട്ട് വൈറലാക്കാന്‍ പ്രിയാമണി കഴിഞ്ഞേ ആളൊള്ളൂ...കൊല്ലുന്ന നോട്ടം തന്നെ മതിയല്ലോ; വൈറല്‍ ചിത്രങ്ങള്‍

കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബിയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. അതിനിടെ ഇ ഡിക്കെതിരെ സി പി ഐ എം എം എല്‍ എമാര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സിന്റെ അന്വേഷണവുമായി സഹകരിക്കാന്‍ ഹൈക്കോടതി കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇ ഡിയുടെ സമന്‍സ് കിട്ടിയ ഉദ്യോഗസ്ഥരോടാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+