കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഷാര്‍ജ വിമാനം കൊച്ചിയില്‍ തന്നെ; ബഹളത്തില്‍ മുങ്ങി വിമാനത്താവളം

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഷാര്‍ജ വിമാനം കൊച്ചിയില്‍ തന്നെ തിരിച്ചിറക്കി. കഴിഞ്ഞ രാത്രി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനമാണ് യാത്രക്കാരെ ഇറക്കാതെ കൊച്ചിയില്‍ തന്നെ തിരിച്ചെത്തിയത്. കനത്ത മൂടല്‍മഞ്ഞ് കാരണം ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാധിക്കാത്തതിനാലാണിത്. ഇന്ന് പകല്‍ 11.10ഓടെയാണ് വിമാനം കൊച്ചിയില്‍ തിരിച്ചെത്തിയത്. യാത്രക്കാര്‍ ഇറങ്ങാതെ പ്രതിഷേധിച്ചു. ഒടുവില്‍ ഉടനെ ഷാര്‍ജയില്‍ എത്തിക്കാന്‍ വഴിയൊരുക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെയാണ് യാത്രക്കാര്‍ അല്‍പ്പമെങ്കിലും ശാന്തരായത്.

Jet

ശനിയാഴ്ച രാത്രി 9.30ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു ജെറ്റ് എയര്‍വേയ്‌സ് വിമാനം. ഷാര്‍ജയില്‍ മഞ്ഞ് കാരണം ഇറക്കാന്‍ സാധിച്ചില്ല. വഴിതിരിച്ചുവിട്ട് രാത്രി 12.30ന് മസ്‌ക്കത്തിലെത്തിയെങ്കിലും അവിടെയും യാത്രക്കാരെ ഇറക്കിയില്ല. പിന്നീട് ഇന്ന് രാവിലെ 7.30ന് മസ്‌ക്കത്തില്‍ നിന്ന് കൊച്ചിയിലേക്ക് തിരിച്ചുപോരുകയായിരുന്നു.

പുറപ്പെട്ട സ്ഥലത്ത് തന്നെ ഇറക്കാന്‍ ശ്രമിച്ചത് ഏറെ ബഹളത്തിനിടയാക്കി. ബലം പ്രയോഗിച്ച് വിമാനത്തില്‍ നിന്നിറക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുണ്ട്. വിമാനം എപ്പോള്‍ ഷാര്‍ജയിലേക്ക് പുറപ്പെടും എന്നറിയാതെ ഇറങ്ങില്ലെന്നായിരുന്നു യാത്രക്കാരുടെ നിലപാട്. രണ്ടുദിവസങ്ങളിലായി യാത്രക്കാരെ ഷാര്‍ജയില്‍ എത്തിക്കാമെന്നാണ് ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചത്.

യുഎഇയില്‍ കനത്ത മഞ്ഞാണ്. ഇതുമൂലം നിരവധി വിമാനങ്ങള്‍ വൈകിയാണ് പുറപ്പെടുന്നത്. ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനവും അബൂദാബിയില്‍ നിന്ന് പുറപ്പെടേണ്ട ഇത്തിഹാദ് വിമാനങ്ങളും റദ്ദാക്കുകയോ വൈകി പുറപ്പെടുകയോ ചെയ്യുമെന്നാണ് വിവരങ്ങള്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kochi-Sharjah Jet Airways flight returned with travelers due to fog

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്