കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിയന്ത്രണം കൊണ്ടുവരരുത്; കേന്ദ്രത്തിന് കത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിയന്ത്രണം കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജൂലൈ 22 നാണ് കെ എന്‍ ബാലഗോപാല്‍ കത്തയച്ചത്. കിഫ്ബി വായ്പകളും പെന്‍ഷന്‍ കമ്പനി വായ്പകളും പൊതുകടത്തില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന് സി എ ജി ആവര്‍ത്തിച്ചതോടെയാണ് വീണ്ടും കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ സംസ്ഥാനത്തെ പ്രേരിപ്പിച്ചത്.

കിഫ്ബിയിലും മറ്റ് സാമ്പത്തിക കാര്യങ്ങളിലും സംസ്ഥാന നയങ്ങളും കേന്ദ്ര നയങ്ങളും തമ്മില്‍ ഏറെ നാളായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കത്തയച്ചത് എന്നും ശ്രദ്ധേയമാണ്. വായ്പ എടുക്കാനുള്ള അവകാശത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ തത്വങ്ങളെ ഹനിക്കുന്നതാണ് എന്ന് കെ എന്‍ ബാലഗോപാല്‍ കത്തില്‍ വ്യക്തമാക്കി.

kn bala

സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്ന കിഫ്ബി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വായ്പ എന്നിവയെ പൊതുകടത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരാനാകില്ല. കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ ധനകാര്യത്തിലേക്ക് കടന്നുകയറാനാകില്ല എന്നും കത്തില്‍ പറയുന്നു.

ധാരണ തെറ്റിച്ച് നുഴഞ്ഞുകയറ്റം, കാര്‍ഗില്‍ യുദ്ധം ഇന്ത്യ ജയിച്ചതെങ്ങനെ? നാള്‍വഴികള്‍ പരിശോധിക്കാംധാരണ തെറ്റിച്ച് നുഴഞ്ഞുകയറ്റം, കാര്‍ഗില്‍ യുദ്ധം ഇന്ത്യ ജയിച്ചതെങ്ങനെ? നാള്‍വഴികള്‍ പരിശോധിക്കാം

കേന്ദ്ര ഗ്രാന്‍ഡും, ജി എസ് ടി നഷ്ടപരിഹാരവും കൂടി ഇല്ലാതാകുന്നതോടെ സംസ്ഥാനം വലിയ ഞെരുക്കത്തിലാകും എന്നും അതുകൊണ്ട് തന്നെ വായ്പാ പരിധി കുറയ്ക്കുന്നത് അനുവദിക്കാനാകില്ല എന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്.

സി എ ജിക്ക് ഓഡിറ്റിംഗിനുള്ള അധികാരം മാത്രമേയുള്ളൂ എന്നും ബാലഗോപാല്‍ കത്തില്‍ പറയുന്നുണ്ട്. അതിനിടെ പാര്‍ലമെന്റില്‍ കേന്ദ്രത്തെ കേരളം കടുത്ത പ്രതിഷേധം അറിയിക്കുന്നതിനിടെ കിഫ്ബി വായ്പകളെ ബജറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ് എന്ന തരത്തില്‍ ധനകാര്യ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗിന്റെ അഭിപ്രായം പുറത്തുവന്നത് സര്‍ക്കാരിനെ വെട്ടിലാക്കി.

അറസ്റ്റിലായ ഉടന്‍ ദിലീപിന്റെ പേര് പറഞ്ഞില്ല...ഇതാണ് കാരണം; പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി കോടതിയില്‍അറസ്റ്റിലായ ഉടന്‍ ദിലീപിന്റെ പേര് പറഞ്ഞില്ല...ഇതാണ് കാരണം; പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി കോടതിയില്‍

ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കേരള ഇക്കോണമി എന്ന പ്രസിദ്ധീകരണത്തിലെ ലേഖനത്തിലാണ് ധനകാര്യ സെക്രട്ടറി ഈ അഭിപ്രായം പറയുന്നത്. ഭക്ഷ്യ സബ്‌സിഡിയെ കേന്ദ്രം ബജറ്റില്‍ ഉള്‍പ്പെടുത്തിയത് ചൂണ്ടിക്കാണിച്ചാണ് സെക്രട്ടറിയുടെ പരാമര്‍ശം.

അല്ലേലും അനിഖ ചുമ്മാ പൊളിയാണ്...പുതിയ ചിത്രങ്ങളും വൈറല്‍

Recommended Video

cmsvideo
നാടകീയ രംഗങ്ങൾക്ക് ഒടുവിൽ രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു |*India

കിഫ്ബി, പെന്‍ഷന്‍ വായ്പകളെ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നിനുള്ള സാധ്യതകള്‍ പരിശോധിക്കാവുന്നതാണെന്നും അങ്ങനെ യാഥാര്‍ത്ഥ ബാധ്യതകളെ കൂടുതല്‍ സുതാര്യമായി അവതരിപ്പിക്കാവുന്നതാണെന്നുമാണ് രാജേഷ് കുമാര്‍ സിംഗ് പറയുന്നത്. അതേസമയം കത്തിനെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
KN Balagopal has written to the Center asking not to impose restrictions on Kerala's borrowing limit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X